
ഷിക്കാഗോ: സീറോ മലബാർ സമുദായം ജനസംഖ്യാപരമായും സാമൂഹികമായും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ശക്തമായ സമുദായബോധവും ആഗോള ഐക്യവും അനിവാര്യമാണെന്ന് സീറോ മലബാർ സഭയുടെ തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് . സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയും സമുദായവും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച അദ്ദേഹം, സഭ എന്നത് യേശുക്രിസ്തു സ്ഥാപിച്ച വിശ്വാസികളുടെ കൂട്ടായ്മയാണെന്നും, ലോക കത്തോലിക്കാ സഭയിൽ 24 സ്വയംഭരണ സഭകളാണ് ഉള്ളതെന്നും പറഞ്ഞു. വിശ്വാസം, ധാർമികത, സഭാ ഘടന എന്നിവയിൽ ഐക്യം നിലനിൽക്കുമ്പോഴും ആരാധനാക്രമം, ആത്മീയ പാരമ്പര്യം, ശിക്ഷണക്രമം തുടങ്ങിയവയിൽ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രവും അദ്ദേഹം അനുസ്മരിച്ചു. തുടക്കത്തിൽ എല്ലാ കത്തോലിക്കാ വിഭാഗങ്ങളുടെയും പൊതുസംഘടനയായിരുന്ന കത്തോലിക്കാ കോൺഗ്രസ് പിന്നീട് സീറോ മലബാർ സഭയുടെ സമുദായ സംഘടനയായി രൂപാന്തരപ്പെട്ടുവെന്ന് അദ്ദേഹം വിശദീകരിച്ചു. സഭയുടെ നേതൃത്വം മെത്രാന്മാർക്കാണെങ്കിലും സമുദായത്തിന് പ്രത്യേക നേതൃത്വവും ഉത്തരവാദിത്വവുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സീറോ മലബാർ സമുദായം ഇന്ന് ഗൗരവമായ ജനസംഖ്യാപരമായ പ്രതിസന്ധി നേരിടുകയാണെന്നും, ജനനനിരക്കിലെ കുറവ്, വിവാഹങ്ങൾ വൈകുകയോ ഒഴിവാക്കുകയോ ചെയ്യുന്ന പ്രവണത, യുവാക്കളുടെ കുടിയേറ്റം, രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ സ്വാധീനക്കുറവ് എന്നിവ ആശങ്കാജനകമാണെന്നും മാർ താഴത്ത് പറഞ്ഞു. സർക്കാർ സേവനങ്ങളിലും പൊതുരംഗങ്ങളിലും സമുദായത്തിന്റെ സാന്നിധ്യം ഗണ്യമായി കുറഞ്ഞു.
വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന യുവതലമുറയെ ശക്തിപ്പെടുത്തുന്നതിനും സമുദായബന്ധം നിലനിർത്തുന്നതിനും പ്രത്യേക ശ്രദ്ധ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമുദായബോധം വളർത്തുന്നതിനൊപ്പം മറ്റുള്ളവരെ ഒരിക്കലും അവഗണിക്കുകയോ ദോഷപ്പെടുത്തുകയോ ചെയ്യരുതെന്നും, ക്രിസ്തു പഠിപ്പിച്ച സ്നേഹവും സഹവർത്തിത്വവുമാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസം, സ്കോളർഷിപ്പുകൾ, സാമൂഹിക ആനുകൂല്യങ്ങൾ എന്നിവ നേടിയെടുക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ സുവിശേഷപ്രഘോഷണവും സഭയുടെ പ്രധാന ദൗത്യമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യേശുവാകുന്ന മൂലക്കല്ല് അപ്പസ്‌തോലന്മാരുടെ അടിസ്ഥാനത്തില്‍ പരിശുദ്ധാത്മാവില്‍ സ്ഥാപിക്കപ്പെട്ട് നമ്മളാകുന്ന കല്ലുകള്‍ ആകുന്നതാണ് സഭ. ഈ സഭ എന്ന് പറയുന്നത് കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ആണ്.
ഇതാണ് ഹൈറാര്‍ക്കി. സഭയുടെ മൂലക്കല്ല് യേശു, അടിത്തറ അപ്പസ്‌തോലന്മാര്. ഏതൊരു സഭയും സഭയാകുമ്പോള്‍ മെത്രാന്മാരുടെ കൂട്ടായ്മ ഉണ്ടാകണം. മെത്രാന്മാര്, വികാരിമാര്, വൈദികരുടെ കൂട്ടായ്മ, ലോക്കല്‍ ചര്‍ച്ചസ് , അതിന്റെ ഏറ്റവും ബേസിക് യൂണിറ്റ് ഡൊമസ്റ്റിക് ചര്‍ച്ച്-കുടുംബം. കുടുംബമാണ് സഭ.
ഈ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പല സമുദായങ്ങള്‍ ഉണ്ടായിട്ടുണ്ട് . കേരളത്തില്‍ അതിനെ കത്തോലിക്കാ സമുദായം എന്ന് വിളിച്ചു, സീറോ മലബാര്‍ സമുദായം എന്ന് വിളിച്ചു, മലങ്കര സമുദായം എന്ന് വിളിച്ചു. സമുദായം എന്ന് പറഞ്ഞാല്‍ ഒരേ വിശ്വാസം, ഒരേ ധാര്‍മ്മികത ഒരു സഭയുടെ ഉള്ളില്‍ തന്നെ ഒരു കൂട്ടമായിട്ട് പ്രവര്‍ത്തിക്കുന്ന ചരിത്രത്തില്‍ ഉണ്ടായതാണ്. 1918-ലാണ് കത്തോലിക്ക കോണ്‍ഗ്രസ്, കേരളീയ കത്തോലിക്ക മഹാജനസഭ എന്ന് പറഞ്ഞ് തുടങ്ങിയത്. അത് കത്തോലിക്കാ സമുദായം എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് ഈ ലത്തീന്‍, സീറോ മലബാര്‍, മലങ്കര അങ്ങനെ ചിന്തയൊന്നുമില്ല.

1930-ലാണ് മലങ്കര സഭ വരുന്നത്. 1971-ഓടുകൂടി കേരളത്തില്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വന്നു. പിന്നെ മലങ്കര സഭ . അപ്പോള്‍ പണ്ട് ഉണ്ടായിരുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പേര് സീറോ മലബാര്‍ സഭയ്ക്ക് കൊടുത്തു.
കത്തോലിക്കാ കോണ്‍ഗ്രസ് എന്ന് പറഞ്ഞാല്‍ സീറോ മലബാര്‍ സഭയുടെ എല്ലാവരും ഉള്‍ക്കൊള്ളുന്നതാണ്. നമ്മുടെ സമുദായത്തിന്റെ നേതാവ് അര്‍ക്കദിയാക്കോന്മാരായിരുന്നു. പക്ഷേ സഭയുടെ നേതാവ് മെത്രാനായിരുന്നു.
സമുദായം എന്ന് പറയുമ്പോള്‍ നമ്മുടെ വോട്ടിന്റെ കാര്യം ചോദിക്കുമ്പോള്‍ ആരും മെത്രാന്റെ അടുത്തേക്ക് അല്ല വരുന്നത്, സമുദായ നേതാവിന്റെ അടുത്തേക്കാണ്. നമ്മള്‍ സമുദായം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മേരിമാതാ സെമിനാരിയില്‍ ഒരു പാസ്റ്ററല്‍ റിസര്‍ച്ച് സെന്റര്‍ തുടങ്ങി. അതിന്റെ വെളിച്ചത്തില്‍ മുഴുവന്‍ സര്‍വേ നടത്തി. പുറത്തു വന്ന കണക്കുകള്‍ കണ്ണു തുറപ്പിക്കുന്നു. 2009-ല്‍ സര്‍വേ നടത്തി കഴിഞ്ഞപ്പോള്‍ അതിവേഗം അംഗങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

എന്തുമാത്രം കുറയുന്നു? എന്തുകൊണ്ട്? ഒന്ന്, കുട്ടികളില്ല. രണ്ട്, വിവാഹം വേണ്ട എന്ന് വയ്ക്കുന്നു. 35 കഴിഞ്ഞ പുരുഷന്മാര്‍ക്ക് പെണ്ണിനെ കിട്ടാത്ത അവസ്ഥ. പിന്നെ പന്ത്രണ്ടാം ക്ലാസ് ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്ന് നമ്മുടെ യൂത്തിനെ എങ്ങനെയെങ്കിലും പുറത്തേക്ക് വിട്ടാല്‍ മതി. അതിനേക്കാള്‍ ഉപരി സോഷ്യല്‍ മീഡിയ. 2030-ല്‍ കേരളത്തില്‍ ഒരു പ്രത്യേക സമുദായത്തിന് കണ്‍ട്രോള്‍ കിട്ടാന്‍ വേണ്ടി പ്ലാന്‍ ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ 174 രൂപതകള്‍ ഉണ്ട്. അതില്‍ 131.എണ്ണം ലാറ്റിനാണ്. 32 എണ്ണം സീറോ മലബാറാണ്. പോപ്പുലര്‍ ഫണ്ട് റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥന്‍ പിന്നീട് അദ്ദേഹം കലക്ടറായി. സിസ്റ്റേഴ്‌സാണ് അദ്ദേഹത്തെ പഠിക്കാന്‍ സഹായിച്ചത്. രാഷ്ട്രീയ രംഗത്ത് നമ്മള്‍ ഏറ്റവും മുന്നില്‍ നിന്നിരുന്നു. ഇന്ന് എന്തായി? ഇന്ന് പേരില്ല, കൈവിട്ടു പോയി. കാര്‍ഷിക രംഗം, രാഷ്ട്രീയ രംഗം, സാംസ്‌കാരിക രംഗം ഒക്കെ തകര്‍ന്നു. എല്ലാ തലത്തിലും പിന്നോക്കം പോകുന്ന ഒരു സമുദായമായി മാറി നമ്മള്‍. 24 -30 ശതമാനം സര്‍്ക്കാര്‍ ജോലിയ ഉണ്ടായിരുന്നത് ഒന്നര ശതമാനമായി.

ഇനി നമ്മള്‍ ചിന്തിക്കേണ്ട കാര്യം, നമ്മളില്‍ നിന്നും പുറത്ത് വിദേശികളായി പോയിട്ടുള്ളവരുടെ അവസ്ഥയാണ്. നേരത്തെ പോയി രക്ഷപ്പെട്ടവരുണ്ട്. നിങ്ങളെല്ലാവരും രക്ഷപ്പെട്ടവരാണ്. ഇപ്പോള്‍ പോയവർ അത്ര രക്ഷപ്പെട്ടിട്ടില്ല. അവരെ റീഹാബിലിറ്റേറ്റ് ചെയ്യാന്‍ എന്ത് ചെയ്യണം? അതുകൊണ്ട് സമുദായത്തെ കൂട്ടിപ്പിടിക്കണം. സമുദായ ശക്തികരണ വര്‍ഷത്തില്‍ നമ്മള്‍ ഈ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി ഒന്നാമത്തെ കാര്യം: സമുദായ ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. എല്ലാവരെയും സഹായിക്കുന്നതോടൊപ്പം ചെറിയൊരു പ്രിഫറന്‍സ് സമുദായത്തിന്, വീട്ടിലുള്ളവര്‍ക്ക് കൊടുക്കണം. ഒരിക്കലും മറ്റുള്ളവരെ ഇല്ലാതാക്കാനോ നശിപ്പിക്കാനോ പാടില്ല, എല്ലാവരെയും വളര്‍ത്തലാണ് ക്രിസ്തു പഠിപ്പിച്ചത്. സമുദായ ബോധം ഉണ്ടാകണം, ഒന്നിച്ച് നിന്നില്ലെങ്കില്‍ നമ്മള്‍ ഇല്ലാതാകും. ഞാന്‍ കോച്ചിംഗ് സെന്റര്‍ തുടങ്ങി പരാജയപ്പെട്ടയാളാണ്. തൃശൂര്‍ കോംച്ചിംഗ് സെന്റര്‍ അവിടെ ഒരു സമുദായത്തില്‍ പ്പെട്ടവര്‍ക്ക് മാത്രമേ എന്‍ട്രിയുള്ളൂ.

ഇന്ത്യയില്‍ ഏറ്റവും അന്യം നിന്നുപോകുന്ന സമുദായം പാഴ്‌സികളാണ്. 1971-ല്‍ ആറ് ലക്ഷം ഉണ്ടായിരുന്നു ഇപ്പോള്‍ അറുപത്തയ്യാരിരത്തില്‍ കുറവാണ്. രണ്ടാമത് അന്യം നിന്നുപോകുന്നത് സിറിയന്‍ കാത്തലിക്‌സ് (സീറോ മലബാര്‍) ആണ്. നമ്മുടെ കേരളത്തിലെ ബര്‍ത്ത് റേറ്റ് വളരെ കുറവാണ്. 1961-ല്‍ 24 ശതമാനം ക്രിസ്ത്യന്‍സ് ഉണ്ടായിരുന്നു. ഇപ്പോള്‍ 14 ആയി. ചിക്കാഗോയിലും ഇംഗ്ലണ്ടിലും ജര്‍മ്മനയിലും ഇപ്പോള്‍ സ്ഥിതി അത്ര ശുഭമല്ല. കേരളത്തിലും കേരളത്തിനു പുറത്തു ഒക്കെ അധോഗതിയിലേക്ക് പോകുന്ന സമുദായം ആയതിനാല്‍ നമ്മള്‍ ഇനി ഒന്നിച്ചുനില്‍ക്കണം.
സമുദായത്തിന് ആവശ്യമായ സ്‌കോളര്‍ഷിപ്പുകളും അനുകൂല്യങ്ങളും നേടിയെടുക്കണം. ഡിജിറ്റല്‍ ഇവാഞ്ചലൈസേഷന്‍ വഴി സുവിശേഷം പ്രസംഗിക്കുക എന്നതാണ് നമ്മുടെ പ്രധാന ദൗത്യം. നമ്മള്‍ ഒന്നിച്ച് നിന്നില്ലെങ്കില്‍ ഒരു സമുദായമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഗ്ലോബല്‍ സമുദായബോധം നമുക്ക് ഉണ്ടാകണം.
സംഘടനയുടെ ആദ്യകാല നേതാക്കളെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് പ്ലാക്ക് നൽകി ആദരിച്ചു.
see also
നിലപാടുകളില്ലാത്ത ക്രിസ്ത്യാനി, ക്രിസ്തുവിന്റെ ദുരന്തമാകും: ഫാ. ജോസഫ് തടത്തിൽ
ഇങ്ങനെ പോയാൽ നമുക്ക് വംശനാശം സംഭവിക്കും: മാർ ആൻഡ്രൂസ് താഴത്ത്
രണ്ട് ജൂബിലികൾ ഒന്നിച്ച് ആഘോഷിക്കാനായതിൽ സന്തോഷം: മാർ ജേക്കബ് അങ്ങാടിയത്ത്
പാസ്റ്ററൽ സെന്റർ മുതൽ സീനിയർ ലിവിങ് പദ്ധതിവരെ; അടുത്ത 25 വർഷത്തേക്കുള്ള വികസനപദ്ധതികൾ
യുവസംരംഭകരുടെ ആശയങ്ങളെ അവസരങ്ങളാക്കാൻ 'സീറോ ബിസിനസ് കണക്റ്റ്'; ചിക്കാഗോയിൽ തുടക്കം
മുത്തശ്ശന്മാരും മുത്തശ്ശികളും വിശ്വാസത്തിന്റെ പാലങ്ങൾ : കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്
കേരളത്തിൽ സഭ മൈക്രോ മൈനോറിട്ടി ആകുന്നു : മാർ റാഫേൽ തട്ടിൽ
വർഗീസ് മാളിയേക്കൽ പാസ്റ്ററൽ സെന്ററിനായി ഒരു ലക്ഷം ഡോളർ സംഭാവന നൽകി
സിറോ മലബാർ ജൂബിലി കൺവൻഷൻ ആത്മീയ സംഗമമായി; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേർന്ന മൂന്നാം ദിനം
രജതജൂബിലി സമ്മേളനത്തിൽ ഭാവി ദർശനം അവതരിപ്പിച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്
നഴ്സ് സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മാർ ആൻഡ്രൂസ് താഴത്ത്; ഈ വർഷാവസാനം താൻ റിട്ടയർ ചെയ്യും
സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്
ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും
സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ
ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി
ആത്മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു
വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം
ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍
സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്
കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം