Image

സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ

Published on 11 July, 2026
സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ

ഷിക്കാഗോ: കേരളത്തിൽ സീനിയർ ലിവിങ് ർ-അസിസ്റ്റഡ് ലിവിങ്  രംഗത്ത് മികച്ച  സേവനത്തിന്റെ പ്രതീകമായ  ട്രാവൻകൂർ ഫൗണ്ടേഷൻ  പ്രതിനിധികൾ സീറോ മലബാർ കൺവൻഷനിൽ പങ്കെടുക്കുന്നു.

പതിനേഴു വർഷമായി  സേവനവും വിശ്വാസ്യതയും കൊണ്ട് മികവോടെ മുന്നേറുന്ന ഫൗണ്ടേഷന്റെ   അഞ്ച്  വ്യത്യസ്‍ത കേന്ദ്രങ്ങളിലായി ഇരുന്നൂറോളം   പേർ സന്തുഷ്ട ജീവിതം നയിക്കുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും അമേരിക്കൻ മലയാളികളാണ്.

കോട്ടയത്തിനടുത്തു നിർമ്മിക്കുന്ന ഗ്രാമിക എന്ന പുതിയ പ്രോജക്ടിന്റെ  പ്രചാരണവുമായി മാനേജിങ് ഡയറക്ടർ ജിജി ഫിലിപ് , വൈസ് ചെയർമാൻ  ജോയി കുറ്റിയാനി  (ഫ്ലോറിഡ) എന്നിവർ നയിക്കുന്ന ബൂത്ത് കൺവൻഷൻ ഹാളിനു മുന്നിൽ പ്രവർത്തിക്കുന്നു. എല്ലാവിധ വിവരങ്ങളും അവിടെ നിന്ന് ലഭിക്കും.

ഇൻഡിപെൻഡന്റ് ലിവിങ്, അസിസ്റ്റഡ് ലിവിംഗ് എന്നീ രണ്ടു വിഭാഗങ്ങളിൽ പെട്ട ഗാർഡൻ വില്ലകൾ, ബാൽക്കണി വില്ലകൾ, സ്കൈ വില്ലകൾ എന്നിവയാണ് നിർമ്മിക്കുന്നത്. ഇവ സംബന്ധിച്ച പൂർണ വിവരങ്ങൾ ലഭിക്കാൻ ബൂത്ത് സന്ദർശിക്കുക. ബുക്ക് ചെയ്ത ശേഷം ആവശ്യമില്ലാതെ വരുന്ന പക്ഷം സ്ഥാപനം തന്നെ അത് തിരിച്ചെടുക്കും.

2009 സെപ്റ്റംബർ 17 നു സ്ഥാപിതമായ ട്രാവൻകൂർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് തങ്ങളുടെ സേവനമികവിന്റെ അംഗീകാരമായ പ്ലാറ്റിനം അക്ക്രെഡിറ്റേഷൻ ഫോർ സീനിയർ ലീവിങ് 2022 ജൂൺ 16 നു ആർ. സുബ്രഹ്മണ്യത്തിൽ (സെക്രട്ടറി ടു ഗവ. ഇൻഡ്യ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് സെൻട്രൽ സെക്രെട്ടറിയേറ്റ്, ന്യൂഡൽഹി) നിന്നു നേടുകയുണ്ടായി. വീണ്ടും 2025 നാഷണൽ എക്സ്സലൻസ് അവാർഡ് ഇൻ സീനിയർ കെയർ സർവീസ്  ജഗത് പ്രകാശ് നഡ്ഡ (യൂണിയൻ മിനിസ്റ്റർ ഫോർ ഹെൽത്ത് ഫാമിലി വെൽഫയർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസർ, ന്യൂഡൽഹി) യിൽ നിന്നു സ്വീകരിക്കുകയുണ്ടായി .

കേരളത്തിൽ അഞ്ചു വ്യത്യസ്‍ത ഇടങ്ങളിൽ സ്ഥാപനത്തിനു നിലവിൽ പ്രൊജക്ടുകൾ സജീവമാണ്. ഇന്ന് വിവിധ പ്രൊജക്ടുകളിലായി പരിശീലനം നേടിയ ഇരുനൂറ്റിഅൻപതിൽപരം ജീവനക്കാർ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്. എല്ലാ പ്രൊജക്ടുകളിലും റെസിഡന്‍റ് മാനേജ്മെന്റിന്റെ സാന്നിധ്യം സേവനമികവിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

see also

ചിക്കാഗോ സീറോ മലബാർ കൺവെൻഷൻ (രണ്ടാം ദിവസം): വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളും; രൂപതയുടെ വളർച്ച ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്ന് മേജർ ആർച്ചുബിഷപ്പ്  

കുടിയേറ്റക്കാരല്ല, നാം മിഷണറിമാരാണ്; തലമുറകളെ ചേർത്തുനിർത്തി സീറോ മലബാർ സഭ ഭാവിയിലേക്ക് മുന്നേറണമെന്ന് പാനൽ ചർച്ച  

സീറോ മലബാർ സഭ പുതിയ സുവിശേഷവത്കരണത്തിന് നേതൃത്വം നൽകണം: കൊളംബസ് ബിഷപ്പ് എർൾ ഫെർണാണ്ടസ്  

ജിബി പാറക്കൽ: ബിസിനസ് വിജയങ്ങളും നിശബ്ദമായ സേവന പ്രവർത്തനങ്ങളും  

സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ  

ഷിക്കാഗോയിൽ മാരിവില്ലിറങ്ങി; ഘോഷയാത്ര അപൂർവ മനോഹരമായി  

സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മാരിവില്ലിന്റെ സപ്തവര്‍ണങ്ങളും ഇതള്‍ വിരിഞ്ഞ ഘോഷയാത്ര (കൂടുതല്‍ ചിത്രങ്ങള്‍)  

ആത്‌മീയ പ്രഭ ചൊരിഞ്ഞ് സിറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ ആരംഭിച്ചു  

വിശ്വാസ ദീപ്തിയിൽ ചിക്കാഗോ; സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷന് ഭക്തിനിർഭരമായ തുടക്കം  

ഇനിയും വിസ്മയങ്ങൾ ഉണ്ടാവും: ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍  

സീറോ മലബാർ രൂപത സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ കരുത്ത് നേടി: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്  

കിഴക്കും പടിഞ്ഞാറും രണ്ടു ശ്വാസകോശം പോലെ: കർദിനാൾ മാർ ജോർജ് കൂവക്കാട്  

ജെറുസലേം വീണ്ടും: കാണികളെ വിസ്മയിപ്പിച്ച് സാംസ്കാരിക ദൃശ്യവിരുന്ന്  

എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം: ജയറാം; ഇലഞ്ഞിത്തറ മേളം ഗംഭീരം   

സീറോ മലബാർ രൂപത രജത ജൂബിലി കൺവെൻഷൻ (കൂടുതല്‍ ചിത്രങ്ങ

സീനിയർ ലിവിങ് സ്ഥാപനം ട്രാവൻകൂർ ഫൗണ്ടേഷൻ പ്രതിനിധികൾ ഷിക്കാഗോ സീറോ മലബാർ കൺവൻഷനിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക