Image

ഭൂരിപക്ഷ തീരുമാനത്തെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു: മാത്യു വര്‍ഗീസ്

Published on 02 August, 2026
ഭൂരിപക്ഷ തീരുമാനത്തെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു: മാത്യു വര്‍ഗീസ്

പ്രിയപ്പെട്ട ഫോമാ കുടുംബാംഗങ്ങളേ, പ്രിയ ഡെലിഗേറ്റുകളേ, എന്റെ ഹൃദയത്തോട് ചേര്‍ന്ന സുഹൃത്തുക്കളേ...

നിങ്ങള്‍ ഓരോരുത്തരോടും ഹൃദയം തുറന്ന് കുറച്ച് വാക്കുകള്‍ പങ്കുവെക്കണമെന്ന ആഗ്രഹത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്.

ഫോമയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ ഒരു സ്ഥാനാര്‍ത്ഥിയായിട്ടല്ല, സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു സഹയാത്രികനായിട്ടാണ് എത്തിയത്. എന്റെ ചിന്തകളും സ്വപ്നങ്ങളും നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും, നിങ്ങളുടെ വീടുകളിലേക്കും ഹൃദയങ്ങളിലേക്കും കടന്നുചെല്ലാനും ഈ തിരഞ്ഞെടുപ്പ് എനിക്ക് അവസരം നല്‍കിയെന്നതില്‍ അത്യന്തം ചാരിതാര്‍ത്ഥ്യമുണ്ട്.

വിധിയെഴുത്ത് വന്നു. ജനാധിപത്യത്തിന്റെ സൗന്ദര്യം അതാണ്. ഭൂരിപക്ഷത്തിന്റെ തീരുമാനത്തെ ഞാന്‍ പൂര്‍ണ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു. വിജയിച്ച ബിജു തോണിക്കടവിലും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അവര്‍ ഫോമായെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

അതെ... എനിക്ക് വിജയം നേടാന്‍ കഴിഞ്ഞില്ല. പക്ഷേ, ഞാന്‍ തോറ്റുവെന്ന് എന്റെ മനസ്സ് പറയുന്നില്ല. കാരണം, ഈ യാത്രയില്‍ ഞാന്‍ നേടിയ ഏറ്റവും വലിയ സമ്പത്ത് നിങ്ങളാണ്. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളില്‍ നിന്ന് ഞാന്‍ കണ്ടുമുട്ടിയ ഓരോ മുഖവും, ഓരോ ഹസ്തദാനവും, ഓരോ സ്‌നേഹാലിംഗനവും, ഓരോ പ്രോത്സാഹനവാക്കും എന്റെ ജീവിതത്തിലെ വിലമതിക്കാനാകാത്ത ഓര്‍മ്മകളാണ്.

എന്നെ വിശ്വസിച്ച് വോട്ട് ചെയ്തവരോടും, വോട്ട് ചെയ്യാന്‍ കഴിയാതിരുന്നിട്ടും സ്‌നേഹവും പിന്തുണയും നല്‍കിയവരോടും ഞാന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു. നിങ്ങള്‍ എനിക്കു നല്‍കിയ സ്‌നേഹവും ആദരവും ഒരു തിരഞ്ഞെടുപ്പിന്റെ ഫലത്തേക്കാള്‍ വിലപ്പെട്ടതാണ്.

ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച നിമിഷം മുതല്‍ മുന്നിലുള്ള വെല്ലുവിളികള്‍ എനിക്ക് അറിയാമായിരുന്നു. എന്നിട്ടും ഞാന്‍ പിന്മാറിയില്ല. കാരണം, ജയിക്കാന്‍ മാത്രമല്ല, വിശ്വാസത്തിനുവേണ്ടിയും ആശയങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ഇന്നും എന്റെ ഹൃദയത്തില്‍ നിരാശയോ പശ്ചാത്താപമോ ഇല്ല. പകരം, കൂടുതല്‍ ശക്തിയോടെയും അനുഭവസമ്പത്തോടെയും സമൂഹത്തെ സേവിക്കാനുള്ള പുതിയ പ്രതിജ്ഞയാണ് ഉള്ളത്.
ഫോമ എനിക്ക് ഒരു സംഘടന മാത്രമല്ല. അത് ഒരു കുടുംബമാണ്. ആ കുടുംബത്തോടുള്ള എന്റെ സ്‌നേഹത്തിനും പ്രതിബദ്ധതയ്ക്കും  ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു.


 

മലയാളി സമൂഹം നെഞ്ചിലേറ്റിയ ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

ക്രോസ് ഫയർ ആവേശമായി; അമേരിക്കൻ മലയാളികളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ശൈലജ ടീച്ചറും വി. ടി. ബൽറാമും  

ഫോമാ തിരഞ്ഞെടുപ്പ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു  

ഫോമാ എല്ലാവരുടേതാണ്; ഐക്യത്തോടെയും സമർപ്പണത്തോടെയും സംഘടനയെ വളർത്തണം: സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ  

ചാരിറ്റി പ്രവർത്തനങ്ങളാണ് ഫോമായുടെ ഏറ്റവും വലിയ കരുത്ത്: ട്രഷറർ സിജിൽ പാലക്കലോടി  

ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍  

അമേരിക്കൻ മലയാളികൾ കേരളത്തിന്റെ വികസന പങ്കാളികളാകണം: കെ.കെ. ശൈലജ  

ഫോമായുടെ മികച്ച റീജിയൻ, അസോസിയേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു  

ഫോമായുടെ വിജയത്തിന് അടിത്തറ കൂട്ടായ പ്രവർത്തനം  

ഭൂരിപക്ഷ തീരുമാനത്തെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു: മാത്യു വര്‍ഗീസ്  

റിയാന ഡാനിഷ് മിസ് ഫോമാ; മലയാളികള്‍ക്ക് അഭിമാനമായി യുവപ്രതിഭ  

ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്  

സംഘടനാ മികവും ജീവകാരുണ്യത്തിന്റെ മുഖവും; ഫോമായുടെ പുതിയ ജോയിന്റ് ട്രഷററാര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (എ.എസ് ശ്രീകുമാര്‍)  

സേവനവും നേതൃത്വവും കൈകോര്‍ത്തപ്പോള്‍ ഡോ. മഞ്ജു പിള്ളയ്ക്ക് ഫോമാ ജോയിന്റ് സെക്രട്ടറിയായി തിളക്കമാര്‍ന്ന വിജയം (എ.എസ് ശ്രീകുമാര്‍)  

ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)

ഫോമായുടെ ട്രഷററായി പ്രദീപ് നായര്‍; സേവനപാരമ്പര്യത്തിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഉജ്വല വിജയം (എ.എസ് ശ്രീകുമാര്‍)  

സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)  

അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍) 

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്‌സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)  

മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )  

ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും   

ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ  

വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം   

മുൻ മന്ത്രി കെ.കെ. ശൈലജ ഫോമാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളും പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രശംസിച്ചു  

ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍  

സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ് 

 

Join WhatsApp News
കാഴ്ചക്കാരൻ 2026-08-02 14:38:43
സാരമില്ല, അടുത്ത തവണ ജയിക്കണം. ഇപ്പഴേ പണി തുടങ്ങിക്കോളൂ. പിന്നെ പണമുള്ള നേതാക്കളുമായി മാത്രമുള്ള സഹവാസം അവസാനിപ്പിച്ച് സാധാരണക്കാരുമായി ഇടപെടാൻ ശീലിക്കുക. അപ്പോൾ ജയിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക