Image

ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും

Published on 11 July, 2026
ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും

ഷിക്കാഗോ: സീറോ മലബാർ സെന്റ് തോമസ് രൂപതയുടെ രജത ജൂബിലി  കൺവൻഷൻ മികച്ച ആത്മീയാനുഭവമെന്നു മുഖ്യ സ്പോൺസറായ ജിബി പാറക്കൽ. അതിൽ സന്തോഷമുണ്ട്. ഒട്ടേറെ സഭാപിതാക്കന്മാരുടെ സാന്നിധ്യം തന്നെ മഹനീയമായി.

വി.കുർബാനയും പ്രാർത്ഥനകളും സമ്മേളനത്തെ ഭക്തിസാന്ദ്രമാക്കുന്നു. ഇതൊക്കെ എന്നും ലഭിക്കുന്നതല്ലല്ലോ.

പബ്ലിസിറ്റിയോ അംഗീകാരമോ ലക്ഷ്യമാക്കാതെ  പിന്നണിയിൽ നിന്ന് നിശബ്ദമായ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ജിബി പാറക്കൽ ടെക്‌സാസിലെ ഓസ്റ്റിൻ കേന്ദ്രീകരിച്ചുള്ള ബിസിനസ്  സംരംഭങ്ങളുടെ ഉടമയാണ്.  തൊടുപുഴ പൈങ്ങോട്ടൂർ സ്വദേശി. ഐ.ടി. എൻജിനീയറാണ്.  2005-ൽ അമേരിക്കയിലെത്തി. ഐ.ബി.എമ്മിൽ ജോലിയും കിട്ടി.

അങ്ങനെയിരിക്കെ 2008-ൽ ഐബി.എം,  ഓസ്റ്റിനിൽ നിന്ന് ജിപിയെ ഡെൻവറിലേക്ക് പുതിയ ദൗത്യത്തിനായി നിയോഗിച്ചു. പോകണോ വേണ്ടയോ എന്ന് സന്ദേഹമായി. പോകണ്ട എന്നും ബിസിനസ് രംഗത്തേക്ക് തിരിയാമെന്നും തീരുമാനമായി. വല്യപ്പൻ ബിസിനസ് രംഗത്തുണ്ടായിരുന്നെങ്കിലും മാതാപിതാക്കൾ അധ്യാകരായതിനാൽ ബിസിനസിനെപ്പറ്റി അത് വരെ ചിന്തിച്ചതല്ല. എങ്കിലും 'കംഫർട്ട് സോൺ' വിട്ട് അനിശ്ചിതത്വത്തിലേയ്ക്കും റിസ്കുള്ള കർമ്മരംഗത്തേക്കും   മാറാൻ തന്നെ തീരുമാനിച്ചു.

ഒരു സിംഗിൾ ഫാമിലി  വീട് വാങ്ങി വാടകക്ക് കൊടുത്ത്  എളിയ തോതിൽ തുടക്കമിട്ട ബിസിനസ്    അടുത്ത പത്തു വർഷത്തിനുള്ളിൽ ഒരു ബില്യൺ ആസ്ഥിയുള്ള കമ്പനിയായി ഉയർത്തുന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ജിബിയുടെ പ്രയാണം.

രണ്ടാമത്തെ സംരഭം 100 ഏക്കർ കൃഷി സ്ഥലം വാങ്ങുക ആയിരുന്നു. അത് കോൺ -കോട്ടൺ-മെയ്‌സ്  ഫാമിങ്ങിനു  ലീസിനു കൊടുത്തു. കൃഷി ആയതിനാൽ ടാക്സ് കുറവ്. മികച്ച വരുമാനം!

പതിവ് ശൈലിയിൽ പറഞ്ഞാൽ പി.എസ്.ജി. എന്ന  'പാറക്കൽ ഷാനി ആൻഡ് ജിബി' കമ്പനിക്കു  പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ബാക്കി ചരിത്രം.

പിന്നീട് പ്രോപ്പർട്ടികൾ വാങ്ങി അവ വികസിപ്പിക്കുകയോ റെനോവെറ്റ്   ചെയ്യുകയോ ചെയ്യുന്നതിൽ ശ്രദ്ധ  കേന്ദ്രീകരിച്ചു. അപ്പാർട്ട്മെന്റുകളും ഇതേ രീതിയിൽ വാങ്ങി 'ഫ്ലിപ്പ് ചെയ്യുന്നു. മാറ്റം വരുത്തുന്നു എന്നർത്ഥം.

ഇതെല്ലാം ജോലിക്കാരെ  ആശ്രയിക്കുന്ന  പ്രവർത്തനങ്ങളാണ് . മികച്ച് ജോലിക്കാരെ കൂടെ നിർത്തുന്നതാണ് പ്രധാനം.

ചെയ്യുന്ന ജോലികൾ മികച്ച രീതിയിൽ ചെയ്യുന്നു. അതിനാൽ പരാതി ഉണ്ടാവുന്നില്ല എന്ന് തന്നെ പറയാം. അത് പോലെ മത്സരവും ഇല്ല!  ഈ രംഗം കടൽ പോലെ വിശാലമാണ്. ആർക്കു വേണമെങ്കിലും  ഈ രംഗത്തിറങ്ങാം. എല്ലാ സ്ഥലങ്ങളിലും ഇതേ അവസരമുണ്ട്. സ്ഥിരം  ജോലിയുടെ സുരക്ഷിത്വവും സുഖവും മാത്രം നോക്കുമ്പോൾ ഇത് എല്ലാം വിഷമം തന്നെ.

ഇപ്പോൾ റീയാൽട്ടറായി വീടുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു.  4.5 റേറ്റിംഗ് ഉണ്ട്. ഭാര്യ ഷാനി നഴ്സ് ആയിരുന്നു. ഇപ്പോൾ ബിസിനസ് കാര്യങ്ങളിൽ സഹായിക്കുന്നു. 16 വയസു മുതൽ ഒരു വയസു വരെയുള്ള നാല് മക്കൾ. രണ്ടാണും രണ്ടു പെണ്ണും. ഇളയ കൊച്ചിന്റെ മാമോദീസ കഴിഞ്ഞ ദിവസം ഷിക്കാഗോ കത്തീഡ്രലിൽ വച്ച് നടത്തിയപ്പോൾ മേജർ ആർച്ച് ബിഷപ്പ് മാർ തട്ടിൽ അടക്കമുള്ള പിതാക്കന്മാർ എത്തിയത് വലിയ സന്തോഷമായി.

ചില പ്രോജക്ടുകൾക്ക് പാർട്ട്ണർമാരുണ്ട്. മുൻപ് 40 യൂണിറ്റുള്ള ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സ് വാങ്ങാൻ സുഹൃത്തുക്കളെ പാർട്ട്ണർമാരാക്കാൻ ശ്രമിച്ചത് ജിബി അനുസ്മരിച്ചു. അന്ന് അതിനു 6  ലക്ഷം ഡോളർ മതി. പക്ഷെ  ആർക്കും താല്പര്യമില്ല. ഒന്നര  വര്ഷം കഴിഞ്ഞപ്പോൾ അത് വീണ്ടും മാർക്കറ്റിൽ വന്നു. വെറും ഒന്നര ലക്ഷം  ഡോളർ. അതിനു പാർട്ട്ണർമാരായി  വന്നവർ വൈകാതെ തങ്ങളുടെ ഷെയർ വാങ്ങി പിരിഞ്ഞു. പിന്തിരിയാതെ ജിബി അത് ചെറിയ തുക കൂടി മുടക്കി നവീകരിച്ചു. വില മൂന്നര മില്യനായി ഉയർന്നു!.

ടെസ്ലയും മറ്റും വന്നതിനാൽ  പെട്ടെന്ന് വ്യവസായ പ്രാധാന്യം നേടിയ ഓസ്റ്റിന്റെ  25 മൈൽ ചുറ്റളവിൽ സ്വന്തമായി വലിയ തോതിൽ ഭൂമി  പിഎസ്ജി ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഭൂമിക്ക് ആവശ്യക്കാരില്ലാതിരിക്കുകയും വില കുറഞ്ഞിരിക്കുകയും ചെയ്‌തപ്പോൾ നടത്തിയ നിക്ഷേപം ഇന്നിപ്പോൾ പല മടങ്ങ്  വർധിച്ച് ഗ്രൂപ്പിന്റെ വ്യവസായ കുതിപ്പിന്റെ ശക്തിസ്രോതസായി.

അനുമതി ലഭിച്ചിട്ടുള്ള 70 യൂണിറ്റിന്റെ വില്ലാ പ്രോജക്ടാണ്  ഇപ്പോൾ ഒരുങ്ങുന്നത്. ഇതിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് അവസരവുമുണ്ട്. അതുപോലെ മറ്റു സംരംഭങ്ങളും നിക്ഷേപം നടത്താനോ പങ്കാളികളാകാനോ താല്പര്യമുള്ളവർക്ക് ജിബിയെ ബന്ധപ്പെടാവുന്നതാണ്.  കൺവൻഷൻ വേദിയിൽ പി.എസ് .ജി. ഗ്രൂപ്പിന്റെ ബൂത്ത് ഉണ്ട്.

ഐടി രംഗത്തും പ്രവർത്തിക്കുന്ന പി.എസ് . ജി. ഗ്രൂപ്പിന് കൊച്ചിയിൽ  ബാക്ക് ഓഫീസുണ്ട്. ഐ.ടി. ഇൻഫോ ഔട്ട്സോഴ്‌സിങ്  രംഗവും നല്ല നിലയിൽ പോകുന്നു.

ഹോസ്പിറ്റാലിറ്റി രംഗത്തേക്കും ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. മൾട്ടി ഫാമിലി ബിൽഡിംഗിലൂടെ ആയിരുന്നു തുടക്കം.  ഹോട്ടലുകൾ, കൊമേർഷ്യൽ പ്രോപ്പർട്ടികൾ എന്നിവയിലും കൈവച്ചിരിക്കുന്നു.

അമേരിക്കയിൽ എത്തുമ്പോൾ അവിടെ സീറോ മലബാർ പള്ളി ഇല്ലായിരുന്നു. ആറു  മാസത്തിനുള്ളിൽ പള്ളി കമ്മിറ്റി ട്രസ്റ്റി ആയി. 2008-ൽ മിഷൻ രൂപം കൊണ്ടു. 2014-ൽ പള്ളി പണിതു. 2022-ൽ പാസ്റ്ററൽ കൗൺസിൽ  അംഗമായി.

ചാരിറ്റി രംഗത്തും മലയാളി സംഘടനകളിലും ജിബിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. 2018-19 കാലത്ത്‌ ഫോമ ചാരിറ്റി വിങ്ങിന്റെ  വൈസ് ചെയർ ആയിരുന്നു. കോവിഡ്  കാലത്ത്  കേരളത്തിലെ നാല് ജില്ലകളിൽ മികച്ച മാസ്കുകൾ ലഭ്യമാക്കാനായി.

സിനിമാ രംഗത്തു പക്ഷെ പ്രതീക്ഷിച്ച  വിജയം  കൈവരിച്ചില്ല. ബിജു ലോസനുമൊത്ത് 2019-ൽ വാർത്തകൾ ഇതുവരെ എന്ന ചിത്രം നിമ്മിച്ചുവെങ്കിലും അത് വിജയിച്ചില്ല. ഹോളിവുഡിൽ ചില ഷോർട്ട് ഫിലിമുകളും ചെയ്തു.

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി, എസ.എം.സി.സി. ട്രസ്റ്റീ ബോർഡ് മെമ്പർ തുടങ്ങി വിവിധ നിലകളിലും  പ്രവർത്തിച്ചു.

വിജയത്തിന്റെ പടവുകൾ കയറുമ്പോഴും വിനയം കൈവിടാത്ത ജിബി എല്ലാ നേട്ടങ്ങൾക്കും കാരണം ദൈവാനുഗ്രഹമെന്നു തറപ്പിച്ചു പറയുന്നു. അത് തന്നെ  ആകാം ഈ വിജയത്തിന്റെ രഹസ്യവും.

see also

ചിക്കാഗോ സീറോ മലബാർ കൺവെൻഷൻ (രണ്ടാം ദിവസം): വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളും; രൂപതയുടെ വളർച്ച ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്ന് മേജർ ആർച്ചുബിഷപ്പ്  

കുടിയേറ്റക്കാരല്ല, നാം മിഷണറിമാരാണ്; തലമുറകളെ ചേർത്തുനിർത്തി സീറോ മലബാർ സഭ ഭാവിയിലേക്ക് മുന്നേറണമെന്ന് പാനൽ ചർച്ച  

സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്  

ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും  

സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ  

ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി  

സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മാരിവില്ലിന്റെ സപ്തവര്‍ണങ്ങളും ഇതള്‍ വിരിഞ്ഞ ഘോഷയാത്ര (കൂടുതല്‍ ചിത്രങ്ങള്‍)  

ആത്‌മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു  

വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം  

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍  

സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്  

ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്  

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം   

സീറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ (കൂടുതല്‍ ചിത്രങ്ങ

ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക