
വൈവിധ്യമാർന്ന പന്ത്രണ്ട് പ്രത്യേക കൂട്ടായ്മകളുമായി ജൂബിലി കൺവെൻഷൻ വേദി
-കർദ്ദിനാൾ ജോർജ് കൂവക്കാട്, ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ തോമസ് തറയിൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി
-ബിഷപ് മാർ ജോയ് ആലപ്പാട്ടിന്റെയും ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെയും സജീവ സാന്നിധ്യം
-ഫാ. ജോൺ മേലേപ്പുറം , ഫാ. തോമസ് കടുകപ്പള്ളിൽ, ഫാ. തോമസ് മൂളാവനാൽ, ഫാ. ജോർജ് എളമ്പാശ്ശേരി എന്നിവർ മാർഗനിർദേശം നൽകി

ചിക്കാഗോ: ചിക്കാഗോയിലെ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ ജൂബിലി കൺവെൻഷനിൽ വിവിധ സഭാ–സാമൂഹിക മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യേക സമ്മേളനങ്ങളും വർക്ക്‌ഷോപ്പുകളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സഭാസമൂഹത്തിലെ വ്യത്യസ്ത പ്രായത്തിലും പ്രൊഫഷണലുകളിലുമുള്ള വ്യക്തികളെ ഒന്നിപ്പിക്കുന്നതിനായി കൺവെൻഷൻ ചെയർമാൻ ബിജി മാണിയുടെയും സ്പെഷ്യൽ ഇവന്റ് ചീഫ് കോർഡിനേറ്റർ ജോമോൻ ചിറയിലിന്റെയും നേതൃത്വത്തിലാണ് വിപുലമായ പന്ത്രണ്ട് പ്രത്യേക കൂട്ടായ്മകകളുടെ സമ്മേളനങ്ങൾ ക്രമീകരിച്ചത്.
വിശ്വാസ പരിശീലനവും സഭാ ഭരണരംഗവും :-
വിശ്വാസ പരിശീലന രംഗത്തെ ആധുനിക വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സിസിഡി അധ്യാപകർക്കായി നടത്തിയ പ്രത്യേക വർക്ക്‌ഷോപ്പിൽ ഫാ. ഡോ. ജോർജ് ദാനവേലിൽ മുഖ്യപ്രഭാഷണം നടത്തി. ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ സന്നിധ്യത്തിലായിരുന്നു അധ്യാപകരുടെ ഈ സമ്മേളനം. ഇടവകകളുടെ ഭരണ–സാമ്പത്തിക കാര്യങ്ങളിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി ട്രസ്റ്റികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി റവ. മോൺ. ഡോ. ജോസഫ് തടത്തിൽ നയിച്ചു. ബിഷപ് മാർ ജോയ് ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, ഫാ. കുര്യൻ നെടുവേലിചാലുങ്കൽ എന്നിവർ ട്രസ്റ്റിമാരുടെ യോഗത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.

അമേരിക്കയിലെ സീറോ മലബാർ കത്തോലിക്കരുടെ കൂട്ടായ്മയായ എസ്എംസിസി പ്രതിനിധികളുടെ യോഗത്തിൽ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, റവ. മോൺ. ഡോ. ജോസഫ് തടത്തിൽ, ഫാ. ജോർജ് എളമ്പാശ്ശേരി എന്നിവർ പ്രസംഗിച്ചു.
പ്രൊഫഷണൽ മുന്നേറ്റവും കാരുണ്യപ്രവർത്തനവും സഭയിൽ -
അമേരിക്കയിലെ ആരോഗ്യമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നേഴ്സുമാർക്കായി സംഘടിപ്പിച്ച പ്രത്യേക സംഗമത്തിൽ കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യപ്രഭാഷണം നടത്തി. ബിഷപ് മാർ ജോയ് ആലപ്പാട്ട്, ഫാ. വികാരി ജനറാൾ ഫാ. തോമസ് കടുകപ്പള്ളിൽ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.
അമേരിക്കയിലെ പ്രവാസി മലയാളി കുട്ടികൾക്ക് മാതൃഭാഷ പകർന്നുനൽകുന്ന മലയാളം സ്കൂൾ അധ്യാപകരുടെ വർക്ക്‌ഷോപ്പിലും സഭയിലെ ഗായകസംഘത്തിന്റെ സംഗമത്തിലും പ്രമുഖ വചനപ്രഘോഷകൻ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ക്ലാസുകൾ നയിച്ചു. ഗായകസംഘത്തിന്റെ യോഗത്തിൽ ഫാ. ജോണിക്കുട്ടി പുലിശേരിയും പങ്കെടുത്തു.

കാരുണ്യപ്രവർത്തന മേഖലയിൽ സജീവമായ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ ലക്ഷ്യമിട്ട് നടത്തിയ സമ്മേളനം ബിഷപ് മാർ ജോസ് കല്ലുവേലി ഉദ്ഘാടനം ചെയ്തപ്പോൾ, സഭയിലും സമൂഹത്തിലും സുരക്ഷിത പരിസ്ഥിതി ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന് വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ നേതൃത്വം നൽകി.
വനിതാ വേദിയും തലമുറകളുടെ സംഗമവും ശ്രദ്ധേയമായി:
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ വഹിക്കുന്ന സുപ്രധാനപങ്കിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് നടന്ന വിമൻസ് ഫോറം യോഗത്തിൽ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാൾ ഫാ. ജോൺ മേലേപ്പുറം പങ്കെടുത്ത ഈ യോഗത്തിന് പുറമെ, കൺവെൻഷനിൽ പങ്കെടുത്ത വിധവകളുടെ കൂട്ടായ്മയിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ആശ്വാസ വചനങ്ങളുമായി വേദിയിലെത്തി.

സഭയുടെ ഭാവി പ്രത്യാശകളായ അൾത്താര ബാലന്മാരുടെയും സക്രിസ്റ്റന്മാരുടെയും സമ്മേളനത്തിൽ ആർച്ച് ബിഷപ് മാർ തോമസ് തറയിലും ഫാ. ജോൺസൺ കോവൂർപുത്തൻപുരയിലും സജീവ സാന്നിധ്യമായി.
കൺവെൻഷനിലെ ഏറ്റവും പ്രൗഢമായ വേദികളിലൊന്ന് സഭയുടെ തുടക്കകാലം മുതൽ പ്രവർത്തിച്ചവർക്കായി ഒരുക്കിയ ജൂബിലി ദമ്പതി സംഗമമായിരുന്നു. കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യാതിഥിയായ ചടങ്ങിൽ ബിഷപ് മാർ. ജോയ് ആലപ്പാട്ടും ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തും ദമ്പതികൾക്ക് ആശംസകൾ നേർന്നു. എല്ലാ പ്രധാന സമ്മേളനങ്ങളിലും രൂപതാധ്യക്ഷൻ ബിഷപ് മാർ ജോയ് ആലപ്പാട്ടിന്റെ സജീവമായ സാന്നിധ്യവും മാർഗനിർദേശങ്ങളും ഉണ്ടായിരുന്നു.
see also
രണ്ട് ജൂബിലികൾ ഒന്നിച്ച് ആഘോഷിക്കാനായതിൽ സന്തോഷം: മാർ ജേക്കബ് അങ്ങാടിയത്ത്
പാസ്റ്ററൽ സെന്റർ മുതൽ സീനിയർ ലിവിങ് പദ്ധതിവരെ; അടുത്ത 25 വർഷത്തേക്കുള്ള വികസനപദ്ധതികൾ
യുവസംരംഭകരുടെ ആശയങ്ങളെ അവസരങ്ങളാക്കാൻ 'സീറോ ബിസിനസ് കണക്റ്റ്'; ചിക്കാഗോയിൽ തുടക്കം
മുത്തശ്ശന്മാരും മുത്തശ്ശികളും വിശ്വാസത്തിന്റെ പാലങ്ങൾ : കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്
കേരളത്തിൽ സഭ മൈക്രോ മൈനോറിട്ടി ആകുന്നു : മാർ റാഫേൽ തട്ടിൽ
വർഗീസ് മാളിയേക്കൽ പാസ്റ്ററൽ സെന്ററിനായി ഒരു ലക്ഷം ഡോളർ സംഭാവന നൽകി
സിറോ മലബാർ ജൂബിലി കൺവൻഷൻ ആത്മീയ സംഗമമായി; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേർന്ന മൂന്നാം ദിനം
രജതജൂബിലി സമ്മേളനത്തിൽ ഭാവി ദർശനം അവതരിപ്പിച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്
നഴ്സ് സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മാർ ആൻഡ്രൂസ് താഴത്ത്; ഈ വർഷാവസാനം താൻ റിട്ടയർ ചെയ്യും
സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്
ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും
സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ
ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി
ആത്മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു
വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം
ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍
സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്
കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്
ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്
എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം