Image

ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)

Published on 01 August, 2026
ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വിശ്വാസവും പ്രതീക്ഷയും ജനാധിപത്യത്തിന്റെ വിജയമുദ്രയായി മാറിയപ്പോള്‍, ഫോമായുടെ 2026-2028) ഭരണസമിതിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 'ടീം വോയ്സ് ഓഫ് ഫോമാ'യുടെ സ്ഥാനാര്‍ഥിയായ സാമുവല്‍ മത്തായി ഉജ്വല വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവെച്ച ആത്മാര്‍ഥതയ്ക്കും, സേവന മനോഭാവത്തിനും, മികച്ച സംഘാടനശേഷിക്കും, ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനും പ്രവാസി മലയാളികള്‍ നല്‍കിയ അംഗീകാരമായാണ് ഈ വിജയത്തെ സമൂഹം വിലയിരുത്തുന്നത്.

ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനത്തിന് തുടക്കമിട്ട സാമുവല്‍ മത്തായി, വിദ്യാര്‍ഥി നേതാവായിരിക്കെ തന്നെ നേതൃത്വപാടവം തെളിയിച്ച വ്യക്തിത്വമാണ്. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കോളേജ് യൂണിറ്റ് സെക്രട്ടറി, അത്ലറ്റിക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, സാഹിത്യ-സാംസ്‌കാരിക രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 'രഥം' ത്രൈമാസികയുടെ ജനറല്‍ എഡിറ്ററായും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

അമേരിക്കയിലെത്തിയ ശേഷം ഡാളസ് മലയാളി അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് സാമുവല്‍ മത്തായി കാഴ്ചവെച്ചത്. സംഘടനയുടെ വളര്‍ച്ചയ്ക്കും അംഗങ്ങളെ ഒരുമിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ നേതൃത്വം ഡാളസ് മലയാളി സമൂഹത്തിന്റെ പ്രശംസ നേടിയിരുന്നു.

2020-2022 കാലഘട്ടത്തില്‍ ഫോമായുടെ നാഷണല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം, സംഘടനയുടെ വിവിധ പദ്ധതികളില്‍ സജീവ പങ്കാളിത്തം വഹിച്ചു. 2010 മുതല്‍ നടന്ന എല്ലാ ഫോമാ കണ്‍വെന്‍ഷനുകളിലും സജീവ സാന്നിധ്യമായി മാറിയ സാമുവല്‍ മത്തായി, പ്രവര്‍ത്തനങ്ങളിലൂടെയാണ് സംഘടനയെ ശക്തിപ്പെടുത്തേണ്ടതെന്ന നിലപാടില്‍ ഉറച്ചുനിന്ന നേതാവാണ്.

സാമൂഹിക പ്രതിബദ്ധത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്. അമേരിക്കയിലും കേരളത്തിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിശ്ശബ്ദമായി നടത്തി വരുന്ന അദ്ദേഹം, സ്വന്തം ബിസിനസ് വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം സമൂഹസേവനത്തിനും സമയം കണ്ടെത്തിയ വ്യക്തിയാണ്. എല്ലാവരോടും സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന നേതാവെന്ന നിലയില്‍ സംഘടനയിലെ എല്ലാ വിഭാഗം അംഗങ്ങളുമായും അദ്ദേഹം ആത്മബന്ധം പുലര്‍ത്തുന്നു.

വ്യക്തമായ കര്‍മ്മപരിപാടികളുമായാണ് സാമുവല്‍ മത്തായി തെരഞ്ഞെടുപ്പിനെ സമീപിച്ചത്. പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ താങ്ങും തണലുമായി ഫോമയെ കൂടുതല്‍ സജീവമാക്കുക, നിലവിലുള്ള ക്ഷേമ-ജീവകാരുണ്യ പദ്ധതികള്‍ ശക്തിപ്പെടുത്തുക, സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമത നല്‍കുക എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ഏറ്റെടുക്കുന്ന ഓരോ ഉത്തരവാദിത്വവും ദീര്‍ഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും പൂര്‍ത്തിയാക്കുന്ന സംഘാടകനെന്ന നിലയില്‍ സാമുവല്‍ മത്തായി ഇതിനകം തന്നെ ശ്രദ്ധേയനാണ്. വൈസ് പ്രസിഡന്റ് എന്ന പുതിയ ഉത്തരവാദിത്വത്തില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രവര്‍ത്തനമികവും ഫോമായുടെ വളര്‍ച്ചയ്ക്ക് പുതിയ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.

see also

ഫോമാ വനിതാ പ്രതിനിധികൾ: അക്ഷരമാല ക്രമത്തിൽ മാറ്റം വേണം  

ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്  

സംഘടനാ മികവും ജീവകാരുണ്യത്തിന്റെ മുഖവും; ഫോമായുടെ പുതിയ ജോയിന്റ് ട്രഷററാര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (എ.എസ് ശ്രീകുമാര്‍)  

സേവനവും നേതൃത്വവും കൈകോര്‍ത്തപ്പോള്‍ ഡോ. മഞ്ജു പിള്ളയ്ക്ക് ഫോമാ ജോയിന്റ് സെക്രട്ടറിയായി തിളക്കമാര്‍ന്ന വിജയം (എ.എസ് ശ്രീകുമാര്‍)  

ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)

ഫോമായുടെ ട്രഷററായി പ്രദീപ് നായര്‍; സേവനപാരമ്പര്യത്തിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഉജ്വല വിജയം (എ.എസ് ശ്രീകുമാര്‍)  

സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)  

അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍) 

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)  

സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്‌സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)  

മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )  

ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും   

ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ  

വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം   

മുൻ മന്ത്രി കെ.കെ. ശൈലജ ഫോമാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളും പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രശംസിച്ചു  

ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍  

സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ് 
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക