Image

'ഇതൊരു ചരിത്ര വിസ്മയം; ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത മഹാസംഗമം': ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ

മീട്ടു റഹ്മത്ത് കലാം Published on 09 August, 2026
'ഇതൊരു ചരിത്ര വിസ്മയം; ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത മഹാസംഗമം': ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ

പെൻസിൽവേനിയ: ഫൊക്കാനയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത ആവേശോജ്ജ്വലമായ മഹാസംഗമത്തിനാണ് പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ട് സാക്ഷ്യം വഹിച്ചതെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ. കൺവൻഷന്റെ മൂന്നാം ദിനത്തിലെ ഗ്രാൻഡ് ഫിനാലെയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ മണ്ണിൽ മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും ഇരട്ട ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിഞ്ഞത് സംഘടനയുടെ കഠിനാധ്വാനത്തിന്റെയും പ്രസിഡന്റ് സജിമോൻ ആന്റണിയുടെ ദീർഘവീക്ഷണത്തിന്റെയും ഫലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ സംഘടനകളുടെ നിരവധി കൺവൻഷനുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഫൊക്കാനയുടെ ചരിത്രത്തിൽ ഇതുപോലൊരു കൺവൻഷൻ താൻ കണ്ടിട്ടില്ലെന്ന് ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ മികവിന് അനുസൃതമായിരിക്കണം കൺവെൻഷനെന്നും അതിനപ്പുറം ചരിത്രമായി മാറുന്ന ഒരു മഹാസംഗമം ഒരുക്കണമെന്നുമുള്ള ആഗ്രഹമാണ് സാക്ഷാത്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

"ഇതൊരു വിസ്മയമാണ്. ഒന്നല്ല, രണ്ട് ഗിന്നസ് ലോക റെക്കോർഡുകളാണ് ഇവിടെ സൃഷ്ടിച്ചത്. ഏഴ് കടലുകൾക്കപ്പുറം അമേരിക്കയിൽ മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കാൻ കഴിഞ്ഞത് വലിയ അഭിമാനമാണ്," ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

ആയിരം പേരെ പങ്കെടുപ്പിച്ച് മോഹിനിയാട്ടം അവതരിപ്പിക്കാമെന്ന സജിമോൻ ആന്റണിയുടെ ആശയം ആദ്യം കേട്ടപ്പോൾ അതിന്റെ പ്രായോഗികതയെക്കുറിച്ച് സംശയമുണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും സംഘടനാ പ്രവർത്തകരുടെ പൂർണ്ണ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിൽ. ആയിരത്തിലേറെ നർത്തകർ അണിനിരന്ന ഈ ഗിന്നസ് റെക്കോർഡിന് പിന്നിൽ സജിമോൻ ആന്റണിക്കൊപ്പം മനോജും ഗുരു ബീനാ മേനോനും നിർണായക പങ്കുവഹിച്ചു. മാസങ്ങളായുള്ള പരിശീലനത്തിനും ഏകോപനത്തിനും നേതൃത്വം നൽകിയ ഗുരു ബീനാ മേനോന്റെ പരിശ്രമത്തെ അഭിനന്ദിച്ച ശ്രീകുമാർ ഉണ്ണിത്താൻ, 'ഗിന്നസ് ഡോ. ബീനാ മേനോൻ' എന്ന് അവരെ സ്നേഹപൂർവം വിശേഷിപ്പിച്ചു.

ചെണ്ടമേളത്തിലും പ്രതീക്ഷിച്ചതിനേക്കാൾ വലിയ പങ്കാളിത്തമാണ് ലഭിച്ചത്. 400 പേരെ ലക്ഷ്യമിട്ടിരുന്നെങ്കിലും 560 പേർ രജിസ്റ്റർ ചെയ്യുകയും 478 പേർ നേരിട്ട് പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. വാദ്യകലാ ആചാര്യൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെയും കലാമണ്ഡലം ശിവദാസ് ആശാന്റെയും കലാനിലയം കലാധരൻ ആശാന്റെയും നേതൃത്വത്തിൽ അരങ്ങേറിയ മേളപ്പെരുക്കം ഗിന്നസ് ചരിത്രത്തിന്റെ ഭാഗമായി മാറി.

യുവതലമുറയെ ഫൊക്കാനയുടെ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുകയും, സംഘടനയുടെ നേതൃത്വം അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനുള്ള അടിത്തറ ഒരുക്കുകയുമായിരുന്നു ഈ റെക്കോർഡുകളുടെ പ്രധാന ലക്ഷ്യം. വലിയ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ചെലവിനെക്കുറിച്ച് വിമർശനം ഉന്നയിച്ചവർക്ക് മറുപടിയായി, പണം സമ്പാദിക്കുക മാത്രമല്ല സംഘടനയുടെ ലക്ഷ്യമെന്നും, വരുംതലമുറയ്ക്കും സംസ്കാരത്തിനുമായി നിക്ഷേപം നടത്തുകയാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ പോലും സാധ്യമാകാത്ത തരത്തിലുള്ള രണ്ട് ഗിന്നസ് റെക്കോർഡുകൾ അമേരിക്കൻ മണ്ണിൽ സൃഷ്ടിക്കാൻ കഴിഞ്ഞത് ഫൊക്കാനയുടെ പ്രവർത്തനശേഷിയുടെ തെളിവാണ്.

കൺവൻഷനിലെ ജനപങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം ആവേശത്തോടെ സംസാരിച്ചു. ഗോപിനാഥ് മുതുകാടിന്റെ പരിപാടി അർദ്ധരാത്രി 12 മണിയോടെ അവസാനിച്ചപ്പോഴും രണ്ടായിരത്തോളം ആളുകൾ ഹാളിൽ ഉണ്ടായിരുന്നു. മോഹിനിയാട്ട വേഷത്തിൽ നൂറുകണക്കിന് നർത്തകർ ഒരുമിച്ച് സഞ്ചരിച്ചപ്പോൾ ഒരു കടൽ ഒഴുകിയെത്തുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്നും, ആ കാഴ്ചയും ചെണ്ടമേളത്തിന്റെ താളപ്പെരുക്കവും കൺവെൻഷന്റെ അവിസ്മരണീയ നിമിഷങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാനയുടെ പ്രവർത്തനവും കൺവെൻഷനും ഒരുപോലെ ചരിത്രമായി മാറിയെന്നും, വരുംകാലങ്ങളിൽ ഇതിലും വലിയ ഉയരങ്ങൾ കീഴടക്കാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. രണ്ടു വർഷത്തെ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ്, ഫൗണ്ടേഷൻ, ഭാരവാഹികൾ, അംഗസംഘടനകൾ, പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് നന്ദി രേഖപ്പെടുത്തിയാണ് ജനറൽ സെക്രട്ടറി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

see also

ഫൊക്കാനയുടെ ചെണ്ടപ്പഞ്ചാരിമേളം ഗിന്നസ് ലോകറെക്കോർഡിൽ; ലോകം സാക്ഷ്യം വഹിച്ച മലയാളിയുടെ ചരിത്രതാളം  

സഹസ്രദളങ്ങൾ വിടർന്നതുപോലെ നർത്തകർ; കൽഹാരിയിൽ കേരളത്തിന്റെ ലാസ്യത്തിന് ഗിന്നസ് തിളക്കം  

ഫൊക്കാന വേദിയിൽ ചരിത്രം കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!  

‘ഫൊക്കാന ഇന്ന് ചെറിയ സ്വപ്നങ്ങൾക്ക് അതീതം; സ്വപ്നങ്ങളെ പ്രവർത്തനമാക്കി മാറ്റി’: സജിമോൻ ആന്റണി  

'ഇതൊരു ചരിത്ര വിസ്മയം; ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത മഹാസംഗമം': ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ  

പ്രവാസി മലയാള സാഹിത്യത്തിന് ഫൊക്കാനയുടെ ആദരം; അവാർഡുകൾ വിതരണം ചെയ്തു  

ഫൊക്കാന കൽഹാരി കൺവൻഷൻ ചരിത്രത്തിൽ ഇടംപിടിക്കും; പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനനം ചരിത്രം തിരുത്തി . 

ഫൊക്കാന ഭരണഘടന ഭേദഗതികൾക്ക് ജനറൽ ബോഡിയുടെ അംഗീകാരം  

നാല് മുതിർന്ന മാധ്യമപ്രവർത്തകരെ ഫൊക്കാന പുരസ്കാരങ്ങൾ നൽകി ആദരിച്ചു  

ഡിജിറ്റൽ യുഗത്തിലെ മാധ്യമ വിപ്ലവം, സോഷ്യൽ മീഡിയയുടെ സ്വാധീനം, പ്രവാസി മലയാളിയുടെ ഭാവി; ഫൊക്കാന മീഡിയ സെമിനാറിൽ ശ്രദ്ധേയ ചർച്ച  

ഫൊക്കാന കലഹാരി കണ്‍വന്‍ഷന്‍ - ചിത്രങ്ങളിലൂടെ....  

'ലോകം മുഴുവൻ മലയാളിക്കൊപ്പം മലയാളവും സഞ്ചരിക്കണം'; ഫൊക്കാന സാഹിത്യസമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു  

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം  

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം  

'മത്സരം കഴിഞ്ഞാൽ എല്ലാവരും ഫൊക്കാനയുടെ അംഗങ്ങൾ': ജനറൽ ബോഡി യോഗത്തിൽ സജിമോൻ ആന്റണിയും ശ്രീകുമാർ ഉണ്ണിത്താനും  

മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ  

ഫൊക്കാന കണ്‍വന്‍ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്‍)  
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി   

പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന  

സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്  

കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന  

പെൻസിൽവാനിയയുടെ മണ്ണിൽ പ്രവാസി പെരുമയുടെ സുവർണ്ണ വസന്തം: ഫൊക്കാന കൽഹാരി കൺവെൻഷൻ ചരിത്ര താളുകളിലേക്ക്!  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക