Image

മികവിന്റെ അംഗീകാരമായി മികച്ച ക്യാമറാമാനുള്ള പ്രസ് ക്ലബ് പുരസ്‌കാരം അലൻ  ജോർജിന്

Published on 12 November, 2021
മികവിന്റെ അംഗീകാരമായി മികച്ച ക്യാമറാമാനുള്ള പ്രസ് ക്ലബ് പുരസ്‌കാരം അലൻ  ജോർജിന്

ചിക്കാഗോ :  ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോയിൽ  നടത്തുന്ന മീഡിയ കോൺഫറൻസിന്റെ ഭാഗമായി സമ്മാനിക്കുന്ന  മികച്ച ക്യാമറമാനുള്ള അവാർഡ് അലൻ  ജോർജിന് . റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സ് കൺവെൻഷൻ സെന്ററിൽ ച്ച് നടത്തപെടുന്ന മീഡിയ കോൺഫ്രൻസിൽ ശനിയാഴ്‌ച  അവാർഡ് സമ്മാനിക്കും.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഷിക്കാഗോ നഗരത്തിലെ പ്രൊഡക്ഷൻ വിഭാഗത്തിന് ചുക്കാൻ പിടിക്കുന്നത്  അലൻ  ജോർജാണ്.

മികവിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും കരുത്തിൽ, വർഷങ്ങളായി ഷിക്കാഗോ നഗരത്തിൽ നിന്ന് ലോകമലയാളികൾക്ക് ഏറ്റവും സവിശേഷമായ വാർത്തകളും വിശേഷങ്ങളും എത്തിക്കുന്നതിൽ അലൻ ജോർജ്‌ പ്രമുഖ പങ്ക് വഹിക്കുന്നു.

വിന്റർ സ്പോർട്സ്, ഐസ് ഫിഷിങ്, യു.എസ. ഇലെക്ഷൻ, സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ തുടങ്ങിവ റിപ്പോർട്ട് ചെയ്തു ശ്രദ്ധേയനായ അലൻ  അഞ്ചു വർഷം  തുടർച്ചയായി ചിക്കാഗോ ഓട്ടോ ഷോയും  റിപ്പോർട്ട്‌ ചെയ്യുന്നു. 

ഡെയ്‌ട്ടൻ എയർ ഷോ,  ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലെ ജനപ്രിയ പരിപാടി അമേരിക്ക ഈ  ആഴ്ച്ചയിലെ മാവേലി  യാത്ര എന്നിവയും   അലൻ ജോർജിന്റെ കയ്യൊപ്പു പതിഞ്ഞ പരിപാടികളാണ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക