
ഹ്യൂസ്റ്റൺ: ഫോമാ ഇലക്ഷൻ ഇടവയും ഭംഗിയായും പരാതികളില്ലാതെയും നടന്നുവെങ്കിലും ഒരു പിഴവ് ശ്രദ്ധിക്കപ്പെടുന്നു. വനിതാ പ്രതിനിധികളുടെ തെരെഞ്ഞെടുപ്പാണത്.
വനിതാ പ്രതിനിധികളായി 6 പേർ വേണ്ടിടത്ത് 7 പേർ മത്സരിച്ചു.
വിജയികൾ: ആഗ്നസ് മാത്യു, ഷിക്കാഗോ മലയാളി അസോസിയേഷൻ -611
അപർണ ബീന, കേരള അസോസിയേഷൻ ഓഫ് കൊളറാഡോ യുണൈറ്റഡ് --643
മെറിറ്റ ജിയോ, സാക്രമെൻ്റോ സ്പോർട്സ് ആൻഡ് ചാരിറ്റി ക്ലബ്-529
സെൽബി കുര്യാക്കോസ്, ORUMA കാലിഫോർണിയ-646
ഷനോജ രവീന്ദ്രൻ നായിക്, ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (GRMA) -587
സുമിനി അശോക് ജോർഡൻ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ -578
ഷേർളി ജോൺ, ഒക്ലഹോമ മലയാളി അസോസിയേഷൻ-504 പരാജയപ്പെട്ടു. ഷേർളി ജോൺ, ഒക്ലഹോമ മലയാളി അസോസിയേഷൻ-504 വോട്ട് നേടിയെങ്കിലും പരാജയപ്പെട്ടു.
അക്ഷരമാല ക്രമത്തിലാണ് സ്ഥാനാർത്ഥികൾ ബാലറ്റിൽ ഉണ്ടായിരുന്നത്. വോട്ടർമാർ മിക്കവരും പറഞ്ഞത് ആദ്യത്തെ 6 പേരുകാർക്ക് വോട്ട് ചെയ്തു എന്നാണ്. വനിതാ പ്രതിനിധികളായി മത്സരിക്കുന്നവരെ മിക്കവർക്കും പരിചയമില്ല. അവർ അത്ര വലിയ പ്രചാരണവും നടത്തിയില്ല. അതിനാൽ മിക്ക വോട്ടര്മാര്ക്കും ആരോടും പ്രത്യേക താല്പര്യമില്ല. ആദ്യം കണ്ട പേരുകൾക്ക് വോട്ടുകൾ കൂടുതൽ കിട്ടി.
അവസാനം പേര് വന്നപ്പോൾ വോട്ട് കുറഞ്ഞു.
ഇലക്ഷന് പകരം 7 പേരെയും വിജയികളായി പ്രഖ്യാപിക്കണമെന്ന് ജനറൽ ബോഡിയിൽ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് ഒരു നിർദേശം വച്ചെങ്കിലും പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഭരണഘടന മുൻപ് തയ്യാറാക്കിയ സാം ഉമ്മൻ എന്നിവർ അതിനെ എതിർത്ത്. അതോടെ ആ നിർദേശം മുന്നോട്ടു പോയില്ല.
വനിതാ പ്രതിനിധികൾക്ക് വനിതകൾ മാത്രം വോട്ട് ചെയ്താലും പോരെ? ചിന്തിക്കാവുന്നതാണ്
see also
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്
ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)
സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍)
ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്‌സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)
മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )
ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും
ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ
വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം
ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ്