Image

കേരളത്തിൽ സഭ മൈക്രോ മൈനോറിട്ടി ആകുന്നു : മാർ റാഫേൽ തട്ടിൽ

Published on 13 July, 2026
കേരളത്തിൽ  സഭ മൈക്രോ മൈനോറിട്ടി  ആകുന്നു :  മാർ റാഫേൽ തട്ടിൽ

ഷിക്കാഗോ:   സീറോ-മലബാർ രൂപതയുടെ രജതജൂബിലി ആഘോഷം കഴിഞ്ഞ 25 വർഷത്തെ നേട്ടങ്ങൾ അനുസ്മരിക്കുന്നതിൽ ഒതുങ്ങാതെ, നവസുവിശേഷവൽക്കരണത്തിനും മിഷൻ പ്രവർത്തനങ്ങൾക്കും പുതിയ പ്രതിജ്ഞയെടുക്കാനുള്ള അവസരമായി മാറണമെന്ന് സീറോ-മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ആഹ്വാനം ചെയ്തു.

കൺവൻഷന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രൂപതയുടെ സ്ഥാപനം, ആദ്യ രൂപതാധ്യക്ഷനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ  നിയമനം, അതിനുശേഷമുള്ള 25 വർഷത്തെ വളർച്ച എന്നിവ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഷിക്കാഗോ രൂപത സീറോ-മലബാർ സഭയുടെ അഭിമാനമാണെന്ന് അഭിപ്രായപ്പെട്ടു. ഈ രജതജൂബിലി രൂപതയ്ക്കകത്തും ആഗോള സീറോ-മലബാർ സഭയ്ക്കകത്തും പരസ്പര ബന്ധവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തി.

ജൂബിലി കൺവൻഷനിൽ വിശ്വാസികൾ കാഴ്ചവെച്ച സജീവ പങ്കാളിത്തം പ്രശംസിച്ച മേജർ ആർച്ച് ബിഷപ്പ്, സമ്മേളനത്തിന്റെ സംഘാടനവും ജനപങ്കാളിത്തവും മുഴുവൻ സീറോ-മലബാർ സഭയ്ക്കും മാതൃകയാണെന്ന് കൂട്ടിച്ചേർത്തു.

"കുടുംബപ്രാർഥന, വിശുദ്ധ കുർബാനയിലെ സജീവ പങ്കാളിത്തം, കുട്ടികൾ, യുവജനങ്ങൾ, പിതൃസംഘം, മാതൃസംഘം, വിവിധ അപ്പസ്തോലേറ്റുകൾ എന്നിവയിലെ സജീവ പ്രവർത്തനം എന്നിവയാണ് നമ്മുടെ സഭയുടെ ശക്തി. കഴിഞ്ഞ 25 വർഷത്തിനിടെ ഈ മേഖലകളിലെല്ലാം ഷിക്കാഗോ രൂപത മാതൃകാപരമായ വളർച്ച കൈവരിച്ചിട്ടുണ്ട്"

'ഓരോ പ്രവാസിയും ഒരു മിഷനറിയാണ്' എന്ന ആശയം മുന്നോട്ടുവച്ച മാർ റാഫേൽ തട്ടിൽ, അമേരിക്കയിലെ പ്രവാസജീവിതം വെറും സാമ്പത്തിക മുന്നേറ്റത്തിനുള്ള അവസരമല്ലെന്നും, ക്രിസ്തുവിന്റെ സുവിശേഷം ജീവിതസാക്ഷ്യത്തിലൂടെ പ്രഘോഷിക്കാനുള്ള ദൗത്യമാണെന്നും ഓർമിപ്പിച്ചു. ഷിക്കാഗോ രൂപത ഒരു പ്രവാസി രൂപതയായതിനാൽ, അമേരിക്കയിൽ നവസുവിശേഷവൽക്കരണത്തിന്റെയും പുനഃസുവിശേഷവൽക്കരണത്തിന്റെയും ശക്തമായ കേന്ദ്രമായി മാറേണ്ട ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"വിശ്വാസികളായി മാത്രം ജീവിച്ചാൽ മതിയാകില്ല; മിഷനറിമാരായി മാറണം. ഇന്നത്തെ അമേരിക്കയിൽ പുതിയ തലമുറയിലേക്കും വിശ്വാസത്തിൽ നിന്ന് അകന്നുപോയവരിലേക്കും ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുന്ന നവസുവിശേഷവൽക്കരണമാണ് സഭയുടെ പ്രധാന ദൗത്യം," അദ്ദേഹം വ്യക്തമാക്കി.

രൂപതയ്ക്ക് 25 വയസ് പൂർത്തിയായെങ്കിലും അതിലെ വിശ്വാസികൾ ഒരിക്കലും ആത്മീയമായി പ്രായംചെന്നവരാകരുതെന്നും, കൂടുതൽ സജീവവും ഊർജസ്വലവും ഫലപ്രദവുമായ വിശ്വാസസമൂഹമായി മുന്നോട്ട് പോകണമെന്നും മേജർ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

"ഈ രജതജൂബിലി ആഘോഷം നമ്മുടെ സമർപ്പണത്തെ പുതുക്കുന്ന ആത്മീയ അനുഭവമാകട്ടെ. വരും വർഷങ്ങളിൽ കൂടുതൽ ഊർജത്തോടെയും മിഷൻ ചൈതന്യത്തോടെയും സഭയുടെ സാക്ഷികളായി മുന്നേറാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ," എന്ന് ആശംസിച്ചുകൊണ്ടാണ് മാർ റാഫേൽ തട്ടിൽ തന്റെ സന്ദേശം സമാപിച്ചത്.

തൃശൂരിലെ  നഴ്‌സിംഗ് സമരത്തിന് പിന്നിൽ പല ലക്ഷ്യങ്ങളുമുണ്ടെന്നു സന്ദേഹമുള്ളതായി    മാർ റാഫേൽ തട്ടിൽ നേരത്തെ മാധ്യമപ്രവർത്തകരോട്  പറയുകയുണ്ടായി . അതേപ്പറ്റി കൂടുതൽ വിശദീകരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ക്രൈസ്‌തവരുടെ എണ്ണം വലിയ തോതിൽ കുറയുന്നു. പാഴ്സികൾ പോലെയോ ആംഗ്ലോ ഇന്ത്യൻസ് പോലെയോ ക്രൈസ്തവർ മൈക്രോ മൈനോറിറ്റി ആകുന്ന കാലം വിദൂരമല്ല. തന്റെ വീട്ടിലെ പത്തു മക്കളിൽ ഒരാളാണ് താൻ. ഇന്നിപ്പോൾ മാതാപിതാക്കൾ ചെറിയ കുടുംബം ലക്ഷ്യമിടുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നു.  അത് പോലെ വിവാഹ പ്രായവും കൂടി.  ഇതെല്ലാം ക്രൈസ്തവരുടെ എണ്ണം കുറയുന്നതിന് കാരണമായി.

ഉത്തരേന്ത്യയിലും മറ്റും പെന്തകോസ്ത് സഭാവിഭാഗങ്ങൾ  പ്രേഷിത പ്രവർത്തനങ്ങൾ നടത്തുന്നു. ഷിക്കാഗോ:  തൃശൂരിലെ  നഴ്‌സിംഗ് സമരത്തിന് പിന്നിൽ പല ലക്ഷ്യങ്ങളുമുണ്ടെന്നു സന്ദേഹമുള്ളതായി  സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. അതേപ്പറ്റി കൂടുതൽ വിശദീകരിക്കാനില്ല.

കേരളത്തിൽ ക്രൈസ്‌തവരുടെ എണ്ണം വലിയ തോതിൽ കുറയുന്നു. പാഴ്സികൾ പോലെയോ ആംഗ്ലോ ഇന്ത്യൻസ് പോലെയോ ക്രൈസ്തവർ മൈക്രോ മൈനോറിറ്റി ആകുന്ന കാലം വിദൂരമല്ല. തന്റെ വീട്ടിലെ പത്തു മക്കളിൽ ഒരാളാണ് താൻ. ഇന്നിപ്പോൾ മാതാപിതാക്കൾ ചെറിയ കുടുംബം ലക്ഷ്യമിടുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നു.  അത് പോലെ വിവാഹ പ്രായവും കൂടി.  ഇതെല്ലാം ക്രൈസ്തവരുടെ എണ്ണം കുറയുന്നതിന് കാരണമായി.

ഉത്തരേന്ത്യയിലും മറ്റും പെന്തകോസ്ത് സഭാവിഭാങ്ങൾ  പ്രേഷിത പ്രവർത്തനങ്ങൾ നടത്തുന്നു. അതേപ്പറ്റി സഭക്ക് കൃത്യമായ ധാരണയുണ്ട്.

വിദ്യാഭ്യാസ രംഗത്ത് കത്തോലിക്കാ സഭ ചെയ്തിട്ടുള്ള സേവനങ്ങൾ എടുത്തു പറയേണ്ടതാണ്. കേരളത്തെ സാക്ഷര കേരളമാക്കിയത് ഈ പ്രവർത്തനമാണ്. പള്ളിക്കൂടം എന്ന വാക്കു പോലും അതിന്റെ തെളിവാണ്.

തൊഴിൽ ചെയ്യാൻ തയ്യാറുള്ളവർക്ക് കേരളത്തിൽ തൊഴിൽ കിട്ടാതെ വരുന്നില്ല. കപ്പ് ഇടാനും റബർ വെട്ടാനുമൊക്കെ പുറത്തു നിന്നുള്ളവർ വരണം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

കേരളം കോൺഗ്രസിന് മുൻപ് 24 സീറ്റ്റ്റ്വരെ കിട്ടിയതാണ്. ഇപ്പോഴത് നാല് സീറ്റായി. റാസ്ത്രീയ സാമൂഹിക മാറ്റങ്ങൾ ഇത് വ്യക്തമാക്കുന്നു.

എസ് എം.സി.സിയുടെ കൺവൻഷൻ സെന്ററിലെ ബൂത്തും അദ്ദേഹം സന്ദർശിച്ചു.

see also

മുത്തശ്ശന്മാരും മുത്തശ്ശികളും വിശ്വാസത്തിന്റെ പാലങ്ങൾ : കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്  

കേരളത്തിൽ സഭ മൈക്രോ മൈനോറിട്ടി ആകുന്നു : മാർ റാഫേൽ തട്ടിൽ  

വർഗീസ് മാളിയേക്കൽ പാസ്റ്ററൽ സെന്ററിനായി ഒരു ലക്ഷം ഡോളർ സംഭാവന നൽകി   

സിറോ മലബാർ ജൂബിലി കൺവൻഷൻ ആത്മീയ സംഗമമായി; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേർന്ന മൂന്നാം ദിനം  

രജതജൂബിലി സമ്മേളനത്തിൽ ഭാവി ദർശനം അവതരിപ്പിച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

നഴ്സ് സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മാർ ആൻഡ്രൂസ് താഴത്ത്; ഈ വർഷാവസാനം താൻ റിട്ടയർ ചെയ്യും  

ചിക്കാഗോ സീറോ മലബാർ കൺവെൻഷൻ (രണ്ടാം ദിവസം): വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളും; രൂപതയുടെ വളർച്ച ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്ന് മേജർ ആർച്ചുബിഷപ്പ്  

കുടിയേറ്റക്കാരല്ല, നാം മിഷണറിമാരാണ്; തലമുറകളെ ചേർത്തുനിർത്തി സീറോ മലബാർ സഭ ഭാവിയിലേക്ക് മുന്നേറണമെന്ന് പാനൽ ചർച്ച  

സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്  

ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും  

സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ  

ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി  

സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മാരിവില്ലിന്റെ സപ്തവര്‍ണങ്ങളും ഇതള്‍ വിരിഞ്ഞ ഘോഷയാത്ര (കൂടുതല്‍ ചിത്രങ്ങള്‍)  

ആത്‌മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു  

വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം  

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍  

സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്  

ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്  

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം   

സീറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ (കൂടുതല്‍ ചിത്രങ്ങ

കേരളത്തിൽ  സഭ മൈക്രോ മൈനോറിട്ടി  ആകുന്നു :  മാർ റാഫേൽ തട്ടിൽ
കേരളത്തിൽ  സഭ മൈക്രോ മൈനോറിട്ടി  ആകുന്നു :  മാർ റാഫേൽ തട്ടിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക