Image

മികച്ച പ്രോഗ്രാം അവതാരികയായി തിരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ അഭിനന്ദിച്ചു

പി പി ചെറിയാന്‍ Published on 13 November, 2021
മികച്ച പ്രോഗ്രാം അവതാരികയായി തിരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ അഭിനന്ദിച്ചു
ഡാളസ് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രഖ്യാപിച്ച  അവാര്‍ഡുകളുടെ ഭാഗമായി അമേരിക്കയിലെ മികച്ച പ്രോഗ്രാം  അവതാരികയായി തെരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ചാപ്റ്റര്‍ കമ്മറ്റിപ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അഭിനന്ദിച്ചു.

കൈരളി യു.എസ.്എ ചാനലില്‍ കഴിഞ്ഞ 10 വര്‍ഷമായി പ്രോഗ്രാം അവതാരികയായി പ്രവര്‍ത്തിക്കുന്ന സുധ, കൈരളി യു എസ് എ പ്രോഗ്രാം ഡയറക്ടര്‍ ജോസ് പ്ലാക്കാട്ടിന്റെ സഹധര്‍്മിണിയാണ് .വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഒക്കുപേഷനല്‍ തെറാപ്പിയില്‍  ബിരുദമെടുത്ത സുധ ഇപ്പോള്‍ ഡാളസ് ബെയിലെര്‍ മെഡിക്കല്‍ കോളേജില്‍ ഒക്കുപേഷനല്‍ തെറാപ്പിസ്റ്റാണ്.ഐ പി സി എ നോര്‍ത്ത് ടെക്‌സാസ് അംഗം കൂടിയാണ് സുധ.

മികച്ച പ്രോഗ്രാം അവതാരികയായി തിരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ അഭിനന്ദിച്ചു
മികച്ച പ്രോഗ്രാം അവതാരികയായി തിരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക