Image

ഇന്ത്യാ പ്രസ്ക്ലബ്ബ് ത്രിദിന മീഡിയാ കോൺഫ്രൻസിനു മീറ്റ് ആൻഡ് ഗ്രീറ്റോടെ തുടക്കം

അനിൽ മറ്റത്തികുന്നേൽ Published on 12 November, 2021
ഇന്ത്യാ പ്രസ്ക്ലബ്ബ് ത്രിദിന മീഡിയാ കോൺഫ്രൻസിനു  മീറ്റ് ആൻഡ് ഗ്രീറ്റോടെ തുടക്കം
ചിക്കാഗോ: അതിഥികളും സ്പോൺസർമാരും ചിക്കാഗോ നിവാസികളും പങ്കെടുത്ത മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയോടെ  ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസിന് ചിക്കാഗോയിൽ തുടക്കമായി. 
 
വെള്ളിയാഴ്ച രാവിലെ മുതൽ ചർച്ചകളും  സെമിനാറുകളും ആരംഭിക്കും.  ഔദ്യോഗികമായ ഉദ്ഘാടനം വൈകാട്ടാണെങ്കിലും രാവിലെ 10 മണിക്ക് നിലവിളക്കു കൊളുത്തി പരിപാടിക്ക് തുടക്കമിടും. സെമിനാറുകളിലും ചർച്ചകളിലും  ആർക്കും പങ്കെടുക്കാമെന്നതാണ് പ്രത്യേകത.
 
 
മീറ്റ് ആൻഡ് ഗ്രീറ്റ്  ഹ്രസ്വമായിരുന്നുവെങ്കിലും അനൗപചാരികതയുടെ സൗഹൃദത്തിൽ നാട്ടിൽ നിന്ന് എത്തിയ മാധ്യമ പ്രവർത്തകർ ഈ രംഗത്തേക്ക് വന്നതുൾപ്പടെയുള്ള കാര്യങ്ങൾ പങ്കു വച്ചത്  ഹൃദ്യമായ അനുഭവമായി.
 
 മുഖ്യാതിഥി  എൻ കെ പ്രേമചന്ദ്രൻ എം.പി., എം.എൽ.എമാരായ മാണി സി. കാപ്പൻ, റോജി ജോൺ  എന്നിവർ ആശംസകൾ നേർന്നു.
 
നാട്ടിൽ നിന്ന് എത്തിയ മാധ്യമ പ്രവർത്തകരായ കെ.എൻ.ആർ. നമ്പൂതിരി, ജോണി ലൂക്കോസ്, പ്രശാന്ത് രഘുവംശം, നിഷ പുരുഷോത്തമൻ, പ്രതാപ് നായർ, ഡി. പ്രമേഷ്, ആർ. ശരത് എന്നിവരും  സംസാരിച്ചു.
 
പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് സ്വാഗതം ആശംസിച്ചു. ഏറെ വിഷമതകൾ സഹിച്ചു കൺവൻഷനു എത്തിയവരോട് പ്രസ് ക്ലബ് എന്നും കടപ്പെട്ടിരിക്കുന്നുവെന്നു  ബിജു പറഞ്ഞു.
 
ആമുഖ പ്രസംഗം നടത്തിയ ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ കൺവൻഷൻ പരിപാടികൾ വിശദീകരിച്ചു.  ആറു  മാസത്തെ കൂട്ടായ പ്രവർത്തനം ഫലവത്തായതിൽ ഏറെ സന്തോഷമുണ്ടെന്ന് സുനിൽ പറഞ്ഞു.
 
 
ട്രഷറി ജീമോൻ ജോർജ് നന്ദി പറഞ്ഞു.
 
സിമി ജെസ്റ്റോ ആയിരുന്നു എംസി. ചിന്തുരാജ്  ഗാനങ്ങൾ ആലപിച്ചു.
 
ഇന്ന് വൈകിട്ട് 7 മണിയോടെ നടത്തപെടുന്ന പ്രൗഢ ഗംഭീരമായ ഉദ്ഘാടന സമ്മേളനത്തിനു ശേഷം  കലാപരിപാടികൾ  അരങ്ങേറും. 
 
മീഡിയാകോൺഫ്രൻസിൽ പങ്കെടുക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അറിയിച്ചു. ചിക്കാഗോയ്ക്ക് സമീപമുള്ള റിനയ്സൻസ് ചിക്കാഗോ  ഗ്ലെൻവ്യൂ മാരിയറ്റ് ഹോട്ടലിൽ വച്ചാണ്  കോൺഫ്രൻസ്. 
 
തത്സമയ സംപ്രേക്ഷണവും ഉണ്ട് www.indiapressclub.org/tv
 
 
 
ഇന്ത്യാ പ്രസ്ക്ലബ്ബ് ത്രിദിന മീഡിയാ കോൺഫ്രൻസിനു  മീറ്റ് ആൻഡ് ഗ്രീറ്റോടെ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക