Image

ക്രിസ്തുമസ് എന്ന ഉത്സവം! (ജോയി ഇട്ടൻ)

Published on 25 December, 2025
ക്രിസ്തുമസ് എന്ന ഉത്സവം! (ജോയി ഇട്ടൻ)

ഡിസംബർ 25ന്റെ രാവുകളിൽ  ക്രിസ്തുമസ് വന്നെത്തുന്നു; ആഘോഷങ്ങളുടെയും ആരവങ്ങളുടെയും ഒപ്പം ആരാധനയുടെയും രാവുകൾ!  തണുത്തുറഞ്ഞ മഞ്ഞുപാളികൾ കുടഞ്ഞു മാറ്റി,നക്ഷത്രങ്ങളും മിന്നുന്ന ലൈറ്റുകളും ഉപയോഗിച്ച് വീടും പരിസരവും ക്രിസ്മസ് മരങ്ങളും  അലങ്കരിച്ച് വിണ്ണും മണ്ണും വർണ്ണാഭമാക്കുന്ന ആഘോഷങ്ങൾ;  രുചികരമായ ഭക്ഷണങ്ങളും മധുരം നുണയാൻ മിഠായികളും കേക്കുകളും തയ്യാറാക്കി, സമ്മാനപൊതികൾ സഞ്ചിയിൽ നിറച്ച് രാത്രിയിൽ വന്നെത്തുന്ന സാന്താക്ലോസിനെ കാത്തിരിക്കുന്ന ആരവങ്ങൾ , ഒപ്പം പുൽക്കൂട് ഒരുക്കി,കരോൾ ഗാനങ്ങളുടെ ആലപനത്തിൽ പ്രാർത്ഥനയോടെ  പരിശുദ്ധാത്മാവ് യേശുക്രിസ്തുവിന്റെ ജന്മദിനത്തെ വരവേൽക്കാനുള്ള ആരാധനയും! ലോകമെമ്പാടുമുള്ളവർ പരസ്പരം ഒന്നിച്ചു ചേരുന്ന അസുലഭമുഹൂർത്തമാണ് ക്രിസ്തുമസ്. മതപരവും സാംസ്കാരികവുമായ  ഉത്സവം!

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം  ദൈവം മനുഷ്യ രൂപത്തിൽ ഒരു കന്നുകാലിത്തൊഴുത്തിൽ നിസ്സഹായ ശിശുവായി ജനിച്ച സംഭവത്തെ അടയാളപ്പെടുത്തുന്നതാണ് ക്രിസ്തുമസ്. പുരാണങ്ങൾ പ്രകാരം ക്രിസ്തുവിന്റെ  എളിയ ജനനം മനുഷ്യൻ ദുർബലത യിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നുപോകുമ്പോൾ പ്രകടിപ്പിക്കപ്പെടുന്ന ദിവ്യ മഹത്വത്തിന്റെ വിരോധാഭാസത്തെ വെളിപ്പെടുത്തുകയാണത്രേ. യേശുവിനെ ഇമ്മാനുവൽ എന്ന് വിളിക്കുന്നതിന് പുരാണങ്ങൾ  നൽകുന്ന ഒരു അർത്ഥതലം ഇങ്ങനെയാണ്; ദൈവം നമ്മോടൊപ്പം ഉണ്ട്;  ദൈവം ശാരീരികമായി മനുഷ്യ ചരിത്രത്തിൽ പ്രവേശിച്ചു എന്നും വിശ്വാസികളോടൊപ്പം വസിക്കുന്നു എന്നുമുള്ള ക്രിസ്തീയ വിശ്വാസത്തെ പ്രകടിപ്പിക്കുന്ന ഒരു പേരാണ് ഇമ്മാനുവൽ. ആ സ്നേഹവാനും വർത്തമാന കാലനുമായ ദൈവം പാപിയായ മനുഷ്യവർഗ്ഗത്തിന് ദൈവവുമായി അനുരഞ്ജനപെടാൻ നൽകിയ അവസരങ്ങൾ ക്രിസ്ത്യാനികൾക്ക് പ്രത്യാശയുടെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് ദിനങ്ങളാണ്.

ലോകം  ഒരുപോലെ ആഘോഷിക്കുന്ന ഒരു ഉത്സവ കാലം. മറ്റൊരുതരത്തിൽ പറഞ്ഞാൽ കുടുംബം വിശ്വാസം സംസ്കാരം എന്നിവയെ ഒരുമിച്ചു കൊണ്ടുവരുന്ന പ്രത്യാശയുടെയും സന്തോഷത്തിന്റെയും സൽസ്വഭാവത്തിന്റെയും എണ്ണമറ്റ മതപരവും മതേതരവുമായ പാരമ്പര്യങ്ങളാൽ സമ്പന്നമായ ഒരു സീസൺ! ഇന്ന് അമേരിക്കയിലെ മിക്ക ക്രിസ്മസ് ആഘോഷങ്ങളും കൂടുതൽ മതേതരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമകാലിക സമൂഹത്തിലെ ജീവിത തിരക്കുകളിൽ നിന്ന്  സ്വയം തിരിച്ചറിയാനും ചുറ്റുപാടുകളെ ആസ്വദിക്കുവാനും പശ്ചാത്തല ഭേദമന്യേ ഓരോ വ്യക്തികളും മനപ്പൂർവ്വം നീക്കിവെക്കുന്ന അവധി ദിവസങ്ങൾ ആണെന്ന് തന്നെ ക്രിസ്മസിനെ പറയാം. ചിലർ കുടുംബാംഗങ്ങളോടൊപ്പം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നു ചിലർ ഭക്ഷണവും വസ്ത്രവും ദാനം ചെയ്ത്  ദരിദ്രരെ സഹായിക്കുന്നു. മറ്റുചിലർ പള്ളികളിലെ ശുശ്രൂഷകളിൽ പങ്കെടുക്കുകയും ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ആഘോഷങ്ങൾ ഏതുവിധവും ആകട്ടെ;  ക്രിസ്മസ് ആളുകൾക്കിടയിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മൂല്യം വർധിപ്പിക്കുന്ന ആഗോള വിരുന്നിന്റെ ദിനങ്ങളാണ്.
പ്രത്യാശയുടെയും സൽകർമ്മങ്ങളുടെയും പ്രതീകമായി ഓരോ ക്രിസ്മസ് ദിനങ്ങളും ആചരിക്കപ്പെടുമ്പോൾ ലോകമെമ്പാടും ആ ഒത്തുചേരലിൽ കൈകോർക്കുന്നു. അതുകൊണ്ടുതന്നെ വർഷംതോറും ക്രിസ്തുമസ് മതവിശ്വാസത്തിനപ്പുറത്തേക്ക് ലോകോത്തരമായി വ്യാപിക്കുകയാണ്. ഇന്ന് നമ്മുടെ പ്രിയപ്പെട്ടവരെ സ്നേഹിക്കാനും അനുകമ്പയോടെ പെരുമാറാനും സമാധാനം, പ്രത്യാശ, ദയ എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ ക്രിസ്തുമസും ഈ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിലൂടെയും അവയുടെ ഉത്ഭവം മനസ്സിലാക്കുന്നതിലൂടെയും നമുക്ക് കൂടുതൽ ശക്തവും കരുത്തുള്ളതുമായ സമൂഹങ്ങളെ കെട്ടിപ്പടുക്കാൻ കഴിയുമെന്നത് തീർച്ച. 2025ലെ ക്രിസ്തുമസ് വന്നെത്തുമ്പോൾ ആ ഉത്സവത്തിന്റെ യഥാർത്ഥ അർത്ഥം ഓർമ്മിക്കുക -  ഐക്യവും സന്തുഷ്ടവുമായ ഒരു ലോക
ത്തിനായി സന്തോഷവും സൽസ്വഭാവവും പ്രചരിപ്പിക്കുക. ഏവർക്കും ക്രിസ്തുമസ് ആശംസകൾ...

 

കൃസ്തുമസ് രചനകൾ
 

ഒരു ക്രിസ്മസ് കാലത്തിന്റെ കനൽ ഓർമ്മകൾ (മീനു എലിസബത്ത്)


പ്രത്യാശയുടെ വെളിച്ചം (ഡോ. ആനി പോള്‍) 
 

The Silence of Christmas: Faith Under Fire Worldwide (George Abraham)
 

ഓർമ്മച്ചെപ്പ് (ക്രിസ്തുമസ് കഥ: സ്മിതാ സോണി, ഒർലാൻഡോ)

 

നിലാ (ക്രിസ്തുമസ് രചനകള്‍: ജെസി ജിജി)


 ക്രിസ്തുമസ്സും സാന്റാക്ലോസ്സും (സരോജ വര്‍ഗീസ്) 


പ്രത്യാശയാണ് ജീവിതം (ജോര്‍ജ് തുമ്പയില്‍) 


അമേരിക്കയിലെ ആദ്യത്തെ കൃസ്തുമസ്സും മൂന്നാമത്തെ മോനും (കൃസ്തുമസ് രചനകൾ: തോമസ്ക്കുട്ടി, പരിയാരം)
 

ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും! (ഫിലിപ്പ് മാരേട്ട്)


‘A THRILL OF HOPE’  AND LIGHT–  FOR OUR LIFE IN  DARKNESS (Rev. Dr. John T. Mathew)


പുണ്യജന്മം (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)


'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)


പോയിൻസെറ്റിയ - വിശുദ്ധ രാത്രിയുടെ പൂക്കൾ (വാൽക്കണ്ണാടി - കോരസൺ)


ഉണ്ണി പിറക്കുമ്പോള്‍(കവിത :ജോയി പാറപ്പള്ളില്‍ )

Join WhatsApp News
Cijo Saj 2025-12-25 15:29:39
Good article about Christmas🧑‍🎄🌲🎄
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക