Image

രണ്ട് ലോക റെക്കോർഡുകൾ സൃഷ്ടിച്ച് ഫൊക്കാന കൺവെൻഷൻ കൊടിയിറങ്ങി

Published on 09 August, 2026
രണ്ട് ലോക റെക്കോർഡുകൾ  സൃഷ്ടിച്ച്  ഫൊക്കാന  കൺവെൻഷൻ   കൊടിയിറങ്ങി

കലഹാരി, പെൻസിൽവേനിയ: അമേരിക്കയിലെയും കാനഡയിലെയും പ്രവാസി മലയാളികളുടെ കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതിയ ഫൊക്കാനയുടെ 22-ാമത് അന്താരാഷ്ട്ര കൺവെൻഷൻ അക്ഷരാർത്ഥത്തിൽ ചരിത്രമെഴുതിയാണ് സമാപിച്ചത്. കലഹാരി കൺവെൻഷൻ സെന്ററിൽ നടന്ന സമാപന ദിനം അമേരിക്കൻ മലയാളികൾ കാത്തിരുന്ന പുതിയ  രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ 
പിറന്നു.

വാദ്യകലാ ആചാര്യൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ അഞ്ഞൂറിലധികം പേർ അണിനിരന്ന ചെണ്ടമേളമാണ്  ഗിന്നസ് ബുക്കിൽ ആദ്യം ഇടം നേടിയത്. “Largest Melam Ensemble” എന്ന ഗിന്നസ് ലോകറെക്കോർഡ് ആണ് സൃഷ്ഠിക്കപ്പെട്ടത്. ഇത്രയും ചെണ്ട കലാകാരന്മാർ ഒരുമിച്ച് മുൻപ് ഒരു വേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല.  എല്ലാവര്ക്കും ഗിന്നസ് സർട്ടിഫിക്കറ്റ് ലഭിക്കും. 

പ്രശസ്ത നൃത്താധ്യാപിക ഗുരു ബീനാ മേനോന്റെ ശിക്ഷണത്തിൽ ആയിരത്തിലധികം കലാകാരികൾ അണിനിരന്ന മോഹിനിയാട്ടം പഠനമാണ് (lesson ensemble) മറ്റൊരു   ഗിന്നസ് നേട്ടം സ്വന്തമാക്കിയത്.   നാലായിരത്തിൽ പരം പേര് പങ്കെടുത്ത മോഹിനിയാട്ടം റെക്കോർഡ് നിലവിലുണ്ട്. ഇത് ഏറ്റവും അധികം പേർ  ഒരുമിച്ച് മോഹിനിയാട്ടം പഠനം നടത്തുന്നതിനുള്ള റെക്കോർഡാണ്. എല്ലാവർക്കും ഗിന്നസ് സർട്ടിഫിക്കറ്റ് ലഭിക്കും. പേരിൽ ഗിന്നസ്   എന്ന്  ഉപയോഗിക്കാം.

വിസ്മയം തീർത്ത ഈ മേളപ്പെരുക്കവും നൃത്തച്ചുവടുകളും അമേരിക്കൻ മണ്ണിലെ എക്കാലത്തെയും വലിയ സാംസ്കാരിക മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു.

രാഷ്ട്രീയ, സാംസ്കാരിക, സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത കൺവെൻഷനിൽ ഈ നേട്ടങ്ങൾ പ്രവാസികൾക്ക് ഇരട്ടി മധുരമായി.

കേരളത്തിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. വി. പി. സജീന്ദ്രൻ എം.എൽ.എ, തിരുവനന്തപുരം മേയർ വി. വി. രാജേഷ്, പത്മഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, കേരള നിയമസഭ ചീഫ് വിപ്പ് അപു ജോൺ  ജോസഫ് എം.എൽ.എ, പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റിയൻ, കെ.പി.സി.സി വൈസ്  പ്രസിഡന്റ്റും വീക്ഷണം  മാനേജിംഗ്  ഡയറക്ടറുമായ അഡ്വക്കേറ്റ് ജെയ്‌സൺ  ജോസഫ്,   പദ്‌മശ്രീ   മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ,  സംവിധായകനും ഗായകനുമായ നാദിർ ഷാ, നടി നവ്യ നായർ, എഴുത്തുകാരായ ടി.ഡി.  രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ ഐ എ എസ്, മജീഷ്യൻ മുതുകാട്, എന്നിവർക്കൊപ്പം 24 ന്യൂസിന്റെ എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ  മുണ്ടക്കയം   എന്നിവരും സമ്മേളനത്തെ ആകർഷകമാക്കി.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, ആൽബർട്ട് ആന്റണി എന്നിവരുടെ നേതൃത്വത്തിൽ റെക്കോർഡ് നേട്ടത്തിന്റെ തിളക്കത്തോടെയാണ് ഇത്തവണത്തെ ഫൊക്കാന മഹാസംഗമത്തിന് പെൻസിൽവാനിയയിൽ കൊടിയിറങ്ങിയത്.

സമാപന സമ്മേളനത്തിൽ നവ്യ  നായർ നൃത്തം അവതരിപ്പിച്ചു. നാദിർ ഷായുടെ നേതൃത്വത്തിലുള്ള  സിനി ഫ്യൂഷൻ പരിപാടിയും മികച്ചതായി. തലേന്ന് അമേരിക്കയിലെ പ്രതിഭകൾ അവതരിപ്പിച്ച അമേരിക്ക ഗോട്ട് ടാലന്റ് പരിപാടിയും ഏറെ ശ്രദ്ധേയമായി.  (ഓരോ പ്രോഗ്രാമിന്റെയും റിപ്പോർട്ടുകൾ വായിക്കുക) 

see also

ഡിസിയിൽ നിന്നുള്ള അശ്വതി മേനോൻ മിസ് ഫൊക്കാന കിരീടം ചൂടി 

രണ്ട് ലോക റെക്കോർഡുകൾ സൃഷ്ടിച്ച് ഫൊക്കാന കൺവെൻഷൻ കൊടിയിറങ്ങി  

ഫൊക്കാനയുടെ ചെണ്ടപ്പഞ്ചാരിമേളം ഗിന്നസ് ലോകറെക്കോർഡിൽ; ലോകം സാക്ഷ്യം വഹിച്ച മലയാളിയുടെ ചരിത്രതാളം  

സഹസ്രദളങ്ങൾ വിടർന്നതുപോലെ നർത്തകർ; കൽഹാരിയിൽ കേരളത്തിന്റെ ലാസ്യത്തിന് ഗിന്നസ് തിളക്കം  

ഫൊക്കാന വേദിയിൽ ചരിത്രം കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!  

‘ഫൊക്കാന ഇന്ന് ചെറിയ സ്വപ്നങ്ങൾക്ക് അതീതം; സ്വപ്നങ്ങളെ പ്രവർത്തനമാക്കി മാറ്റി’: സജിമോൻ ആന്റണി  

'ഇതൊരു ചരിത്ര വിസ്മയം; ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത മഹാസംഗമം': ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ  

പ്രവാസി മലയാള സാഹിത്യത്തിന് ഫൊക്കാനയുടെ ആദരം; അവാർഡുകൾ വിതരണം ചെയ്തു  

ഫൊക്കാന കൽഹാരി കൺവൻഷൻ ചരിത്രത്തിൽ ഇടംപിടിക്കും; പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനനം ചരിത്രം തിരുത്തി . 

ഫൊക്കാന ഭരണഘടന ഭേദഗതികൾക്ക് ജനറൽ ബോഡിയുടെ അംഗീകാരം  

നാല് മുതിർന്ന മാധ്യമപ്രവർത്തകരെ ഫൊക്കാന പുരസ്കാരങ്ങൾ നൽകി ആദരിച്ചു  

ഡിജിറ്റൽ യുഗത്തിലെ മാധ്യമ വിപ്ലവം, സോഷ്യൽ മീഡിയയുടെ സ്വാധീനം, പ്രവാസി മലയാളിയുടെ ഭാവി; ഫൊക്കാന മീഡിയ സെമിനാറിൽ ശ്രദ്ധേയ ചർച്ച  

ഫൊക്കാന കലഹാരി കണ്‍വന്‍ഷന്‍ - ചിത്രങ്ങളിലൂടെ....  

'ലോകം മുഴുവൻ മലയാളിക്കൊപ്പം മലയാളവും സഞ്ചരിക്കണം'; ഫൊക്കാന സാഹിത്യസമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു  

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം  

ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം  

'മത്സരം കഴിഞ്ഞാൽ എല്ലാവരും ഫൊക്കാനയുടെ അംഗങ്ങൾ': ജനറൽ ബോഡി യോഗത്തിൽ സജിമോൻ ആന്റണിയും ശ്രീകുമാർ ഉണ്ണിത്താനും  

മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ  

ഫൊക്കാന കണ്‍വന്‍ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്‍)  
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി   

പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന  

സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്  

കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന  

പെൻസിൽവാനിയയുടെ മണ്ണിൽ പ്രവാസി പെരുമയുടെ സുവർണ്ണ വസന്തം: ഫൊക്കാന കൽഹാരി കൺവെൻഷൻ ചരിത്ര താളുകളിലേക്ക്!  

Join WhatsApp News
ജോൺ കുര്യൻ 2026-08-09 23:12:05
അമേരിക്കയിലെ മലയാളികൾക്ക് ഇതിലും വലിയ സന്തോഷ വാർത്ത വേറെയുണ്ടോ? പാരമ്പര്യത്തിന്റെ പൈതൃകം വേരോടെ പിഴുത് വേറൊരു നാട്ടിലേക്ക് പറിച്ച് നടുവാൻ കാണിക്കുന്ന വ്യഗ്രത അഭിനന്ദനീയം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക