Image

പാസ്റ്ററൽ സെന്റർ മുതൽ സീനിയർ ലിവിങ് പദ്ധതിവരെ; അടുത്ത 25 വർഷത്തേക്കുള്ള വികസനപദ്ധതികൾ

Published on 13 July, 2026
പാസ്റ്ററൽ സെന്റർ മുതൽ സീനിയർ ലിവിങ് പദ്ധതിവരെ; അടുത്ത 25 വർഷത്തേക്കുള്ള വികസനപദ്ധതികൾ

ഷിക്കാഗോ: അമേരിക്കയിലെ സീറോ-മലബാർ സഭയുടെ അടുത്ത 25 വർഷത്തെ വളർച്ച ലക്ഷ്യമിട്ട് ആത്മീയ, സാമൂഹിക, സാമ്പത്തിക മേഖലകളെ ഉൾക്കൊള്ളുന്ന നിരവധി വികസന പദ്ധതികൾ ഷിക്കാഗോ സീറോ-മലബാർ രൂപതയുടെ രജതജൂബിലി കൺവൻഷനിൽ പ്രഖ്യാപിച്ചു. രൂപതയുടെ ഭാവി പദ്ധതികൾ അവതരിപ്പിച്ച  പ്രൊക്കുറേറ്റർ ഫാ. കുര്യൻ നെടുവേലി ചാലുങ്കൽ സഭയുടെ വളർച്ച ആഘോഷിക്കുന്നതിൽ മാത്രം ഒതുങ്ങാതെ ഭാവി തലമുറയ്ക്കായുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ഇനി നടപ്പാക്കുകയെന്ന് പറഞ്ഞു.

സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാവി പദ്ധതിയായി പാസ്റ്ററൽ സെന്റർ സ്ഥാപിക്കലിനെ അദ്ദേഹം വിശേഷിപ്പിച്ചു. രൂപതയുടെ വിവിധ ശുശ്രൂഷകളും വിശ്വാസപരിശീലന പ്രവർത്തനങ്ങളും കുടുംബ-യുവജന അപ്പസ്തോലേറ്റുകളും ഏകോപിപ്പിക്കുന്ന കേന്ദ്രമായി ഇത് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചാരിറ്റി പ്രവർത്തനങ്ങൾ വിപുലീകരിക്കും
രൂപതയുടെ ചാരിറ്റി ഫണ്ടിലൂടെ അമേരിക്കയിൽ സാമ്പത്തിക, ആരോഗ്യ, വ്യക്തിപരമായ പ്രതിസന്ധികൾ നേരിടുന്ന കുടുംബങ്ങൾക്ക് നൽകിയുവരുന്ന സഹായം തുടരുമെന്ന് ഫാ. കുര്യൻ പറഞ്ഞു. രണ്ടാം ഘട്ടത്തിൽ നിയമപരമായ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് അമേരിക്കയ്ക്കു പുറത്തുള്ള ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും സഹായം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എൻഡോവ്‌മെന്റ് ഫണ്ടും മിഷൻ ഡെവലപ്മെന്റ് ഫണ്ടും
2023-ൽ ആരംഭിച്ച എൻഡോവ്‌മെന്റ് ഫണ്ട് കൂടുതൽ ശക്തിപ്പെടുത്തും. പുതുതായി ആരംഭിക്കുന്ന മിഷനുകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇടവകകൾക്കും പിന്തുണ നൽകുന്നതിനായി പ്രത്യേക മിഷൻ ഡെവലപ്മെന്റ് ഫണ്ട് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

'സാമ്പത്തിക പരിമിതികൾ കാരണം ഒരു മിഷനും പിന്നിലാകാൻ പാടില്ല' എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

നാല് മേഖലകളിൽ സീനിയർ സെന്ററുകൾ
വയോജന സമൂഹത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് ഷിക്കാഗോ, ടെക്സാസ്, ഫ്ലോറിഡ, ന്യൂജേഴ്‌സി എന്നീ നാല് മേഖലകളിൽ സീനിയർ സെന്ററുകളോ സീനിയർ ലിവിങ് സംവിധാനങ്ങളോ സ്ഥാപിക്കാനുള്ള സാധ്യതാ പഠനം ആരംഭിക്കും . അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ പദ്ധതി യാഥാർഥ്യമാക്കാനാണ് രൂപത ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രെഡിറ്റ് യൂണിയനും ബിസിനസ് കണക്റ്റും
സമൂഹത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിനായി കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള ക്രെഡിറ്റ് യൂണിയൻ ആരംഭിക്കുന്നതും രൂപതയുടെ ഭാവി പദ്ധതികളിലുണ്ട്.

അതോടൊപ്പം സംരംഭകരെയും വിവിധ മേഖലകളിലെ പ്രൊഫഷണലുകളെയും ബന്ധിപ്പിക്കുന്ന ബിസിനസ് കണക്റ്റ് പദ്ധതിക്ക് ഇതിനകം തുടക്കമായതായി അദ്ദേഹം അറിയിച്ചു. ബിസിനസ് സഹകരണവും തൊഴിൽ അവസരങ്ങളും നിക്ഷേപ ശൃംഖലകളും വികസിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഇന്ത്യയിൽ 'ഹോം ആൻഡ് സെന്റർ'
ഇന്ത്യയിൽ എത്തുന്ന  ബിഷപ്പുമാർക്കും വൈദികർക്കും സഭാംഗങ്ങൾക്കും താമസത്തിനും ആതിഥേയത്വത്തിനുമായി 'ഹോം ആൻഡ് സെന്റർ' എന്ന പുതിയ പദ്ധതിയും രൂപത ആവിഷ്‌കരിക്കുന്നുണ്ട്. ആത്മീയവും സാംസ്കാരികവുമായ ഇടപെടലുകളുടെ കേന്ദ്രമായും ഇത് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ വിശ്വാസപരിശീലനം
ഡിജിറ്റൽ യുഗത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തി ഓൺലൈൻ വിശ്വാസപരിശീലനം, ആത്മീയ ഉള്ളടക്കങ്ങൾ, വെർച്വൽ പഠനപരിപാടികൾ, നൂതന പഠനസാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഫെയ്ത്ത് ഇനിഷ്യേറ്റീവ് ആരംഭിക്കുമെന്നും ഫാ. കുര്യൻ അറിയിച്ചു.

സമാപനത്തിൽ, 'നമ്മുടെ പ്രതിബദ്ധത കഴിഞ്ഞ 25 വർഷത്തെ നേട്ടങ്ങൾ ആഘോഷിക്കുന്നതിൽ മാത്രമല്ല. ഭാവിയെ വിശ്വാസത്തോടെയും പ്രത്യാശയോടെയും നിർമിക്കുന്നതിലുമാണ്. ഭൂതകാലത്തോടുള്ള നന്ദിയും വർത്തമാനകാലത്തോടുള്ള വിശ്വാസവും ഭാവിയോടുള്ള പ്രത്യാശയുമായി അടുത്ത 25 വർഷത്തെ മിഷന്റെയും സേവനത്തിന്റെയും വളർച്ചയുടെയും യാത്രയിലേക്ക് ധൈര്യത്തോടെ മുന്നേറാം. കാഴ്ചയിലൂടെയല്ല, വിശ്വാസത്തിലൂടെയാണ് നാം നടക്കേണ്ടത്,' എന്ന് ഫാ. കുര്യൻ നെടുവേലി ചാലുങ്കൽ പറഞ്ഞു.

see also

രണ്ട് ജൂബിലികൾ ഒന്നിച്ച് ആഘോഷിക്കാനായതിൽ സന്തോഷം: മാർ ജേക്കബ് അങ്ങാടിയത്ത്  

ചിക്കാഗോ സീറോ മലബാർ ജൂബിലി കൺവെൻഷൻ: ഭക്തിയും പ്രായോഗിക ജ്ഞാനവും പകർന്ന് പ്രത്യേക വർക്ക്‌ഷോപ്പുകളും സമ്മേളനങ്ങളും; ആത്മീയ ഗുരുക്കന്മാർ മാർഗദർശനം നൽകി  

പാസ്റ്ററൽ സെന്റർ മുതൽ സീനിയർ ലിവിങ് പദ്ധതിവരെ; അടുത്ത 25 വർഷത്തേക്കുള്ള വികസനപദ്ധതികൾ   

യുവസംരംഭകരുടെ ആശയങ്ങളെ അവസരങ്ങളാക്കാൻ 'സീറോ ബിസിനസ് കണക്റ്റ്'; ചിക്കാഗോയിൽ തുടക്കം  

മുത്തശ്ശന്മാരും മുത്തശ്ശികളും വിശ്വാസത്തിന്റെ പാലങ്ങൾ : കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്  

കേരളത്തിൽ സഭ മൈക്രോ മൈനോറിട്ടി ആകുന്നു : മാർ റാഫേൽ തട്ടിൽ  

വർഗീസ് മാളിയേക്കൽ പാസ്റ്ററൽ സെന്ററിനായി ഒരു ലക്ഷം ഡോളർ സംഭാവന നൽകി   

സിറോ മലബാർ ജൂബിലി കൺവൻഷൻ ആത്മീയ സംഗമമായി; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേർന്ന മൂന്നാം ദിനം  

രജതജൂബിലി സമ്മേളനത്തിൽ ഭാവി ദർശനം അവതരിപ്പിച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

നഴ്സ് സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മാർ ആൻഡ്രൂസ് താഴത്ത്; ഈ വർഷാവസാനം താൻ റിട്ടയർ ചെയ്യും  

ചിക്കാഗോ സീറോ മലബാർ കൺവെൻഷൻ (രണ്ടാം ദിവസം): വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളും; രൂപതയുടെ വളർച്ച ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്ന് മേജർ ആർച്ചുബിഷപ്പ്  

കുടിയേറ്റക്കാരല്ല, നാം മിഷണറിമാരാണ്; തലമുറകളെ ചേർത്തുനിർത്തി സീറോ മലബാർ സഭ ഭാവിയിലേക്ക് മുന്നേറണമെന്ന് പാനൽ ചർച്ച  

സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്  

ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും  

സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ  

ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി  

സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മാരിവില്ലിന്റെ സപ്തവര്‍ണങ്ങളും ഇതള്‍ വിരിഞ്ഞ ഘോഷയാത്ര (കൂടുതല്‍ ചിത്രങ്ങള്‍)  

ആത്‌മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു  

വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം  

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍  

സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്  

ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്  

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം   

സീറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ (കൂടുതല്‍ ചിത്രങ്ങ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക