
ഹൂസ്റ്റണ്‍: പ്രവാസി മലയാളി സമൂഹത്തിന്റെ വിശ്വാസവും പ്രതീക്ഷയും ജനാധിപത്യത്തിന്റെ വിജയമുദ്രയായി മാറിയപ്പോള്‍, ഫോമാ 2026-2028 ഭരണസമിതിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് 'ടീം വോയ്സ് ഓഫ് ഫോമാ'യുടെ സ്ഥാനാര്‍ത്ഥിയായ ബിജു തോണിക്കടവില്‍ വമ്പിച്ച വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ വളര്‍ച്ചയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ അസാധാരണ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഈ വിജയം പ്രവാസി സമൂഹം വിലയിരുത്തുന്നത്.
ഫോമായുടെ വിവിധ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വിശ്വാസവും ആദരവും നേടിയ നേതാവാണ് ബിജു തോണിക്കടവില്‍. സംഘടനയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ഫോമാ വില്ലേജ് പ്രോജക്ട് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം, ഫോമയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ കേരളത്തെ നടുക്കിയ മഹാപ്രളയ സമയത്ത് ആര്‍.വി.പി. എന്ന നിലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജു, ഫോമാ വില്ലേജ് പദ്ധതിയുടെ പുരോഗതിക്കായി നടത്തിയ ഇടപെടലുകള്‍ സംഘടനയുടെ ചരിത്രത്തില്‍ ശ്രദ്ധേയമായി. ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കാഴ്ചവെച്ച ആത്മസമര്‍പ്പണം അംഗങ്ങളുടെയാകെ പ്രശംസ നേടിയിരുന്നു.
അനിയന്‍ ജോര്‍ജിന്റെ നേതൃത്വകാലത്ത് ജോയിന്റ് ട്രഷററായി പ്രവര്‍ത്തിച്ച അദ്ദേഹം കോവിഡ് മഹാമാരിക്കാലത്ത് ഫോമയുടെ സാമൂഹിക ഇടപെടലുകള്‍ക്ക് ശക്തമായ നേതൃത്വം നല്‍കി. കേരളത്തിലെ വിവിധ ആശുപത്രികള്‍ക്ക് വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ മെഡിക്കല്‍ സഹായങ്ങള്‍ എത്തിക്കുന്നതില്‍ ഫോമ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ ബിജുവിന്റെ നേതൃത്വവും ഏകോപനവും നിര്‍ണായകമായിരുന്നു.
ഡോ. ജേക്കബ് തോമസ് പ്രസിഡന്റായിരുന്ന കാലത്ത് ട്രഷററായി പ്രവര്‍ത്തിച്ച ബിജു തോണിക്കടവില്‍ സംഘടനയുടെ സാമ്പത്തിക സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്തു. കേരള കണ്‍വെന്‍ഷനും കാന്‍കൂണ്‍ കണ്‍വെന്‍ഷനും മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് സംഘടനയുടെ പ്രവര്‍ത്തന മികവിന്റെ തെളിവായി മാറി.
2024-ല്‍ പുതിയ ഭരണസമിതിക്ക് അധികാരം കൈമാറുമ്പോള്‍ 88,856 ഡോളറിന്റെ നീക്കിയിരിപ്പോടെ ഫോമയുടെ ഖജനാവ് കൈമാറിയ ട്രഷറര്‍ എന്ന പ്രത്യേക നേട്ടവും ബിജു തോണിക്കടവിലിന്റെ പേരിലാണ് രേഖപ്പെടുത്തപ്പെട്ടത്. നഷ്ടങ്ങളുടെ കണക്കില്‍നിന്ന് സാമ്പത്തിക സ്ഥിരതയിലേക്കും നീക്കിയിരിപ്പിലേക്കും ഫോമയെ നയിച്ച സാമ്പത്തിക ശില്‍പ്പി എന്ന വിശേഷണവും അദ്ദേഹത്തെ തേടിയെത്തി.
പ്രസിഡന്റ് എന്ന പുതിയ ഉത്തരവാദിത്വത്തിലൂടെ ഫോമയുടെ സാമ്പത്തിക അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, സേവനപ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും, സംഘടനയെ ആഗോളതലത്തില്‍ കൂടുതല്‍ കരുത്തുറ്റ പ്രവാസി മലയാളി പ്രസ്ഥാനമാക്കി ഉയര്‍ത്തുന്നതിനുമുള്ള ദീര്‍ഘവീക്ഷണ പദ്ധതികളാണ് ബിജു തോണിക്കടവില്‍ മുന്നോട്ടുവയ്ക്കുന്നത്.
സംഘടനാപരമായ മികവും, സുവ്യക്തമായ കാഴ്ചപ്പാടും, വിശാലമായ വ്യക്തിബന്ധങ്ങളും, പ്രവര്‍ത്തനങ്ങളിലൂടെ നേടിയ വിശ്വാസ്യതയും കൈമുതലായ ബിജു തോണിക്കടവിലിന്റെ വിജയം, ഒരു വ്യക്തിയുടെ വിജയമെന്നതിലുപരി ഫോമയുടെ പുതിയ ദിശയിലേക്കുള്ള പ്രവാസി മലയാളി സമൂഹത്തിന്റെ വിശ്വാസപ്രഖ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്.
see also
ഫോമാ വനിതാ പ്രതിനിധികൾ: അക്ഷരമാല ക്രമത്തിൽ മാറ്റം വേണം
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്
ഫോമായുടെ വൈസ് പ്രസിഡഡന്റ്‌സാമുവല്‍ മത്തായി; വിജയക്കൊടിയേറ്റത്തിലെ നിറ സാന്നിധ്യം (എ.എസ് ശ്രീകുമാര്‍)
സേവനപാരമ്പര്യമുള്ള സംഘാടകന്‍; ഫോമായുടെ ജനറല്‍ സെക്രട്ടറിയായി പോള്‍ പി ജോസ് (എ.എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികളുടെ വിശ്വാസവിധി; ഫോമായുടെ അമരക്കാരനായി ബിജു തോണിക്കടവില്‍ (എ.എസ് ശ്രീകുമാര്‍)
ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
ഫോമാ ഇലക്ഷന്‍: ടീം വോയ്‌സിന് വന്‍ വിജയം; തോണിക്കടവിലിന് അഭിമാന നിമിഷം (ചിത്രങ്ങള്‍)
സ്വപ്ന പദ്ധതികളുടെ കരുത്തുമായി വിജയ രഥത്തിലേറിയ ടീം വോയ്സ് ഓഫ് ഫോമായുടെ സ്വപ്നം (എ.എസ് ശ്രീകുമാര്‍)
മലയാളി സമൂഹത്തെ വിശ്വാസത്തിലെടുത്ത് 'ടീം വോയിസ് ഓഫ് ഫോമാ' വിജയ രഥത്തില്‍ (എ.എസ് ശ്രീകുമാര്‍ )
ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ്; പാനലിനു വൻ വിജയം; വിജയികളും വോട്ടും
ഫോമയുടെ സേവനം വടക്കൻ ജില്ലകളിലും വ്യാപിപ്പിക്കണം: വി.ടി. ബൽറാം എം.എൽ.എ
വർണാഭമായ ഘോഷയാത്രയോടെ ഫോമാ കൺവൻഷനു ഹ്യൂസ്റ്റനിൽ ഉജ്വല തുടക്കം
ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
സംഘടനാ വളർച്ചയുടെ ചരിത്രം പുതിയ നേതൃത്വത്തിന് പ്രചോദനമാകട്ടെ: ഷാജി എഡ്വേർഡ്