
ഷിക്കാഗോ: അമേരിക്കയിലെ സീറോ-മലബാർ സഭയുടെ രജതജൂബിലി ആഘോഷം കഴിഞ്ഞ 25 വർഷത്തെ നേട്ടങ്ങളുടെ അനുസ്മരണമാത്രമല്ല, ഭാവിയിലേക്കുള്ള പുതിയ ദൗത്യബോധത്തിന്റെ പ്രഖ്യാപനമാണെന്ന് മുൻ ഷിക്കാഗോ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു. ഷിക്കാഗോ സീറോ-മലബാർ രൂപതയുടെ രജതജൂബിലി കൺവൻഷന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപതയുടെ രജതജൂബിലിയും തന്റെ മെത്രാഭിഷേക രജതജൂബിലിയും ഒരുമിച്ച് ആഘോഷിക്കാനായതിൽ ദൈവത്തോടും വിശ്വാസിസമൂഹത്തോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. രജതജൂബിലി ആഘോഷം വിജയകരമായി സംഘടിപ്പിച്ച രൂപതാധ്യക്ഷൻ ബിഷപ്പ് ജോയ് ആലപ്പാട്ട്, സംഘാടക സമിതി, വൈദികർ, സന്യാസിസമൂഹം, സന്നദ്ധപ്രവർത്തകർ, വിശ്വാസികൾ എന്നിവരുടെ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
സീറോ-മലബാർ സഭയുടെ തലവനായ മാർ റാഫേൽ തട്ടിൽ ആദ്യമായി അമേരിക്കൻ രൂപതയുടെ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തത് ചരിത്രപരമായ നിമിഷമാണെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യം മുഴുവൻ സമൂഹത്തിനും ആത്മീയ പ്രചോദനമായെന്നും മാർ അങ്ങാടിയത്ത് പറഞ്ഞു.
കൺവൻഷനിൽ നടന്ന വിശ്വാസികളുടെ പ്രദക്ഷിണം അമേരിക്കയിലെ സീറോ-മലബാർ സമൂഹത്തിന്റെ ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷ്യമായി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാവിയിൽ സഭയുടെ വളർച്ചയ്ക്കായി മൂന്ന് പ്രധാന മുൻഗണനകളാണ് മാർ അങ്ങാടിയത്ത് മുന്നോട്ടുവച്ചത്.
ഒന്നാമതായി, യുവജനങ്ങളെ സഭയുടെ എല്ലാ തലങ്ങളിലുമുള്ള നേതൃത്വത്തിലേക്ക് കൂടുതൽ ഉയർത്തിക്കൊണ്ടുവരണം. ഇടവകകളിലും മിഷനുകളിലും വിവിധ ശുശ്രൂഷകളിലും യുവാക്കൾക്ക് ഉത്തരവാദിത്തങ്ങൾ നൽകുകയും, സഭയുടെ ഭാവി നേതൃത്വം അവരെ വിശ്വസിച്ച് ഏൽപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാമതായി, പ്രവാസി സമൂഹമെന്ന തിരിച്ചറിയലിനപ്പുറം ശക്തമായ മിഷനറി ചൈതന്യം വളർത്തിയെടുക്കണം. 'നാം കുടിയേറ്റക്കാരായിരിക്കാം; എന്നാൽ അതോടൊപ്പം ക്രിസ്തുവിന്റെ സാക്ഷ്യം ലോകത്തിലേക്ക് എത്തിക്കേണ്ട മിഷനറിമാരുമാണ്. നമ്മുടെ വിശ്വാസം സമൂഹത്തിന്റെ അതിർത്തികളിലേക്കും എത്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്,' അദ്ദേഹം ഓർമിപ്പിച്ചു.
മൂന്നാമതായി, സഭയുടെ ആത്മീയജീവിതം കൂടുതൽ ആഴപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യബലിയോടുള്ള സ്നേഹവും സീറോ-മലബാർ ആരാധനാപാരമ്പര്യത്തോടുള്ള വിശ്വസ്തതയും വ്യക്തിപരവും കുടുംബപരവുമായ പ്രാർഥനാജീവിതവും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
'ഈ ജൂബിലി ആഘോഷം ഒരു സമാപനമല്ല, പുതിയൊരു തുടക്കമാണ്. യുവജനങ്ങളെയും കുടുംബങ്ങളെയും കേന്ദ്രമാക്കി, മിഷൻ ചൈതന്യത്തോടെയും ആത്മീയ നവീകരണത്തോടെയും അമേരിക്കയിലെ സീറോ-മലബാർ സഭ മുന്നേറട്ടെ,' എന്ന് ആശംസിച്ചുകൊണ്ടാണ് മാർ ജേക്കബ് അങ്ങാടിയത്ത് തന്റെ സന്ദേശം സമാപിച്ചത്.
see also
ഇങ്ങനെ പോയാൽ നമുക്ക് വംശനാശം സംഭവിക്കും: മാർ ആൻഡ്രൂസ് താഴത്ത്
രണ്ട് ജൂബിലികൾ ഒന്നിച്ച് ആഘോഷിക്കാനായതിൽ സന്തോഷം: മാർ ജേക്കബ് അങ്ങാടിയത്ത്
പാസ്റ്ററൽ സെന്റർ മുതൽ സീനിയർ ലിവിങ് പദ്ധതിവരെ; അടുത്ത 25 വർഷത്തേക്കുള്ള വികസനപദ്ധതികൾ
യുവസംരംഭകരുടെ ആശയങ്ങളെ അവസരങ്ങളാക്കാൻ 'സീറോ ബിസിനസ് കണക്റ്റ്'; ചിക്കാഗോയിൽ തുടക്കം
മുത്തശ്ശന്മാരും മുത്തശ്ശികളും വിശ്വാസത്തിന്റെ പാലങ്ങൾ : കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്
കേരളത്തിൽ സഭ മൈക്രോ മൈനോറിട്ടി ആകുന്നു : മാർ റാഫേൽ തട്ടിൽ
വർഗീസ് മാളിയേക്കൽ പാസ്റ്ററൽ സെന്ററിനായി ഒരു ലക്ഷം ഡോളർ സംഭാവന നൽകി
സിറോ മലബാർ ജൂബിലി കൺവൻഷൻ ആത്മീയ സംഗമമായി; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേർന്ന മൂന്നാം ദിനം
രജതജൂബിലി സമ്മേളനത്തിൽ ഭാവി ദർശനം അവതരിപ്പിച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്
നഴ്സ് സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മാർ ആൻഡ്രൂസ് താഴത്ത്; ഈ വർഷാവസാനം താൻ റിട്ടയർ ചെയ്യും
സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്
ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും
സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ
ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി
ആത്മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു
വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം
ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍
സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്
കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം