Image

വർഗീസ് മാളിയേക്കൽ പാസ്റ്ററൽ സെന്ററിനായി ഒരു ലക്ഷം ഡോളർ സംഭാവന നൽകി

Published on 13 July, 2026
വർഗീസ് മാളിയേക്കൽ പാസ്റ്ററൽ സെന്ററിനായി ഒരു ലക്ഷം ഡോളർ സംഭാവന നൽകി

ഷിക്കാഗോ: അമേരിക്കയിലെ സീറോ-മലബാർ സഭയുടെ അടുത്ത 25 വർഷം യുവതലമുറയുടെ നേതൃത്വത്തിലുള്ള മിഷനറി സഭയുടെ വളർച്ചയുടേതായിരിക്കണമെന്ന് പ്രമുഖ വ്യവസായിയും സഭാ പ്രവർത്തകനുമായ വർഗീസ് മാളിയേക്കൽ.   രജതജൂബിലി കൺവൻഷന്റെ സമാപന സമ്മേളനത്തിൽ , രൂപതയുടെ ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്ഥാപിക്കുന്ന പാസ്റ്ററൽ സെന്ററിനായി 100,000 ഡോളറിന്റെ ചെക്ക്  നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഭാര്യ ഷീലയോടൊപ്പം ബിഷപ്പ് ബിഷപ്പ് ജോയ് ആലപ്പാട്ടിന് ഒരു ലക്ഷം ഡോളറിന്റെ ചെക്ക് കൈമാറിയപ്പോൾ സമ്മേളന ഹാൾ കൈയടികളോടെ ആ പ്രഖ്യാപനത്തെ സ്വീകരിച്ചു. കൺവൻഷന്റെ മുഖ്യ സ്പോണ്സര്മാരിൽ  ഒരാളുമായിരുന്നു അദ്ദേഹം.

കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തിൽ   അമേരിക്കയിലെ സീറോ-മലബാർ സമൂഹം സ്വന്തം വ്യക്തിത്വം കണ്ടെത്താനുള്ള പരിശ്രമങ്ങളുടെ കഥയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യകാലത്ത് ലത്തീൻ സഭയുടെയും ലത്തീൻ രൂപതകളുടെയും ഉദാരമായ പിന്തുണയാണ് സീറോ-മലബാർ സഭയുടെ വളർച്ചയ്ക്ക് അടിത്തറയായതെന്നും അദ്ദേഹം അനുസ്മരിച്ചു.

ഇന്ന് ശക്തമായ രൂപതയും ഇടവകകളും വിശ്വാസസമൂഹവുമുള്ള സഭയായി വളർന്നത് നിരവധി വൈദികരുടെയും സന്യാസിസമൂഹത്തിന്റെയും വിശ്വാസികളുടെയും ത്യാഗഫലമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കൺവൻഷനിലെ രണ്ടാം തലമുറ യുവജനങ്ങളുമായുള്ള സംവാദങ്ങളാണ് സഭയുടെ ഭാവിദിശ കൂടുതൽ വ്യക്തമായി കാണിച്ചുതന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

'യുവതലമുറ ആഗ്രഹിക്കുന്നത് പ്രവാസികളുടെ സഭയല്ല, മിഷനറി  സഭയാണ്. അമേരിക്കയിൽ ജനിച്ച തലമുറകളെയും വിവിധ കാലഘട്ടങ്ങളിൽ കുടിയേറിയ കുടുംബങ്ങളെയും ഒരുമിപ്പിക്കുന്ന ശക്തമായ സഭയാണ് അവർ സ്വപ്നം കാണുന്നത്. യുവാക്കൾക്ക് നേതൃത്വം നൽകുകയും തീരുമാനങ്ങൾ എടുക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്ന സഭയാകണം അത്. അതോടൊപ്പം സീറോ-മലബാർ സഭയുടെ ആരാധനാപാരമ്പര്യത്തിലും ആത്മീയതയിലും ഉറച്ചുനിൽക്കുകയും അമേരിക്കൻ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ സജീവമായി പ്രവർത്തിക്കുകയും വേണം,' അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ നിന്നുതന്നെ കൂടുതൽ വൈദിക ദൈവവിളികൾ ഉയർന്നുവരണമെന്നും, അടുത്ത 25 വർഷത്തിനുള്ളിൽ അമേരിക്കയിൽ ജനിച്ച ഒരു സീറോ-മലബാർ ബിഷപ്പിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

സഭയുടെ വളർച്ചയ്ക്ക് ആത്മീയ പ്രവർത്തനങ്ങൾ മാത്രം മതിയാകില്ലെന്നും, അതിനെ പിന്തുണയ്ക്കുന്ന അടിസ്ഥാനസൗകര്യങ്ങളും സ്ഥാപനങ്ങളും അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസപരിശീലനവും നവസുവിശേഷവൽക്കരണവും യുവജന ശുശ്രൂഷകളും കൂടുതൽ ശക്തിപ്പെടുത്താൻ സ്ഥിരമായ പാസ്റ്ററൽ സെന്റർ സ്ഥാപിക്കേണ്ടത് രൂപതയുടെ ഏറ്റവും അടിയന്തര ആവശ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു.

ധനസമാഹരണത്തിനായി പൊതുവെ ആരോടും അഭ്യർത്ഥിക്കാറില്ലെന്ന് പറഞ്ഞ വർഗീസ് മാളിയേക്കൽ, ഈ പദ്ധതിക്കായി മാത്രം ആ നിലപാട് മാറ്റുകയാണെന്ന് വ്യക്തമാക്കി. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ 'കൊടുക്കുവിൻ; നിങ്ങൾക്കും ലഭിക്കും' എന്ന വചനവും 'ആർക്ക് അധികം ലഭിച്ചുവോ അവരിൽ നിന്ന് അധികം പ്രതീക്ഷിക്കപ്പെടും' എന്ന സന്ദേശവും ഉദ്ധരിച്ച അദ്ദേഹം, രൂപതയുടെ ഭാവി നിർമാണത്തിനായി എല്ലാവരും ഉദാരമായി കൈകോർക്കണമെന്ന് അഭ്യർഥിച്ചു.

തുടർന്ന്, 'ഈ മഹത്തായ പദ്ധതിക്ക് ഒരു തുടക്കമെന്ന നിലയിൽ ഞാനും ഭാര്യ ഷീലയും  ചേർന്ന് പാസ്റ്ററൽ സെന്ററിനായി 100,000 ഡോളറിന്റെ സംഭാവന സമർപ്പിക്കുന്നു,' എന്ന് പ്രഖ്യാപിച്ചപ്പോൾ സമ്മേളനത്തിൽ പങ്കെടുത്തവർ എഴുന്നേറ്റ് നിന്ന് കൈയടികളോടെ അദ്ദേഹത്തെ ആദരിച്ചു.

പാസ്റ്ററൽ സെന്റർ യാഥാർഥ്യമാകുന്നതിലൂടെ യുവജന ശുശ്രൂഷ, വിശ്വാസപരിശീലനം, കുടുംബ അപ്പസ്തോലേറ്റ്, നവസുവിശേഷവൽക്കരണം എന്നിവ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാൻ രൂപതയ്ക്ക് സാധിക്കുമെന്ന് സമ്മേളനത്തിൽ വിലയിരുത്തപ്പെട്ടു.

see also

കേരളത്തിൽ സഭ മൈക്രോ മൈനോറിട്ടി ആകുന്നു : മാർ റാഫേൽ തട്ടിൽ  

വർഗീസ് മാളിയേക്കൽ പാസ്റ്ററൽ സെന്ററിനായി ഒരു ലക്ഷം ഡോളർ സംഭാവന നൽകി   

സിറോ മലബാർ ജൂബിലി കൺവൻഷൻ ആത്മീയ സംഗമമായി; ആത്മീയ ചൈതന്യവും യുവസംരംഭകത്വവും ഒത്തുചേർന്ന മൂന്നാം ദിനം  

രജതജൂബിലി സമ്മേളനത്തിൽ ഭാവി ദർശനം അവതരിപ്പിച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

നഴ്സ് സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് മാർ ആൻഡ്രൂസ് താഴത്ത്; ഈ വർഷാവസാനം താൻ റിട്ടയർ ചെയ്യും  

ചിക്കാഗോ സീറോ മലബാർ കൺവെൻഷൻ (രണ്ടാം ദിവസം): വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളും; രൂപതയുടെ വളർച്ച ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്ന് മേജർ ആർച്ചുബിഷപ്പ്  

കുടിയേറ്റക്കാരല്ല, നാം മിഷണറിമാരാണ്; തലമുറകളെ ചേർത്തുനിർത്തി സീറോ മലബാർ സഭ ഭാവിയിലേക്ക് മുന്നേറണമെന്ന് പാനൽ ചർച്ച  

സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്  

ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും  

സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ  

ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി  

സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മാരിവില്ലിന്റെ സപ്തവര്‍ണങ്ങളും ഇതള്‍ വിരിഞ്ഞ ഘോഷയാത്ര (കൂടുതല്‍ ചിത്രങ്ങള്‍)  

ആത്‌മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു  

വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം  

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍  

സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്  

ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്  

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം   

സീറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ (കൂടുതല്‍ ചിത്രങ്ങ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക