Image

നിലപാടുകളില്ലാത്ത ക്രിസ്ത്യാനി, ക്രിസ്തുവിന്റെ ദുരന്തമാകും: ഫാ. ജോസഫ് തടത്തിൽ

Published on 13 July, 2026
നിലപാടുകളില്ലാത്ത  ക്രിസ്ത്യാനി,  ക്രിസ്തുവിന്റെ  ദുരന്തമാകും: ഫാ. ജോസഫ് തടത്തിൽ

ഷിക്കാഗോ: ഏത് ഇടവകയുടെയും സംഘടനയുടെയും വിജയത്തിന്റെ അടിസ്ഥാനം കൂട്ടായ പ്രവർത്തനവും പരസ്പര ത്യാഗമനോഭാവവുമാണെന്ന് പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. സീറോ മലബാർ കണ്വന്ഷനിൽ  എസ്.എം.സി.സി.യുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തിന് അനേകം പേർ അവകാശവാദം ഉന്നയിക്കുമ്പോൾ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരാറില്ലെന്ന ഇംഗ്ലീഷ് പഴമൊഴി ഉദ്ധരിച്ച അദ്ദേഹം, യഥാർത്ഥ സേവകർ പലപ്പോഴും അംഗീകാരം ലഭിക്കാതെ നിശ്ശബ്ദമായി മാറിനിൽക്കുന്ന അവസ്ഥ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അംഗീകാരത്തേക്കാൾ കൂട്ടായ്മയുടെ വിജയമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

വലിയ കുടുംബത്തിൽ വളർന്ന അനുഭവം പങ്കുവെച്ച ഫാ. തടത്തിൽ, കുടുംബങ്ങൾ ഒരുമിച്ച് കൂടുന്ന സന്തോഷവും പരസ്പര പിന്തുണയും സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്താണെന്ന് അഭിപ്രായപ്പെട്ടു. "നമ്മൾ ഒന്നാണ്" എന്ന ബോധമാണ് സംഘടനകളെ ശക്തിപ്പെടുത്തുന്നതെന്നും എസ്.എം.സി.സി. പോലുള്ള സംഘടനകൾ ആ ആത്മാവ് വളർത്തേണ്ടതുണ്ട്.

കുടുംബജീവിതത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, കുട്ടികളെ ഉത്തരവാദിത്തത്തോടെയും അഭിമാനത്തോടെയും വളർത്തുക മാതാപിതാക്കളുടെ പ്രധാന കടമയാണ്. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ സമൂഹത്തിന്റെ ഭാവിക്ക് കരുത്താകുമെന്നും, കുടുംബത്തെയും സമൂഹത്തെയും സഭയെയും ഒരുപോലെ സംരക്ഷിക്കുന്ന തലമുറ വളർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വലിയ തോതിലുള്ള കുടിയേറ്റം ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങളുടെ ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്ത് താമസിക്കുന്നവർ സ്വന്തം വേരുകളുമായും കുടുംബങ്ങളുമായും ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. സഭയ്ക്കും സമർപ്പിത ജീവിതത്തിനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ കുടുംബത്തിന്റെയും ഉത്തരവാദിത്തമാണ് .

പ്രസംഗത്തിന്റെ സമാപനത്തിൽ, നിലപാടുകളുള്ള ക്രൈസ്തവജീവിതത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ആവശ്യമായപ്പോൾ പിന്നോട്ടു നിൽക്കാനും, ആവശ്യമനുസരിച്ചു  ധൈര്യത്തോടെ മുന്നോട്ടിറങ്ങാനും കഴിയുന്ന നേതൃത്വമാണ് സഭയ്ക്കും സമൂഹത്തിനും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.  ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തെ അഭിനന്ദിച്ച അദ്ദേഹം, ഐക്യവും സേവനവുമാണ് സഭയുടെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതെന്ന് വ്യക്തമാക്കി.

എനിക്ക് ആര്‍ക്കും ഒന്നും ചെയ്യാനുമില്ല. ഞങ്ങളുടെ ഇടവക പള്ളികളൊക്കെ പഴയൊരു സ്‌റ്റൈലാണ്.  എനിക്ക് ആരുടേയും  സഹായം വേണ്ട ഞാന്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല  എന്ന് പറയുന്നവർ ചിന്തിക്കേണ്ടതുണ്ട്. എത്ര പേരുടെ സഹായത്തോടെയാണ് നാം എല്ലാ ദിവസവും ജീവിക്കുന്നത്.  

ഒരുമിച്ച് നില്‍ക്കണമെങ്കില്‍ ആരെങ്കിലുമൊക്കെ സ്റ്റെപ്പ് ഡൗണ്‍ ചെയ്യണം. ചില ബുദ്ധിമുട്ടുള്ള പണികളില്‍ ആരെങ്കിലും സ്റ്റെപ്പ് ഇന്‍ ചെയ്യണം.  ചിലപ്പോള്‍ അതിനുവേണ്ടി കഠിനാധ്വാനം ചെയ്ത ചേട്ടനേയോ  ചേച്ചിയേയോ ആരും തിരിഞ്ഞുനോക്കില്ലായിരിക്കും.  ബൈബിളില്‍ പറയുന്നതുപോലെ, പിന്നീടുള്ള ഫറവോ ജോസഫിനെ മറന്നുപോയെന്ന് പറയുന്നതുപോലെ പിന്നീട് ഞങ്ങള്‍ ചിലരൊക്കെ വരുമ്പോള്‍ നിങ്ങളാരാണെന്ന് ചിലപ്പോള്‍ അറിയത്തില്ല എന്ന് വരും. അപ്പോള്‍ ചിലര്‍ക്ക് റെക്കഗ്‌നിഷന്‍ കിട്ടിയില്ലെങ്കില്‍ ചിലര്‍ക്ക് വൂണ്ടഡ് ആകും. ചിലര്‍ സൈലന്റ് ആയി  മാറിയിരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.  

ഞാനൊക്കെ ഒരു 11 പിള്ളേരുള്ള വീട്ടില്‍ നിന്നാണ്. അതിന്റെ സന്തോഷം വ്യത്യസ്തമാണ്. എസ് എം.സി സിയുടെ പ്രവർത്തനങ്ങൾ ഇത്തരം ഐക്യം   വളർത്തുന്നതിൽ മുന്നോട്ടു വരണം.

മക്കളെ വളര്‍ത്തുന്നതില്‍ നാണക്കേട് ഉണ്ടാകുന്നവരുടെ പേര് അപ്പനും അമ്മയും എന്നല്ല.   അഭിമാനപൂര്‍വ്വം മക്കളെ വളര്‍ത്താന്‍ തന്റെടമുള്ള അപ്പന്റെയും അമ്മയുടെയും ചെക്കന്റെയും പെണ്ണിന്റെയും പേരാണ് അപ്പനും അമ്മയും എന്ന്.

നമ്മള്‍ക്കൊക്കെ ഒരു മൂന്ന് നാല് പിള്ളേരെങ്കിലും വേണം. രണ്ട് പേര് അമേരിക്കയ്‌ക്കോ കാനഡയ്‌ക്കോ ഒക്കെ പോട്ടെ. ഒരാള്‍ ഇവിടെ സാമാന്യ ഒരു ജോലി ചെയ്തിട്ട് നമ്മുടെ വീട്ടില്‍ വേണം മാതാപിതാക്കന്മാരെ നോക്കി, വിദേശത്തുള്ള സഹോദരങ്ങളുടെ ഒക്കെ ക്ഷേമം അന്വേഷിക്കാന്‍. അവരെപ്പോയി സഹായിക്കുകയും ചെയ്യണം. നാലാമത് ഒരാള്‍ കൂടി വേണമെന്ന് ഞാന്‍ പറഞ്ഞത് എന്തിനാണെന്നറിയാമോ? ഞങ്ങളുടെ ഈ സിസ്റ്റേഴ്‌സിന്റെയൊ  അച്ഛന്മാരുടെയോ  വേഷം കെട്ടി വരും തലമുറയില്‍ തെണ്ടി നടക്കാന്‍ ആളുവേണം.

ആന്‍ഡ്രൂസ് പിതാവ് സഹിക്കുന്നതോളം വേറെ ആരും സഹിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നുന്നുമില്ല. പക്ഷെ പിതാവിന്റെ ഒരു വലിയ കാര്യം ഞാന്‍ കണ്ടു, നിലപാടുകളുണ്ട്. നിലപാടുകളില്ലാത്ത ശിഷ്യന്‍ ഗുരുവിന്റെ ദുരന്തമാണ്. നിലപാടുകളില്ലാത്ത അച്ഛനും ക്രിസ്ത്യാനിയും ഈശോ മിശിഹായുടെ ദുരന്തമാണ്.

നിലപാടുകള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഈശോ മിശിഹായോടൊപ്പം ചിലപ്പോള്‍ ഒന്ന് സ്റ്റെപ്പ് ഡൗണ്‍ ചെയ്യാനും എന്നാല്‍ അത്യാവശ്യമുള്ളപ്പോള്‍ സ്റ്റെപ്പ് ഇന്‍ ചെയ്യാനും നിങ്ങള്‍ക്ക് സാധിക്കട്ടെ എന്നുള്ള ആശംസയോടെ ഞാന്‍ നിര്‍ത്തുന്നു.  

see also

നിലപാടുകളില്ലാത്ത ക്രിസ്ത്യാനി, ക്രിസ്തുവിന്റെ ദുരന്തമാകും: ഫാ. ജോസഫ് തടത്തിൽ  

ഇങ്ങനെ പോയാൽ നമുക്ക് വംശനാശം സംഭവിക്കും: മാർ ആൻഡ്രൂസ് താഴത്ത്  

രണ്ട് ജൂബിലികൾ ഒന്നിച്ച് ആഘോഷിക്കാനായതിൽ സന്തോഷം: മാർ ജേക്കബ് അങ്ങാടിയത്ത്  

ചിക്കാഗോ സീറോ മലബാർ ജൂബിലി കൺവെൻഷൻ: ഭക്തിയും പ്രായോഗിക ജ്ഞാനവും പകർന്ന് പ്രത്യേക വർക്ക്‌ഷോപ്പുകളും സമ്മേളനങ്ങളും; ആത്മീയ ഗുരുക്കന്മാർ മാർഗദർശനം നൽകി  

പാസ്റ്ററൽ സെന്റർ മുതൽ സീനിയർ ലിവിങ് പദ്ധതിവരെ; അടുത്ത 25 വർഷത്തേക്കുള്ള വികസനപദ്ധതികൾ   

യുവസംരംഭകരുടെ ആശയങ്ങളെ അവസരങ്ങളാക്കാൻ 'സീറോ ബിസിനസ് കണക്റ്റ്'; ചിക്കാഗോയിൽ തുടക്കം  

മുത്തശ്ശന്മാരും മുത്തശ്ശികളും വിശ്വാസത്തിന്റെ പാലങ്ങൾ : കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്  

കേരളത്തിൽ സഭ മൈക്രോ മൈനോറിട്ടി ആകുന്നു : മാർ റാഫേൽ തട്ടിൽ  

വർഗീസ് മാളിയേക്കൽ പാസ്റ്ററൽ സെന്ററിനായി ഒരു ലക്ഷം ഡോളർ സംഭാവന നൽകി   

സിറോ മലബാർ ജൂബിലി കൺവൻഷൻ ആത്മീയ സംഗമമായി; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേർന്ന മൂന്നാം ദിനം  

രജതജൂബിലി സമ്മേളനത്തിൽ ഭാവി ദർശനം അവതരിപ്പിച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

നഴ്സ് സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മാർ ആൻഡ്രൂസ് താഴത്ത്; ഈ വർഷാവസാനം താൻ റിട്ടയർ ചെയ്യും  

ചിക്കാഗോ സീറോ മലബാർ കൺവെൻഷൻ (രണ്ടാം ദിവസം): വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളും; രൂപതയുടെ വളർച്ച ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്ന് മേജർ ആർച്ചുബിഷപ്പ്  

കുടിയേറ്റക്കാരല്ല, നാം മിഷണറിമാരാണ്; തലമുറകളെ ചേർത്തുനിർത്തി സീറോ മലബാർ സഭ ഭാവിയിലേക്ക് മുന്നേറണമെന്ന് പാനൽ ചർച്ച  

സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്  

ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും  

സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ  

ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി  

സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മാരിവില്ലിന്റെ സപ്തവര്‍ണങ്ങളും ഇതള്‍ വിരിഞ്ഞ ഘോഷയാത്ര (കൂടുതല്‍ ചിത്രങ്ങള്‍)  

ആത്‌മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു  

വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം  

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍  

സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്  

ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്  

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം   

സീറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ (കൂടുതല്‍ ചിത്രങ്ങ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക