Image

ഫോമാ തിരഞ്ഞെടുപ്പ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

Published on 02 August, 2026
ഫോമാ തിരഞ്ഞെടുപ്പ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഹൂസ്റ്റൺ: ഫോമാ (FOMAA) 2026-2028 ദേശീയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച ഭാരവാഹികളെയും ദേശീയ കമ്മിറ്റി അംഗങ്ങളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്യു ചെരുവിലും തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ജോർജ് മാത്യു, മാത്യു ജോഷ്വ എന്നിവരാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഔദ്യോഗിക ഫലപ്രഖ്യാപനപ്രകാരം ബിജു തോണിക്കടവിൽ പ്രസിഡന്റായും സാമുവൽ മത്തായി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പോൾ പി. ജോസ് ജനറൽ സെക്രട്ടറിയായും പ്രദീപ് നായർ ട്രഷററായും ഡോ. മഞ്ജു കൃഷ്ണ പിള്ള ജോയിന്റ് സെക്രട്ടറിയായും ജോൺസൺ കണ്ണൂക്കാടൻ ജോയിന്റ് ട്രഷററായും വിജയിച്ചു. വിവിധ റീജിയണൽ വൈസ് പ്രസിഡന്റുമാർ, ദേശീയ കമ്മിറ്റി അംഗങ്ങൾ, ദേശീയ അഡ്വൈസറി കൗൺസിൽ ചെയർമാൻ എന്നിവരുടെയും വിജയവും തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഹൂസ്റ്റണിൽ നടന്ന ഫോമാ കൺവെൻഷനിൽ നടന്ന ഫലപ്രഖ്യാപന ചടങ്ങിൽ സ്ഥാനാർഥികളും അംഗസംഘടനാ പ്രതിനിധികളും പ്രവർത്തകരും സന്നിഹിതരായിരുന്നു. വിജയികളെ അഭിനന്ദിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ, സംഘടനയുടെ ജനാധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് അംഗങ്ങൾ മികച്ച പങ്കാളിത്തമാണ് തിരഞ്ഞെടുപ്പിൽ കാഴ്ചവെച്ചതെന്ന് അറിയിച്ചു.

ഫലപ്രഖ്യാപനത്തിന് പിന്നാലെ പുതിയ ദേശീയ നേതൃത്വത്തെ അഭിനന്ദിച്ച് നിരവധി സംഘടനാ പ്രവർത്തകരും മുൻ ഭാരവാഹികളും രംഗത്തെത്തി. അംഗങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച പുതിയ ഭാരവാഹികൾ, ഫോമയുടെ ഐക്യവും വളർച്ചയും ലക്ഷ്യമാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവർത്തനശൈലിയുമായി മുന്നോട്ടുപോകുമെന്ന് പ്രതികരിച്ചു.

 

മലയാളി സമൂഹം നെഞ്ചിലേറ്റിയ ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

ക്രോസ് ഫയർ ആവേശമായി; അമേരിക്കൻ മലയാളികളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ശൈലജ ടീച്ചറും വി. ടി. ബൽറാമും  

ഫോമാ തിരഞ്ഞെടുപ്പ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു  

ഫോമാ എല്ലാവരുടേതാണ്; ഐക്യത്തോടെയും സമർപ്പണത്തോടെയും സംഘടനയെ വളർത്തണം: സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ  

ചാരിറ്റി പ്രവർത്തനങ്ങളാണ് ഫോമായുടെ ഏറ്റവും വലിയ കരുത്ത്: ട്രഷറർ സിജിൽ പാലക്കലോടി  

ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍  

അമേരിക്കൻ മലയാളികൾ കേരളത്തിന്റെ വികസന പങ്കാളികളാകണം: കെ.കെ. ശൈലജ  

ഫോമായുടെ മികച്ച റീജിയൻ, അസോസിയേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു  

ഫോമായുടെ വിജയത്തിന് അടിത്തറ കൂട്ടായ പ്രവർത്തനം  

ഭൂരിപക്ഷ തീരുമാനത്തെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു: മാത്യു വര്‍ഗീസ്  

റിയാന ഡാനിഷ് മിസ് ഫോമാ; മലയാളികള്‍ക്ക് അഭിമാനമായി യുവപ്രതിഭ  

ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്  

സംഘടനാ മികവും ജീവകാരുണ്യത്തിന്റെ മുഖവും; ഫോമായുടെ പുതിയ ജോയിന്റ് ട്രഷററാര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (എ.എസ് ശ്രീകുമാര്‍)  

സേവനവും നേതൃത്വവും കൈകോര്‍ത്തപ്പോള്‍ ഡോ. മഞ്ജു പിള്ളയ്ക്ക് ഫോമാ ജോയിന്റ് സെക്രട്ടറിയായി തിളക്കമാര്‍ന്ന വിജയം (എ.എസ് ശ്രീകുമാര്‍)  

ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)

ഫോമായുടെ ട്രഷററായി പ്രദീപ് നായര്‍; സേവനപാരമ്പര്യത്തിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഉജ്വല വിജയം (എ.എസ് ശ്രീകുമാര്‍)  

സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)  

അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍) 

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്‌സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)  

മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )  

ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും   

ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ  

വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം   

മുൻ മന്ത്രി കെ.കെ. ശൈലജ ഫോമാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളും പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രശംസിച്ചു  

ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍  

സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക