Image

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍

Published on 10 July, 2026
ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍

ഷിക്കാഗോ: സീറോ മലബാർ കൺവൻഷനിൽ  രണ്ട് വിസ്മയങ്ങളെക്കുറിച്ചാണ് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ചൂണ്ടിക്കാട്ടിയത്.

ഒന്ന് ചിക്കാഗോ രൂപത. നമ്മള്‍ നാട്ടില്‍ നിന്ന് ഇവിടെ വന്ന് ജീവിത പ്രശ്‌നങ്ങളില്‍ നിന്നെല്ലാം വിമോചനം നേടി, അതിജീവനത്തിന്റെ പുതിയ പാതകള്‍ തുറന്ന് നമ്മുടെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ഓരോ ഇടങ്ങളിലും വിശ്വാസസമൂഹം രൂപപ്പെടുത്തി. നാട്ടില്‍ പള്ളിയുടെ പുറകില്‍ നില്‍ക്കുന്നവര്‍ ഇവിടെ വന്ന് ദേവാലയ ശുശ്രൂഷയുടെ ജോലികള്‍ ചെയ്യന്നത് കാണുമ്പോള്‍ വിസ്മയമെന്നല്ലാതെ എന്താണ് പറയേണ്ടത്, അദ്ദേഹം തമാശരൂപേണ പറഞ്ഞു.

വിശ്വാസത്തിന്റെ ഒരു വലിയ വിസ്മയം നിങ്ങള്‍ ഇവിടെ തീര്‍ത്തു. നമ്മുടെ ഈ രൂപതയെ അമേരിക്കയിലെ കത്തോലിക്കാ സഭ  മുഴുവന്‍ അത്ഭുതത്തോടെയും ആദരവോടും കൂടിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ വിസ്മയം അങ്ങാടിയത്ത് പിതാവാണ്.  കാരണം ഇത്രയും സൗമ്യനും ശാന്തനുമായൊരു പിതാവ്, വാത്സല്യത്തോടെ നമ്മളോടെല്ലാം ഇടപെടുന്ന പിതാവ്. ഈ പിതാവിനെ ഉപയോഗിച്ചാണ് നമ്മുടെ കര്‍ത്താവ് ഇവിടെ ഇത്രയും ശക്തമായ ഒരു രൂപത കെട്ടുന്നത്. പിതാവിനെ നോക്കി കാണുമ്പോള്‍ അത്ഭുതം തന്നെയാണ്.

പിതാവിന്റെ വലിയ പ്രത്യേകത പിതാവ് വലിയ പ്രാര്‍ത്ഥനയുടെ ആളാണ്. രണ്ടു മൂന്നു ദിവസം മുമ്പ് അരമനയില്‍ തങ്ങാന്‍ ഇടയായി. രാത്രിയുടെ യാമങ്ങളില്‍ ചാപ്പലില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന പിതാവിനെ കാണുന്നത് തന്നെ വലിയ പ്രചോദനമാണ്. ഇത്രയും എളിമയുള്ള പിതാവിലൂടെ ഇത്രയും വലിയ രൂപത കെട്ടിപ്പടുത്തു. നിങ്ങള്‍ ഇനിയും വിസ്മയങ്ങള്‍ കാണുമെന്നും കാരണം ദൈവം കൂടെ നടക്കുന്ന ജനതയാണ് നമ്മളെന്നും അതുകൊണ്ട് ഇനിയും വിസമയങ്ങള്‍ കാണാന്‍ ഇടയാകട്ടേ എന്ന് അദ്ദേഹം ആശംസിച്ചു.

see also

ആത്‌മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു  

വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം  

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍  

സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്  

ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്  

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം   

സീറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ (കൂടുതല്‍ ചിത്രങ്ങള്‍)  

 

Join WhatsApp News
George Neduvelil 2026-07-11 00:16:28
Vവിജയകരമായി വ്യാപാരം ചെയ്തിരുന്ന ക്രിസ്ത്യാനികൾ മദ്യപാനം മൂലം തകർന്നുപോയെന്ന് അദ്ദേഹം സമർഥിക്കുന്നു. മഞ്ചേരിക്കളം, മൂല , ചമ്പക്കുളം, കല്ലുകളം, മാമ്മൂട്ടിൽ, തൊട്ടാശ്ശേരി, കണ്ടങ്കരി, പാറക്കടവൻ, മുളക്കൻ - എന്നിവർ ചങ്ങനാശേരിയിൽ ഒരുകാലത്തു വിജയകരമായി കച്ചവടം ചെയ്തിരുന്നു. അവരാരും മദ്യപാനം മൂലം തകർന്നുപോയിട്ടില്ല. കോട്ടയത്തെയും ചങ്ങനാശേരിയിലെയും ആഴ്ച്ചചന്തകളുടെ സ്‌ഥാനത്തു മൂക്കിനും മൂലക്കും ചന്തകൾ സ്ഥാപിതമായപ്പോൾ, കോട്ടയം ചങ്ങനാശേരി ചന്തകൾ ക്രമേണ അപ്രസക്തങ്ങളായി. പഴയ വ്യാപാരികൾ തോട്ട വ്യവസായത്തിലേക്കും റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും കുടിയേറി. അതാണ് സത്യം. വിശുദ്ധനുണ തട്ടിവിടുന്നതിൽ മാർ പാംപ്ളാനിയെക്കാൾ ഒരുപടി മുന്നിലാണെന്ന് മാർ തറയിൽ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. ചന്തയോടടുത്തുള്ള വട്ടപ്പള്ളി നിവാസിയായിരുന്നു ലേഖകൻ. 1962-64 വർഷങ്ങളിൽ എസ് .ബി കോളേജിൽ സമ്പത്തികശാസ്ത്ര വിദ്യാർത്ഥിയായിരിക്കുമ്പോൾ, ചങ്ങനാശേരി ചന്തയുടെ തകർച്ചയുടെ കാരണങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. മാർ തറയിലിൻറെ അത്യന്തം അതിശയകരമായ മറ്റുചില അസത്യ പ്രസ്താവങ്ങളെപ്പറ്റി പിന്നീട് പറയാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക