Image

ഫോമാ എല്ലാവരുടേതാണ്; ഐക്യത്തോടെയും സമർപ്പണത്തോടെയും സംഘടനയെ വളർത്തണം: സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ

Published on 02 August, 2026
ഫോമാ എല്ലാവരുടേതാണ്; ഐക്യത്തോടെയും സമർപ്പണത്തോടെയും സംഘടനയെ വളർത്തണം: സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ

ഹൂസ്റ്റൺ: ഫോമാ (FOMAA) ഒരു വ്യക്തിയുടെയോ ഒരു ഭാരവാഹിയുടെയോ സംഘടനയല്ലെന്നും, ലോകമെമ്പാടുമുള്ള എല്ലാ അംഗങ്ങളുടെയും കൂട്ടായ പ്രസ്ഥാനമാണെന്നും സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ പറഞ്ഞു. ഹൂസ്റ്റണിൽ നടന്ന ഫോമാ കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ വളർച്ചയ്ക്ക് എല്ലാവരുടെയും സഹകരണവും ആത്മാർത്ഥമായ പിന്തുണയും തുടർന്നും അനിവാര്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഫോമാ ജനിച്ച മണ്ണിലാണ് വീണ്ടും എല്ലാവരും ഒത്തുചേരുന്നതെന്ന് ഓർമിപ്പിച്ച ശശിധരൻ നായർ, ഒന്നുമില്ലായ്മയിൽ നിന്ന് ആരംഭിച്ച സംഘടന ഇന്ന് ശക്തമായ ദേശീയ സംഘടനയായി വളർന്നത് അംഗങ്ങളുടെയും സ്പോൺസർമാരുടെയും ആത്മാർത്ഥമായ പിന്തുണ കൊണ്ടാണെന്ന് പറഞ്ഞു. ആദ്യ കൺവെൻഷൻ അഞ്ചുനക്ഷത്ര ഹോട്ടലിൽ വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചതും ആ കൂട്ടായ്മയുടെ ഫലമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. "ഒന്നിൽ നിന്ന് നൂറിലേക്ക് വളർന്നതാണ് ഫോമയുടെ ഏറ്റവും വലിയ വിജയം. അതിന്റെ പിന്നിൽ ഓരോ അംഗത്തിന്റെയും പങ്കാളിത്തമുണ്ട്," അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ആരായാലും എക്സിക്യൂട്ടീവ് ആരായാലും ഫോമാ എല്ലാവരുടേതാണെന്നും സംഘടനയെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ അംഗത്തിനുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനയെക്കുറിച്ച് നല്ലത് മാത്രമാണ് സമൂഹത്തോട് പറയേണ്ടതെന്നും ആഭ്യന്തര ഭിന്നതകൾ സംഘടനയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കരുതെന്നും സ്ഥാപക പ്രസിഡന്റ് അഭ്യർഥിച്ചു.

സംഘടനയുടെ മുന്നേറ്റത്തിന് ശരീരവും മനസ്സും ധനസഹായവും ഒരുപോലെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും പുതിയ തലമുറയെയും സമൂഹത്തിലെ പ്രമുഖരെയും സംഘടനയിലേക്ക് കൂടുതൽ അടുപ്പിക്കുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘടനയുടെ ഇന്നത്തെ നേട്ടങ്ങൾ മുൻകാല പ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലമാണെന്നും ആ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ദേശീയ എക്സിക്യൂട്ടീവിനെയും എല്ലാ ഭാരവാഹികളെയും അഭിനന്ദിച്ച ശശിധരൻ നായർ, വരാനിരിക്കുന്ന നേതൃത്വത്തിനും വിജയാശംസകൾ നേർന്നു. പ്രസംഗത്തിന്റെ സമാപനത്തിൽ "ഇത്രത്തോളം യഹോവ സഹായിച്ചു, ഇത്രത്തോളം ദൈവം നമ്മെ നടത്തി" എന്ന  വരികൾ എല്ലാവരോടും ചേർന്ന് ആലപിച്ച അദ്ദേഹം, ദൈവാനുഗ്രഹവും ഐക്യവും തന്നെയാണ് ഫോമായുടെ ഏറ്റവും വലിയ ശക്തിയെന്ന് ഓർമിപ്പിച്ചു.

 

മലയാളി സമൂഹം നെഞ്ചിലേറ്റിയ ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

ക്രോസ് ഫയർ ആവേശമായി; അമേരിക്കൻ മലയാളികളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ശൈലജ ടീച്ചറും വി. ടി. ബൽറാമും  

ഫോമാ തിരഞ്ഞെടുപ്പ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു  

ഫോമാ എല്ലാവരുടേതാണ്; ഐക്യത്തോടെയും സമർപ്പണത്തോടെയും സംഘടനയെ വളർത്തണം: സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ  

ചാരിറ്റി പ്രവർത്തനങ്ങളാണ് ഫോമായുടെ ഏറ്റവും വലിയ കരുത്ത്: ട്രഷറർ സിജിൽ പാലക്കലോടി  

ഫോമാ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍  

അമേരിക്കൻ മലയാളികൾ കേരളത്തിന്റെ വികസന പങ്കാളികളാകണം: കെ.കെ. ശൈലജ  

ഫോമായുടെ മികച്ച റീജിയൻ, അസോസിയേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു  

ഫോമായുടെ വിജയത്തിന് അടിത്തറ കൂട്ടായ പ്രവർത്തനം  

ഭൂരിപക്ഷ തീരുമാനത്തെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു: മാത്യു വര്‍ഗീസ്  

റിയാന ഡാനിഷ് മിസ് ഫോമാ; മലയാളികള്‍ക്ക് അഭിമാനമായി യുവപ്രതിഭ  

ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്  

സംഘടനാ മികവും ജീവകാരുണ്യത്തിന്റെ മുഖവും; ഫോമായുടെ പുതിയ ജോയിന്റ് ട്രഷററാര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (എ.എസ് ശ്രീകുമാര്‍)  

സേവനവും നേതൃത്വവും കൈകോര്‍ത്തപ്പോള്‍ ഡോ. മഞ്ജു പിള്ളയ്ക്ക് ഫോമാ ജോയിന്റ് സെക്രട്ടറിയായി തിളക്കമാര്‍ന്ന വിജയം (എ.എസ് ശ്രീകുമാര്‍)  

ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)

ഫോമായുടെ ട്രഷററായി പ്രദീപ് നായര്‍; സേവനപാരമ്പര്യത്തിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഉജ്വല വിജയം (എ.എസ് ശ്രീകുമാര്‍)  

സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)  

അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍) 

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്‌സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)  

മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )  

ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും   

ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ  

വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം   

മുൻ മന്ത്രി കെ.കെ. ശൈലജ ഫോമാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളും പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രശംസിച്ചു  

ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍  

സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക