Image

തിരുക്കല്ലറ ദേവാലയത്തിൽ പാട്രിയാർക്ക് പിസബല്ലയ്ക്കു ഉടൻ തന്നെ സമ്പൂർണ പ്രവേശനം നൽകുമെന്നു നെതന്യാഹു (പിപിഎം)

Published on 30 March, 2026
തിരുക്കല്ലറ ദേവാലയത്തിൽ പാട്രിയാർക്ക് പിസബല്ലയ്ക്കു ഉടൻ തന്നെ സമ്പൂർണ പ്രവേശനം നൽകുമെന്നു നെതന്യാഹു (പിപിഎം)

ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിൽ ഞായറാഴ്ച്ച ഓശാന കുർബാന അർപ്പിക്കാൻ എത്തിയ ലാറ്റിൻ പാട്രിയാർക്ക് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെ പോലീസ് തടഞ്ഞത് സുരക്ഷാ പ്രശ്നം മൂലമാണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശദീകരിച്ചു. പാട്രിയാർക്കിനു പള്ളിയിൽ ഉടൻ തന്നെ സമ്പൂർണ പ്രവേശനം അനുവദിക്കണമെന്നു താൻ ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു. 

ഇസ്രയേൽ പൊലീസ് പാട്രിയാർക്കിനെ തടഞ്ഞത് ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ്. നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്തരമൊരു നടപടി.

പാട്രിയാർക്ക് അടക്കമുള്ളവർക്ക് പ്രവേശനം നിഷേധിച്ചതിനെ അന്യായവും യുക്തിരഹിതവും എന്നാണ് സഭ വിശേഷിപ്പിച്ചത്.

ജനക്കൂട്ടമില്ലാതെ ഏതാനും മതനേതാക്കൾക്ക് മാത്രമായി പ്രവേശനം നൽകണമെന്ന സഭയുടെ ആവശ്യം പൊലീസ് നിരസിക്കുകയായിരുന്നു.

മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ നെതന്യാഹു ചൂണ്ടിക്കാട്ടി. ജെറുസലേമിലെ പുണ്യസ്ഥലങ്ങൾ ഇറാൻ ആക്രമിച്ചിട്ടുണ്ടെന്നു അദ്ദേഹം ഓർമിച്ചു. ഈ പള്ളിക്കടുത്തു തന്നെ അടുത്തിടെ മിസൈൽ ഭാഗങ്ങൾ പതിച്ചു.

see also

ജറുസലേമിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ തടഞ്ഞ് ഇസ്രയേൽ  

Join WhatsApp News
Fiction > beliefs? 2026-03-30 10:19:47
Palam Sunday has no historical authenticity. It could be a duplication of the festival of Bacchus, the god of wine. On his festival day, the god's statue was put on a horse and was paraded to the city gates. Also see : 1 Maccabees 13:51 New Revised Standard Version Updated Edition 51 On the twenty-third day of the second month, in the one hundred seventy-first year, the Jews[a] entered it with praise and palm branches, and with harps and cymbals and stringed instruments, and with hymns and songs, because a great enemy had been crushed and removed from Israel.- The Gospel Hosana is a duplication. Also see: in the Synoptic, Jesus enters the city of Jerusalem on the last Sunday of his public ministry, and he is killed within a few days. But according to the Gospel of John, the temple entry is the inauguration of his public works, and he preaches for 3 years. So, the entire gospels are fiction. 🙏😇-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക