Image

വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം

മാർട്ടിൻ വിലങ്ങോലിൽ Published on 10 July, 2026
വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം

 

ചിക്കാഗോ: ഭാരതത്തിനു വെളിയിലെ പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന് വര്‍ണാഭമായ തുടക്കം. ജൂലൈ 9 വൈകുന്നേരം കൺവൻഷൻ സെന്ററിൽ,  രൂപതയുടെ പ്രഥമ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് തുടക്കം കുറിച്ചത്.  

ചിക്കാഗോ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ജൂബിലി കണ്‍വന്‍ഷന്‍ നടക്കുന്നത്. കൺവൻഷന്റെ ഓപ്പണിങ് സെറിമണിയിൽ  സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ചിക്കാഗോ സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.  പുഃനസുവിശേഷവല്ക്കരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനുള്ള അവസരമാണ് രജതജൂബിലിയെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. അമേരിക്കയിലെ ലത്തീന്‍ രൂപതകളുടെ സഹകരണത്തിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കൊണ്ട് ദൈവമഹത്വത്തിനുവേണ്ടി ചെയ്ത വലിയ കാര്യങ്ങള്‍ക്ക് രൂപതയെ മാര്‍ തട്ടില്‍ അഭിനന്ദിച്ചു. 

ചിക്കാഗോ ആർച്ച്ബിഷപ് കര്‍ദിനാള്‍ ബ്ലെയിസ് ജെ. സുപിച്ച് മുഖ്യപ്രഭാഷണം നടത്തി. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികവും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും ആഘോ ഷിക്കുന്ന ജൂലൈ മാസത്തില്‍ തന്നെയാണ് ചിക്കാ ഗോ രൂപതയുടെ ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നതെന്നുള്ളത് പ്രസക്തമാണെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേർത്തു.

മതാന്തര സംവാദത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, ചിക്കാഗോ സീറോ-മലബാര്‍ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, കാനഡയിലെ മിസിസാഗ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്:

വിവിധ സാംസ്കാരിക പ്രോഗ്രാമുകളും ഓപ്പണിങ് സെറിമണിയോടനുബന്ധിച്ചു വേഡിറ്റിൽ നടന്നു. കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന യേശുവിന്റെ കാലത്തെ ജറുസലേമിനെ പുനഃരവതരിപ്പിച്ച ‘ജെറുസലേം കംസ് എലൈവ്’ പ്രോഗ്രാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ കാഴ്ചകള്‍, ശബ്ദങ്ങള്‍, ആളുകള്‍, സംസ്‌കാരം എന്നിവ തൊട്ടനുഭവിച്ച് സുവിശേഷത്തിന്റെ കാലത്തേക്കുള്ള ആ യാത്ര കാണികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി. 

വിശുദ്ധ തോമാശ്ലീഹായിലൂടെ പകരപ്പെട്ട വിശ്വാസവും ലോകം മുഴുവന്‍ സുവിശേഷം അറിയിക്കുക എന്ന ക്രിസ്തു ഭരമേല്പ്പിച്ച ഉത്തരവാദിത്വവും വരുംതലമുറകളിലേക്ക് പകരണമെന്ന ആഹ്വാനം ചെയ്യുന്ന രംഗാവിഷ്‌കാരമായ ‘ഫ്രം ക്രോസ് ടു ദ നേഷന്‍സ്’ കാണികളെ ആകര്‍ഷിച്ചു. 

മക്കോർമിക് പ്ലേസിനെ ഉത്സവപ്പറമ്പാക്കി 'താളവിസ്മയം':

മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ യുഎസ്എ സിൽവർ ജൂബിലി കൺവെൻഷന് ആവേശം പകർന്ന് സിനിമാ താരം ജയറാമും പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ഒന്നിച്ചണിനിരന്ന 'താളവിസ്മയം' മെഗാ ഷോ. രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി മാറിയ ഈ സാംസ്കാരിക സന്ധ്യ അമേരിക്കൻ മലയാളി സമൂഹത്തിന് വേറിട്ടൊരു ദൃശ്യ-ശ്രാവ്യ വിരുന്നായി.

പ്രശസ്ത പെർക്കഷനിസ്റ്റ് കൂടിയായ നടൻ ജയറാമിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വമ്പൻ ചെണ്ടമേളമാണ് കാണികളെ ആവേശത്തിലാഴ്ത്തിയത്. പരമ്പരാഗത ചെണ്ടമേളത്തിന്റെ തനത് താളത്തിനൊപ്പം സ്റ്റീഫൻ ദേവസിയുടെ വേഗതയേറിയ കീബോർഡ് സംഗീതം കൂടി ചേർന്നപ്പോൾ വെസ്റ്റേൺ-ഫ്യൂഷൻ സംഗീതത്തിന്റെ അപൂർവ്വ അനുഭവം വേദിയിൽ പിറന്നു.

അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറായിരത്തോളം  പേരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. അമേരിക്കയിലെ സീറോ മലബാര്‍ ലൈവ് ആയി കാണാനുള്ള സംവിധാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ലിങ്ക് :

https://www.youtube.com/live/JZDlXb_U3s4?si=JbCpxJDTwVRSMene

ആത്‌മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു  

വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം  

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍  

സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്  

ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്  

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം   

സീറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ (കൂടുതല്‍ ചിത്രങ്ങള്‍)  

 

Join WhatsApp News
ചിറ്റമ്മനയവും അവഗണയും 2026-07-10 23:23:18
ചിക്കാഗോ സിറോ മലബാർ രൂപതയുടെ രൂപീകരണത്തിനും വളർച്ചക്കുകും നല്ല പങ്കുള്ള, ക്നാനായകാരുടെ ബിഷപ്പുമാരുടെ ആസ്സാന്ന്യധ്യം, സിറോ മലബാർ ബിഷപ്പ്മാരുടെ തുടർച്ചയായ, അവരോടുള്ള ചിറ്റമ്മ നയത്തിന്റെയും അവഗണയുടെയും ഉദാഹരണമല്ലേ? (ക്നാനനായകർക്കു, നിലവിൽ മൂന്ന് ബിഷപ്പമാർ ഉണ്ട്‌. അവർക്കു ആർക്കെങ്കിലും, ക്ഷണിച്ചാൽ വരുമായിരുന്നു)
Mr Kna 2026-07-11 02:11:05
സിറോ മലബാർ സഭയുടെ അവഗണന തുടങ്ങിയത്, ഇപ്പോഴത്തെ കോട്ടയം രൂപത നേതൃത്വത്തിന്റെ വരവോടെയാണ്. അതിന് പറ്റിയ വൈദികഗണവും അൽമായ നേതൃത്വവും കൂട്ടിനുണ്ട്. ശക്തമായ നേതൃത്വം ഇല്ലെങ്കിൽ, ആ പ്രസ്ഥാനം, മറ്റുള്ളവരാൽ അവഗണിക്കപ്പെടുകയും അവരെ തങ്ങളുടെ കീഴിലാക്കുകയും ചെയ്യും. നേതൃത്വത്തിന്റെ തെറ്റുകളെ, തിരുത്തേണ്ടത് അവരുടെ കീഴിലുള്ളവരാണ്. പൗലോസ് സ്ലിഹ, പത്രോസ് സ്ലിഹയെ തിരുത്തിയത്, ഇവർക്കു അറിവില്ലാഞ്ഞിട്ടല്ല. അടിമ മനോഭാവം, ഇവിരുടെമേൽ അടിച്ചേല്പിച്ചതുകൊണ്ടാണ്. സത്യം ഇവരെ സ്വാതന്ത്രക്കുമ്പോൾ, എല്ലാം കൈവിട്ടു പോകാതിരിക്കാൻ പ്രത്യാശിക്കാം.
ജെ ജോസെഫ് 2026-07-11 02:23:05
അമേരിക്കയിലെ ലത്തീൻ രൂപതകളുടെ സഹകരണത്തിന് മാർ തട്ടിൽ നന്ദി നൽകിയെന്ന് കേട്ടപ്പോൾ ironic ആയി തോന്നി. കേരളത്തിലെ ലത്തീൻ കാരെ കുറിച്ച് അദ്ദേഹത്തിൽ നിന്ന് അങ്ങനെയല്ല ഇതിനു മുൻപ് കേട്ടത്.
വചനം കേൾക്കുക , പറയുന്നവനെ അനുകരിക്കരുത് , അവനെയും വിധിക്കുന്ന ദൈവം. അതാണ് നസ്രാണി വിശ്വാസം . 2026-07-11 16:19:54
യേശുവിലും , പറഞ്ഞ നീതിബോധത്തിൽ ജീവിക്കാനും അവനിലൂടെ അവനെ ആർക്കുവേണ്ടി അയച്ച സൃഷ്ടാവായ പിതാവിലും വിശ്വസിക്കാൻ മാത്രെമേ നസ്രാണിയോടെ ആവശ്യപ്പെട്ടുള്ളു.അത് വിവരമുണ്ടെന്നു ഭാവിക്കുന്ന വിവരം കെട്ടവരും മെത്രാൻ മെത്രാപോലീത്താ , പാസ്റ്റർമാരും ഇതു അത് പഠിപ്പിക്കാൻ ഇറങ്ങിയ നല്ല പങ്കും സ്വയം അവതാരങ്ങൾ ആയി മാറി . " നിങ്ങൾ എന്റെ നാമത്തെ മറ്റുള്ളവരുടെ ഇടയിൽ പരിഹാസ്യം ആക്കുന്നു " എന്നതു വീണ്ടും ആവർത്തിക്കപ്പെടുന്നു . ഷിക്കാഗോയിൽ കൊണ്ട് പിടിച്ചു നടത്തുന്ന യോഗങ്ങളിൽ "ആൽമീയതയിലെ ഭൗതിക അവതാരങ്ങൾ, തിരിച്ചറിയൽ" ഒരു ക്ലാസ് കൊടുക്കുന്നത് നല്ലതായിരിക്കും. പിന്നെ എല്ലാവരും കൂടി ഒന്നിച്ചു കൂടി കുശലം പറഞ്ഞു സൊള്ളി നടക്കുന്നതും മനസ്സിന് നല്ല ശുശ്രുഷയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക