Image

‘ഫൊക്കാന ഇന്ന് ചെറിയ സ്വപ്നങ്ങൾക്ക് അതീതം; സ്വപ്നങ്ങളെ പ്രവർത്തനമാക്കി മാറ്റി’: സജിമോൻ ആന്റണി

മീട്ടു റഹ്മത്ത് കലാം Published on 09 August, 2026
‘ഫൊക്കാന ഇന്ന് ചെറിയ സ്വപ്നങ്ങൾക്ക് അതീതം; സ്വപ്നങ്ങളെ പ്രവർത്തനമാക്കി മാറ്റി’: സജിമോൻ ആന്റണി

പെൻസിൽവേനിയ:സംഘടനാ പ്രവർത്തനങ്ങളിലൂടെ കേവലം സ്വപ്നങ്ങൾ കാണുക മാത്രമല്ല, അവയെ യാഥാർഥ്യമാക്കി മാറ്റാൻ ഫൊക്കാനയ്ക്ക് കഴിഞ്ഞുവെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി. "അമേരിക്ക ചെറിയ സ്വപ്നങ്ങൾ കാണാനുള്ള ഇടമല്ലെന്ന് രണ്ട് വർഷം മുമ്പ് ഞങ്ങൾ പറഞ്ഞിരുന്നു. ഇന്ന് ഫൊക്കാനയും ചെറിയ സ്വപ്നങ്ങൾക്ക് അതീതമായി വളർന്നിരിക്കുന്നു," പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന കൺവൻഷൻ ഗ്രാൻഡ് ഫിനാലെയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

1983-ൽ തുടക്കമിട്ട ഫൊക്കാന, ഇന്ന് ആഗോള മലയാളികളെ ഒന്നിച്ചുചേർക്കുന്ന പ്രസ്ഥാനമായി മാറിയതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും സമാധാനപരവും ഐക്യമുള്ളതുമായ സംഘടനാ അന്തരീക്ഷമാണ് ലക്ഷ്യമിടുന്നത്. "തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മത്സരങ്ങൾ അവസാനിക്കുകയാണ്; അവിടെ ജയിച്ചവനോ തോറ്റവനോ ഇല്ല, ഒരൊറ്റ ഫൊക്കാന മാത്രമേയുള്ളൂ," എന്ന തന്റെ പഴയ പ്രഖ്യാപനം ഓർമ്മിപ്പിച്ച അദ്ദേഹം, ഭാവി നേതൃത്വവും ഈ കൂട്ടായ്മയുടെ സംസ്കാരം പിന്തുടരണമെന്ന് അഭ്യർത്ഥിച്ചു.

ആരോടും മത്സരിക്കാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന നയമാണ് ഫൊക്കാനയുടേതെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രവാസികൾക്കായി നടപ്പിലാക്കിയ വിവിധ സേവന പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. രാജഗിരി ആശുപത്രിയുമായി സഹകരിച്ച് തുടക്കം കുറിച്ച്, പതിനായിരത്തോളം കുടുംബങ്ങൾക്ക് പ്രയോജനം ചെയ്ത ഫൊക്കാന മെഡിക്കൽ കാർഡ് പദ്ധതിയും, അമേരിക്കയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് ആശ്വാസമേകുന്ന ഫൊക്കാന ഹെൽത്ത് ക്ലിനിക്കും ഇതിൽ പ്രമുഖമാണ്. താൽക്കാലിക ധനസമാഹരണങ്ങൾക്ക് പകരം ശാശ്വത പരിഹാരം കാണുകയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ലോകശ്രദ്ധ നേടിയ ചരിത്രപരമായ ഇരട്ട ഗിന്നസ് റെക്കോർഡ് നേട്ടങ്ങളെയും പ്രസിഡന്റ് ഓർത്തെടുത്തു. കേരളത്തിന് പുറത്ത് അമേരിക്കൻ മണ്ണിൽ അഞ്ഞൂറോളം കലാകാരന്മാരെ അണിനിരത്തി ലോകത്തിലെ ഏറ്റവും വലിയ ചെണ്ടമേളവും, ആയിരത്തോളം നർത്തകിമാരെ പങ്കെടുപ്പിച്ച് ഏറ്റവും വലിയ മോഹിനിയാട്ടവും സംഘടിപ്പിക്കാനായത് വലിയ നേട്ടമാണ്. വാദ്യകലാ ആചാര്യൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാനിലയം കലാധരൻ ആശാൻ, കലാമണ്ഡലം ശിവദാസ് ആശാൻ, നൃത്താധ്യാപിക ഗുരു ബീനാ മേനോൻ എന്നിവരുടെ പിന്തുണയും സാന്നിധ്യവും ഇതിന് വലിയ കരുത്തായി.

ഗിന്നസ് നേട്ടത്തിന്റെ തലേദിവസം നേരിട്ട നാടകീയമായ പ്രതിസന്ധിയും അദ്ദേഹം വേദിയിൽ വെളിപ്പെടുത്തി. മോഹിനിയാട്ടം ഗിന്നസിൽ ഭാഗമാകേണ്ട ചിലരുടെ വിമാനം റദ്ദായതിനെ തുടർന്ന് പരിപാടി തന്നെ മുടങ്ങുമെന്ന സാഹചര്യം തലേന്ന് വൈകിട്ടോടെ ഉണ്ടായിരുന്നു. പരിഭ്രാന്തി ഒഴിവാക്കാൻ ഇത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയെങ്കിലും, ഒടുവിൽ ചാർട്ടേഡ് വിമാനമടക്കമുള്ള അടിയന്തര ക്രമീകരണങ്ങളിലൂടെയാണ് ആ പ്രതിസന്ധി മറികടന്നത്.

ഈ റെക്കോർഡ് നേട്ടത്തോടെ വടക്കേ അമേരിക്കയിലെ 1,400-ഓളം മലയാളികൾ ഗിന്നസ് റെക്കോർഡ് പങ്കാളികളായി മാറിയതിൽ വലിയ അഭിമാനമുണ്ടെന്ന് സജിമോൻ ആന്റണി പറഞ്ഞു. ഇതിൽ പങ്കെടുത്ത യുവാക്കളും കുട്ടികളുമാണ് യഥാർത്ഥ കൈയടി അർഹിക്കുന്നതെന്നും, അവർക്ക് കുടുംബത്തിൽ സൂക്ഷിക്കാൻ റെക്കോർഡ് പങ്കാളിത്ത ഫലകം നൽകാൻ കഴിഞ്ഞതും അഭിമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘാടനത്തിന് മുൻപന്തിയിൽ നിന്ന മനോജ് മടപ്പള്ളി, കാനഡയിലെ രഞ്ജിത്, ഫ്ലോറിഡയിലെ സാജ്, സുനിൽ വീട്ടിൽ എന്നിവരുടെയും, ഒപ്പം നിന്ന് പ്രവർത്തിച്ച ഭരണസമിതി അംഗങ്ങളുടെയും അക്ഷീണ പ്രയത്നമാണ് ഈ വിജയത്തിന് പിന്നിൽ. പതിനായിരക്കണക്കിന് പ്രവാസികളുടെ ജനപങ്കാളിത്തം തെളിയിക്കുന്നത് ഫൊക്കാനയിലുള്ള ജനവിശ്വാസമാണെന്നും, ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ ശക്തമായ അംബ്രല്ല സംഘടനയായി ഫൊക്കാനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും പറഞ്ഞുകൊണ്ടാണ് സജിമോൻ ആന്റണി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

see also

ഫൊക്കാനയുടെ ചെണ്ടപ്പഞ്ചാരിമേളം ഗിന്നസ് ലോകറെക്കോർഡിൽ; ലോകം സാക്ഷ്യം വഹിച്ച മലയാളിയുടെ ചരിത്രതാളം  

സഹസ്രദളങ്ങൾ വിടർന്നതുപോലെ നർത്തകർ; കൽഹാരിയിൽ കേരളത്തിന്റെ ലാസ്യത്തിന് ഗിന്നസ് തിളക്കം  

ഫൊക്കാന വേദിയിൽ ചരിത്രം കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!  

‘ഫൊക്കാന ഇന്ന് ചെറിയ സ്വപ്നങ്ങൾക്ക് അതീതം; സ്വപ്നങ്ങളെ പ്രവർത്തനമാക്കി മാറ്റി’: സജിമോൻ ആന്റണി  

'ഇതൊരു ചരിത്ര വിസ്മയം; ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത മഹാസംഗമം': ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ  

പ്രവാസി മലയാള സാഹിത്യത്തിന് ഫൊക്കാനയുടെ ആദരം; അവാർഡുകൾ വിതരണം ചെയ്തു  

ഫൊക്കാന കൽഹാരി കൺവൻഷൻ ചരിത്രത്തിൽ ഇടംപിടിക്കും; പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനനം ചരിത്രം തിരുത്തി . 

ഫൊക്കാന ഭരണഘടന ഭേദഗതികൾക്ക് ജനറൽ ബോഡിയുടെ അംഗീകാരം  

നാല് മുതിർന്ന മാധ്യമപ്രവർത്തകരെ ഫൊക്കാന പുരസ്കാരങ്ങൾ നൽകി ആദരിച്ചു  

ഡിജിറ്റൽ യുഗത്തിലെ മാധ്യമ വിപ്ലവം, സോഷ്യൽ മീഡിയയുടെ സ്വാധീനം, പ്രവാസി മലയാളിയുടെ ഭാവി; ഫൊക്കാന മീഡിയ സെമിനാറിൽ ശ്രദ്ധേയ ചർച്ച  

ഫൊക്കാന കലഹാരി കണ്‍വന്‍ഷന്‍ - ചിത്രങ്ങളിലൂടെ....  

'ലോകം മുഴുവൻ മലയാളിക്കൊപ്പം മലയാളവും സഞ്ചരിക്കണം'; ഫൊക്കാന സാഹിത്യസമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു  

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം  

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം  

'മത്സരം കഴിഞ്ഞാൽ എല്ലാവരും ഫൊക്കാനയുടെ അംഗങ്ങൾ': ജനറൽ ബോഡി യോഗത്തിൽ സജിമോൻ ആന്റണിയും ശ്രീകുമാർ ഉണ്ണിത്താനും  

മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ  

ഫൊക്കാന കണ്‍വന്‍ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്‍)  
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി   

പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന  

സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്  

കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന  

പെൻസിൽവാനിയയുടെ മണ്ണിൽ പ്രവാസി പെരുമയുടെ സുവർണ്ണ വസന്തം: ഫൊക്കാന കൽഹാരി കൺവെൻഷൻ ചരിത്ര താളുകളിലേക്ക്!  
 

Join WhatsApp News
ഉമ്മൻ ചാക്കോ 2026-08-10 06:12:15
പൊക്കാനാക്കാരെ, നിങ്ങളുടെ കൺവെൻഷൻ ഒരുവിധം കൊള്ളാം കേട്ടോ. പക്ഷേ നിങ്ങളിൽ നിന്ന് വേർപെട്ട് പോയ ആ ഫോമ എന്ന സംഘടനയുടെ കൺവെൻഷൻ ആകപ്പാടെ പൊളിഞ്ഞു പോയി. FOMA പിറന്ന ആ മണ്ണിൽ ഈ വർഷം കൺവെൻഷൻ വന്നപ്പോൾ, അത് ആകെപ്പാടെ, എല്ലാ അർത്ഥത്തിലും അങ്ങ് പൊളിഞ്ഞ് പാളീസായി. അതിനാൽ ഫോമയിലെ ഏതാണ്ട് 90% ആൾക്കാരും പൊക്കാനായി ലേക്ക് കുടിയേറാൻ ആയിട്ട് തിടുക്കം കാട്ടി തുടങ്ങി. അവർക്ക് FOKANA ചാൻസ് കൊടുക്കുമോ അവർക്ക് അവിടെ വരാമോ. അവരവിടെ വന്നാലും ഏതെങ്കിലും ഒരു സബ്കമ്മിറ്റിയുടെയോ മറ്റോ എന്തെങ്കിലും നക്കാപ്പിച്ച കൊടുത്ത് അവരെ തൃപ്തിപ്പെടുത്തിയാൽ മതി. അന്ന് പൊക്കാനാ വിട്ട് അവർ ഫോമയുണ്ടാക്കിയത് ഒരു ലെജിറ്റിമേറ്റ് Cause - അന്ന് അവരുടെ കയ്യിൽ ആയിരുന്നു നീതി. പറഞ്ഞിട്ട് എന്ത് കാര്യം. ? ഇത്തവണത്തെ അവരുടെ കൺവെൻഷൻ ഒരു പരിപാടിയും നന്നായില്ല. എല്ലാം തന്നെ അലങ്കൊലപ്പെട്ട പരിപാടി. അവൾ തെരഞ്ഞെടുത്ത കൺവെൻഷൻ കമ്മിറ്റി ആകപ്പാടെ പൊളിവായിരുന്നു. ഹോട്ടലിലാണെങ്കിൽ പാറ്റയും മൂട്ടയും. അതുകൊണ്ട് അവർ കാലുമാറി വന്നാൽ അവർക്ക് ചെറിയ ഒരു അക്കമഡേഷൻ കൊടുക്ക്. അവരും മലയാളികൾ അല്ലേ?. നാട്ടുകാർ അല്ലേ?. പൊക്കാനയിൽ വന്ന് കാര്യങ്ങൾ ഒന്നുകൂടെ പഠിച്ച അല്പം വകതിരിവ് ഉണ്ടാകട്ടെ. നിങ്ങളുടെ ഇടയിലും ഭയങ്കര പൊങ്ങച്ചം പറച്ചിലും പൊങ്ങച്ചക്കാരും ഉണ്ട്. എങ്കിലും അത് ഒരുവിധം tolarable ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക