Image

പ്രിന്റ് മീഡിയ തകരുന്നില്ല, നേരിടുന്നത് വെല്ലുവിളി: കെ.എന്‍.ആര്‍ നമ്പൂതിരി

Published on 13 November, 2021
പ്രിന്റ് മീഡിയ തകരുന്നില്ല, നേരിടുന്നത് വെല്ലുവിളി: കെ.എന്‍.ആര്‍ നമ്പൂതിരി

ചിക്കാഗോ: അച്ചടി മാധ്യമങ്ങള്‍ പ്രതിസന്ധി നേരിടുന്നുവെങ്കിലും അതു ജീര്‍ണാവസ്ഥയിലൊന്നുമല്ലെന്നു ജന്മഭൂമി ചീഫ് എഡിറ്റര്‍ കെ.എന്‍.ആര്‍ നമ്പൂതിരി. പ്രിന്റ് മീഡിയയുടെ പ്രസക്തി എന്ന വിഷയത്തില്‍ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒൻപതാമത്  കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിന്റ് മീഡിയ വെല്ലുവിളി നേരിടുന്നുണ്ട്. ഈ രംഗത്ത് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇതുവരെ പ്രിന്റ് മീഡിയയ്ക്ക് വലിയ പ്രശ്‌നങ്ങളില്ല.

വെല്ലുവിളി അതിജീവിക്കുമെന്ന നിശ്ചയദാര്‍ഢ്യമുള്ള പത്രങ്ങള്‍ നിലനില്‍ക്കും. മനോരമ, മാതൃഭൂമി തുടങ്ങിയവ. കേരളത്തില്‍ 44 ചാനലുകളുണ്ട്. 15 പ്രമുഖ പത്രങ്ങളും. ഇപ്പോഴും പത്രങ്ങള്‍ ശക്തം തന്നെ.

ടിവി വന്നപ്പോഴും ഇന്റര്‍നെറ്റ് വന്നപ്പോഴും പത്രങ്ങള്‍ അവ ഉയർത്തിയ  വെല്ലുവിളി അതിജീവിച്ചു. ടെക്‌നോളജി അതിവേഗം മുന്നോട്ടുപോകുന്നു. പക്ഷെ ടെക്‌നോളജി എന്നത് ജേര്‍ണലിസമല്ല. പത്രക്കാര്‍, എഴുതുമ്പോൾ  അതില്‍ വികാരങ്ങളുണ്ട്, പിന്നലൊരു മനസുണ്ട്. എന്നാല്‍ ടെക്‌നോളജിക്ക് അതില്ല.

അതേസമയം ടെക്‌നോളജിയെ നമുക്ക് വേണ്ടവിധത്തില്‍ മാറ്റിയെടുക്കാന്‍ കഴിയണം. ജേര്‍ണലിസമാണ് അടിത്തറ. അതില്ലെങ്കില്‍ കാര്യമില്ല.

അടിയന്തരാവസ്ഥക്കാലത്ത് പല പത്രങ്ങളും തകര്‍ച്ച നേരിട്ടപ്പോള്‍ മനോരമ വളരുകയാണ് ചെയ്തത്. പ്രധാന കാരണം ഭാവന ഉപയോഗിച്ച് പുതിയ മേഖല തേടി.

മാറ്റങ്ങള്‍ക്കനുസരിച്ച് മാറാതെ നിലനില്‍ക്കാനാവില്ല. ഇതുവരെ വെല്ലുവിളികളെ പത്രങ്ങൾ അതിജീവിച്ചു. ഇനിയും അതിജീവിക്കുമെന്നു തന്നെയാണ് താൻ വിശ്വസിക്കുന്നത്- അദ്ദേഹം പറഞ്ഞു.

പത്രങ്ങള്‍ ജീര്‍ണതയല്ല വെല്ലുവിളിയാണ് നേരിടുന്നതെന്നു ഏഷ്യാനെറ്റിന്റെ ഡോ. കൃഷ്ണ കിഷോറും ചര്‍ച്ചയില്‍ പറഞ്ഞു. അധികാര സ്ഥാനങ്ങളില്‍ നിന്നുള്ള വെല്ലുവിളി -സാമ്പത്തിക തകര്‍ച്ച എല്ലാം വെല്ലുവിളികള്‍ തന്നെ. യുഎസ്എ ടുഡേ പ്രസിദ്ധീകരിക്കുന്ന ഗാനറ്റ് പബ്ലിക്കേഷന്‍സിന് 1000 പത്രങ്ങള്‍ ഉണ്ട്. തീര്‍ത്തും പ്രാദേശികമായ കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതാണ് വിജയരഹസ്യം.

ചിക്കാഗോ ട്രിബ്യൂണ്‍ ഈയിടെ വാങ്ങിയത് ഒരു ഗ്ലോബല്‍ ക്യാപിറ്റല്‍ ഫണ്ടാണ്. അവര്‍ക്ക്  യാതൊരു മാധ്യമ പാരമ്പര്യവുമില്ല. വാഷിംഗ്ടണ്‍ പോസ്റ്റ് വാങ്ങിയത് ആമസോണിന്റെ ജഫ് ബെയ്‌സോസ് ആണ്.

ഇപ്പോള്‍ പല പത്രങ്ങളിലും സ്‌പോര്‍ട്‌സ് വാര്‍ത്ത എഴുതുന്നത് റോബോട്ടുകളാണെന്നും ഡോ. കൃഷ്ണ കിഷോര്‍ ചൂണ്ടിക്കാട്ടി.

ഇതുവരെ മാധ്യമങ്ങള്‍ ഓരോ കുടുംബത്തിന്റെ കയ്യിലായിരുന്നു. അതാണിപ്പോള്‍ മാറിക്കൊണ്ടിരിക്കുന്നത്. 

മാറ്റംതന്നെയാണ് സ്ഥിരമായി ഉണ്ടാകുന്നതെന്ന് ഷോളി കുമ്പിളുവേലി ചൂണ്ടിക്കാട്ടി. അതിനെ ഇല്ലാതാക്കാനാവില്ല.

see also

വനിതാ ആങ്കറിനു കിട്ടുന്നത് ആക്ഷേപം കലര്‍ന്ന മറുപടി: നിഷാ പുരുഷോത്തമന്‍

ഇന്ത്യ പ്രസ്സ് ക്ലബ്  മലയാളിയുടെ സ്വത്വബോധത്തിന്റെ കൂട്ടായ്മ: എൻ . കെ. പ്രേമചന്ദ്രന്‍ എം പി

മികച്ച പ്രോഗ്രാം അവതാരികയായി തിരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ അഭിനന്ദിച്ചു

മികവിന്റെ അംഗീകാരമായി മികച്ച ക്യാമറാമാനുള്ള പ്രസ് ക്ലബ് പുരസ്‌കാരം അലൻ  ജോർജിന്

ഇന്ത്യാ പ്രസ്ക്ലബ്ബ് ത്രിദിന മീഡിയാ കോൺഫ്രൻസിനു മീറ്റ് ആൻഡ് ഗ്രീറ്റോടെ തുടക്കം

ഇന്ത്യാ പ്രസ്ക്ലബ് നോർത്ത് അമേരിക്ക മീഡിയാഎക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച സംഘടനക്കുള്ള പ്രസ്സ് ക്ലബ്ബ് പുരസ്ക്കാരം കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡക്ക്

പ്രസ് ക്ലബ് കോണ്‍ഫറന്‍സ്: എല്ലാം റെഡി, സംതൃപ്തിയോടെ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്

ഇന്ത്യ പ്രസ്സ് ക്ലബ്ബ് മാധ്യമ അവാർഡുകൾ: പ്രശാന്ത് രഘുവംശം, നിഷ പുരുഷോത്തമൻ, കെ.എൻ. ആർ. നമ്പൂതിരി ജേതാക്കൾ

പ്രിന്റ് മീഡിയ തകരുന്നില്ല, നേരിടുന്നത് വെല്ലുവിളി: കെ.എന്‍.ആര്‍ നമ്പൂതിരി
പ്രിന്റ് മീഡിയ തകരുന്നില്ല, നേരിടുന്നത് വെല്ലുവിളി: കെ.എന്‍.ആര്‍ നമ്പൂതിരി
പ്രിന്റ് മീഡിയ തകരുന്നില്ല, നേരിടുന്നത് വെല്ലുവിളി: കെ.എന്‍.ആര്‍ നമ്പൂതിരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക