Image

മുത്തശ്ശന്മാരും മുത്തശ്ശികളും വിശ്വാസത്തിന്റെ പാലങ്ങൾ : കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്

Published on 13 July, 2026
മുത്തശ്ശന്മാരും മുത്തശ്ശികളും വിശ്വാസത്തിന്റെ പാലങ്ങൾ : കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്

ഷിക്കാഗോ: വിശ്വാസം ഒരു തലമുറയിൽ അവസാനിക്കേണ്ട ഒന്നല്ലെന്നും, ഓരോ തലമുറയും അടുത്ത തലമുറയ്ക്ക് വിശ്വസ്തതയോടെ കൈമാറേണ്ട അമൂല്യ നിക്ഷേപമാണതെന്നും കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്.   ഷിക്കാഗോ സീറോ-മലബാർ രൂപതയുടെ രജതജൂബിലി കൺവൻഷന്റെ സമാപന സമ്മേളനത്തിൽ ആശംസാപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

രജതജൂബിലി കഴിഞ്ഞ 25 വർഷത്തെ നേട്ടങ്ങൾ ആഘോഷിക്കുന്ന ഒരു സ്മാരകമല്ലെന്നും, ഭാവിയിലേക്കുള്ള പുതിയ ആത്മീയ യാത്രയുടെ വാതിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"നാം ഇവിടെ ഒത്തുചേർന്നത് ഇതുവരെ എത്ര ദൂരം സഞ്ചരിച്ചുവെന്ന് അഭിമാനിക്കാനല്ല; മറിച്ച് മുന്നോട്ടുള്ള യാത്രയ്ക്ക് പുതിയ ആത്മീയ ശക്തി സ്വീകരിക്കാനാണ്. നമുക്ക് ലഭിച്ച വിശ്വാസം അടുത്ത തലമുറയിലേക്ക് കൈമാറേണ്ടത് ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്തമാണ്," അദ്ദേഹം ഓർമിപ്പിച്ചു.

സീറോ-മലബാർ സഭയുടെ സമ്പന്നമായ ആരാധനാപാരമ്പര്യവും ആത്മീയ പൈതൃകവും സംരക്ഷിക്കണമെന്നും, കുടുംബങ്ങളിൽ നിന്ന് കൂടുതൽ വൈദിക-സന്യാസ ദൈവവിളികൾ വളർത്തിയെടുക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു. കുട്ടികളെ വിശ്വാസത്തിൽ വളർത്തുകയും, വിശുദ്ധ തോമാശ്ലീഹാ യേശുവിനോട് ഏറ്റുപറഞ്ഞ "എന്റെ കർത്താവേ, എന്റെ ദൈവമേ" എന്ന വിശ്വാസപ്രഖ്യാപനം അവരുടെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിൽ മുത്തശ്ശൻമാരുടെയും മുത്തശ്ശിമാരുടെയും പങ്ക് പ്രത്യേകം എടുത്തുപറഞ്ഞ കർദിനാൾ, 2021-ൽ കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച 'മുത്തശ്ശന്മാരുടെയും വയോജനങ്ങളുടെയും ലോകദിനം' അനുസ്മരിച്ചു. എല്ലാ വർഷവും ജൂലൈയിലെ നാലാമത്തെ ഞായറാഴ്ച ആചരിക്കുന്ന ഈ ദിനം, കുടുംബങ്ങളിലും സഭയിലും മുതിർന്നവരുടെ വിലപ്പെട്ട പങ്ക് ഓർമിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

'മുത്തശ്ശന്മാരും മുത്തശ്ശിമാരും പലപ്പോഴും സമൂഹത്തിൽ വിസ്മരിക്കപ്പെടുന്നു. എന്നാൽ ജീവിതാനുഭവവും വിശ്വാസപാരമ്പര്യവും പുതിയ തലമുറയിലേക്ക് കൈമാറുന്ന പ്രധാന കണ്ണിയാണ് അവർ. കുടുംബങ്ങളിൽ മുത്തശ്ശൻമാരുള്ളിടത്ത് കുട്ടികൾ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അന്തരീക്ഷത്തിലാണ് വളരുന്നത്,' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശുദ്ധ തോമാശ്ലീഹായുടെ ധീരമായ വിശ്വാസസാക്ഷ്യം അനുകരിക്കണമെന്നും കർദിനാൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 'നമ്മുടെ വിശ്വാസം സഭയുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്നതാകരുത്. അപ്പസ്തോലനെപ്പോലെ ലോകത്തിലേക്ക് ഇറങ്ങി ക്രിസ്തുവിനെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുന്ന മിഷനറിമാരാകണം,' അദ്ദേഹം പറഞ്ഞു.

ജൂബിലി ആഘോഷത്തിൽ ലഭിച്ച ആത്മീയാനുഭവവും സന്തോഷവും ദൈനംദിന ജീവിതത്തിലേക്ക് കൊണ്ടുപോകാനും കുടുംബങ്ങളിലും സമൂഹത്തിലും ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനും അദ്ദേഹം വിശ്വാസികളെ പ്രേരിപ്പിച്ചു.

രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ സേവനങ്ങളെ അഭിനന്ദിച്ച കർദിനാൾ മാർ ജോർജ് കൂവക്കാട്, സഭയുടെ സ്ഥാപകരെയും വൈദികരെയും സന്യസ്തരെയും സന്നദ്ധപ്രവർത്തകരെയും വിശ്വാസികളെയും പ്രത്യേകം അനുമോദിക്കുകയും, അമേരിക്കയിലെ സീറോ-മലബാർ സഭയുടെ വളർച്ചയ്ക്ക് ദൈവാനുഗ്രഹം നേരുകയും ചെയ്തു

നേരത്തെ നഴ്സിംഗ്‌ സംമ്മളനത്തിൽ സംസാരിച്ച അദ്ദേഹം രോഗികളിൽ ക്രിസ്തുവിനെ കാണുവാനും ആ ശുശ്രുഷ ആത്മീയ അനുഭവമായി കാണുവാനും ആഹ്വാനം ചെയ്‌തു  

see also

യുവസംരംഭകരുടെ ആശയങ്ങളെ അവസരങ്ങളാക്കാൻ 'സീറോ ബിസിനസ് കണക്റ്റ്'; ചിക്കാഗോയിൽ തുടക്കം  

മുത്തശ്ശന്മാരും മുത്തശ്ശികളും വിശ്വാസത്തിന്റെ പാലങ്ങൾ : കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്  

കേരളത്തിൽ സഭ മൈക്രോ മൈനോറിട്ടി ആകുന്നു : മാർ റാഫേൽ തട്ടിൽ  

വർഗീസ് മാളിയേക്കൽ പാസ്റ്ററൽ സെന്ററിനായി ഒരു ലക്ഷം ഡോളർ സംഭാവന നൽകി   

സിറോ മലബാർ ജൂബിലി കൺവൻഷൻ ആത്മീയ സംഗമമായി; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേർന്ന മൂന്നാം ദിനം  

രജതജൂബിലി സമ്മേളനത്തിൽ ഭാവി ദർശനം അവതരിപ്പിച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

നഴ്സ് സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മാർ ആൻഡ്രൂസ് താഴത്ത്; ഈ വർഷാവസാനം താൻ റിട്ടയർ ചെയ്യും  

ചിക്കാഗോ സീറോ മലബാർ കൺവെൻഷൻ (രണ്ടാം ദിവസം): വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളും; രൂപതയുടെ വളർച്ച ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്ന് മേജർ ആർച്ചുബിഷപ്പ്  

കുടിയേറ്റക്കാരല്ല, നാം മിഷണറിമാരാണ്; തലമുറകളെ ചേർത്തുനിർത്തി സീറോ മലബാർ സഭ ഭാവിയിലേക്ക് മുന്നേറണമെന്ന് പാനൽ ചർച്ച  

സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്  

ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും  

സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ  

ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി  

സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മാരിവില്ലിന്റെ സപ്തവര്‍ണങ്ങളും ഇതള്‍ വിരിഞ്ഞ ഘോഷയാത്ര (കൂടുതല്‍ ചിത്രങ്ങള്‍)  

ആത്‌മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു  

വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം  

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍  

സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്  

ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്  

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം   

സീറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ (കൂടുതല്‍ ചിത്രങ്ങ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക