Image

സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധി  നേരിടുന്നു:  ജോണി ലൂക്കോസ്

Published on 14 November, 2021
സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധി  നേരിടുന്നു:  ജോണി ലൂക്കോസ്

ചിക്കാഗോ: മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ ഒച്ചവയ്ക്കുന്ന, ഏറ്റവും നാണമില്ലാത്തവര്‍ അതിജീവിക്കുന്ന  രംഗമായി മാറിയിട്ടുണ്ടെന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന്   മനോരമ ടിവി എഡിറ്റര്‍ ജോണി ലൂക്കോസ്. ഭിന്നത ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. പക്ഷെ മാധ്യമങ്ങള്‍ ഭരണാധികാരികളുടെ കുഴലൂത്തുകാരായി മാറണമെന്ന ചിന്താഗതിയാണ് വളര്‍ന്നുവരുന്നത്. അടിച്ചമര്‍ത്താനുള്ള ത്വരയാണ് കാണുന്നത്. ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ 'ഭിന്നതകളുടെ കാലത്തെ മാധ്യമ പ്രവര്‍ത്തനം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ന് മാധ്യമം തന്നെ ഒരനാവശ്യമായി പല നേതാക്കളും കാണുന്നു. അവര്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല. ഉദാഹരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഏഴുകോടിയില്‍പരം ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉണ്ട്. അപ്പോള്‍ മാധ്യമം ഒന്നും വേണമെന്നു തന്നെയില്ല. ട്രമ്പിനെപ്പോലുള്ളവരാകട്ടെ മാധ്യമങ്ങളുമായി ഏറ്റുമുട്ടലിനാണ് മുതിരുന്നത്. ഏറ്റുമുട്ടലിന്റെ ജനാധിപത്യം എന്നതാണ് ഇന്നത്തെ ശൈലി. പലരും സ്വന്തം യുട്യൂബ് ചാനല്‍ തുടങ്ങുന്നു. ഗാന്ധിജിയെ കൊന്നത് ശരിയെന്ന് പറഞ്ഞ് ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയാല്‍ വലിയ പബ്ലിസിറ്റി കിട്ടും. അതാണവര്‍ക്ക് വേണ്ടതും.

സോഷ്യല്‍ മീഡിയ ഇപ്പോൾ പാരലല്‍ ജേര്‍ണിലിസമാണോ അതോ പാര ജേര്‍ണലിസമാണോ എന്ന് ആലോചിക്കേണ്ടതുണ്ട്.

എന്തും അമിതമാക്കുക എന്നതാണ് ഇപ്പോഴത്തെ ശൈലി. യുദ്ധ രംഗത്തുപോലും ചില ധാര്‍മികതകള്‍ പാലിച്ചിരുന്നു. അതുപോലും മാധ്യമങ്ങളോട് കാണിക്കുന്നില്ല.

മുമ്പ് മാധ്യമ സ്ഥാപനങ്ങളെയാണ് ആക്രമിക്കുന്നതെങ്കില്‍ ഇപ്പോഴത് മാധ്യമ പ്രവർത്തകരെയാണ്. മാധ്യമങ്ങള്‍ മറ്റുള്ളവരെ വേട്ടയാടുന്നു എന്നു പലപ്പോഴും കേള്‍ക്കാറുണ്ട്. ശക്തിയുള്ളവരാണ് വേട്ടയാടുന്നത്. ഇവിടെ മാധ്യമങ്ങള്‍ക്ക്  അത്ര ശക്തിയൊന്നുമല്ല.

2019 ഇലക്ഷനില്‍ യുഡിഎഫ് മുന്നില്‍ വരുമെന്നു സര്‍വ്വെ പ്രസിദ്ധീകരിച്ചപ്പോള്‍ ഇടതുപക്ഷം ആക്ഷേപവുമായി വന്നു. അന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്കൊപ്പം നിന്നു. 2021-ല്‍ ഇടതുപക്ഷം ജയിക്കുമെന്ന സര്‍വ്വെ വന്നപ്പോള്‍ ചെന്നിത്തല മാധ്യങ്ങള്‍ക്കെതിരേ നിന്നു.

ഈ കാലത്ത് സത്യം തന്നെ രണ്ടു തരത്തിലായി. ഫോര്‍മല്‍ ട്രൂത്ത്, ഫാക്ച്വല്‍ ട്രൂത്ത് എന്നിങ്ങനെ. മാധ്യമ പ്രവര്‍ത്തനം വലിയ സമ്പത്ത് കൊണ്ടുവരുന്നതോ വലിയ സ്വാധീനം നല്‍കുന്നതോ ആയ ഒന്നല്ലെന്നു ജോണി ലൂക്കോസ് ചൂണ്ടിക്കാട്ടി. എങ്കിലും അവര്‍ സുപ്രധാനമായ ഒരു ജോലിയാണ് നിര്‍വഹിക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

see also

പ്രിന്റ് മീഡിയ തകരുന്നില്ല, നേരിടുന്നത് വെല്ലുവിളി: കെ.എന്‍.ആര്‍ നമ്പൂതിരി

വനിതാ ആങ്കറിനു കിട്ടുന്നത് ആക്ഷേപം കലര്‍ന്ന മറുപടി: നിഷാ പുരുഷോത്തമന്‍

ഇന്ത്യ പ്രസ്സ് ക്ലബ്  മലയാളിയുടെ സ്വത്വബോധത്തിന്റെ കൂട്ടായ്മ: എൻ . കെ. പ്രേമചന്ദ്രന്‍ എം പി

മികച്ച പ്രോഗ്രാം അവതാരികയായി തിരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ അഭിനന്ദിച്ചു

മികവിന്റെ അംഗീകാരമായി മികച്ച ക്യാമറാമാനുള്ള പ്രസ് ക്ലബ് പുരസ്‌കാരം അലൻ  ജോർജിന്

ഇന്ത്യാ പ്രസ്ക്ലബ്ബ് ത്രിദിന മീഡിയാ കോൺഫ്രൻസിനു മീറ്റ് ആൻഡ് ഗ്രീറ്റോടെ തുടക്കം

ഇന്ത്യാ പ്രസ്ക്ലബ് നോർത്ത് അമേരിക്ക മീഡിയാഎക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച സംഘടനക്കുള്ള പ്രസ്സ് ക്ലബ്ബ് പുരസ്ക്കാരം കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡക്ക്

പ്രസ് ക്ലബ് കോണ്‍ഫറന്‍സ്: എല്ലാം റെഡി, സംതൃപ്തിയോടെ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്

ഇന്ത്യ പ്രസ്സ് ക്ലബ്ബ് മാധ്യമ അവാർഡുകൾ: പ്രശാന്ത് രഘുവംശം, നിഷ പുരുഷോത്തമൻ, കെ.എൻ. ആർ. നമ്പൂതിരി ജേതാക്കൾ

സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധി  നേരിടുന്നു:  ജോണി ലൂക്കോസ്
സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധി  നേരിടുന്നു:  ജോണി ലൂക്കോസ്
സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധി  നേരിടുന്നു:  ജോണി ലൂക്കോസ്
സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധി  നേരിടുന്നു:  ജോണി ലൂക്കോസ്
സ്വതന്ത്ര മാധ്യമ പ്രവർത്തനം പ്രതിസന്ധി  നേരിടുന്നു:  ജോണി ലൂക്കോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക