
('ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു, അവനെ നമസ്‌കരിച്ചു. നിക്ഷേപപാത്രങ്ങളെ തുറന്ന്, അവനു പൊന്ന്, മൂറു്, കുന്തുരുക്കം എന്നിവ കാഴ്ചവച്ചു. വി. മത്തായി 2:11)
ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവം വീണ്ടും അനുസ്മരിക്കപ്പെടുന്നു. സ്വര്‍ഗ്ഗവും, ഭൂമിയും തമ്മില്‍ ചേരുന്ന സുദിനം. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പെരുന്നാള്‍. സ്‌നേഹത്തിന്റെ സന്ദേശം വിളംബരം ചെയ്യപ്പെടുന്ന ഉത്സവം. ക്രുതജ്ഞതയും സ്‌തോത്രവും അര്‍പ്പിക്കപ്പെടേണ്ട അവസരം.
ക്രുസ്തുമസ് ദിനത്തില്‍ കേള്‍ക്കുന്ന സന്ദേശം 'സര്‍വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഈ മഹാസന്തോഷത്തില്‍ വര്‍ണ്ണപ്പൊ ലിമയൂള്ള ആഘോഷങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളും നടത്തപ്പെടുന്നു. ഈ ആഘോഷങ്ങള്‍ക്കെല്ലാം ഉപരിയായി മനുഷ്യരുടെ ഹ്രുദയങ്ങളില്‍ ഉണ്ടാകുന്ന ആത്മീയാനുഭവമാണു് പ്രധാനം. ടാഗോര്‍ എഴുതിയിരിക്കുന്നു 'ഞാന്‍ അറിയാത്തവനെ ഞാന്‍ അന്വേഷിക്കുന്നു. അവിടന്ന് എന്റെ ആത്മാവിനെ ആകര്‍ഷിക്കുന്നു. ഞാന്‍ അറിയാതെയും കാണാതേയും എന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നു. ഈശ്വരന്‍ ഉണ്ടെന്നു മാത്രം എനിക്കറിയാം. ഏത് നാമത്തില്‍ ഞാന്‍ അദ്ദ്രേഹത്തെ വിളിക്കണം. ഞാന്‍ എവിടെ അദ്ദേഹത്തെ കണ്ടെത്തും എന്റെ ഹ്രുദയം ഞാന്‍ സമര്‍പ്പിച്ച ഈശ്ര്വരനെ ഞാന്‍ എവിടെ കാണും
ഉല്‍ക്കടമായ ഈ ഹ്രുദയാഭിലാഷത്തിനുള്ള സാഫല്യമാണു ക്രുസ്തുമസ്സില്‍ ലഭ്യമായത്. ദൈവത്തിന്റെ മനുഷ്യാവതാരം. 'അന്ധകാരത്തില്‍ ഇരുന്ന ജനം മഹത്തായ പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്ത് പാര്‍ത്തിരുന്നവരുടെ മേല്‍ പ്രകാശം ഉദിച്ചു. പ്രവാചക ക്രുതികളില്‍ രൂഢമൂലമായിരുന്ന പ്രതീക്ഷകള്‍ തിരുജനനത്താല്‍ സാക്ഷാത്ക്കരിക്കപ്പെട്ടു. ചരിത്രത്തെ നിയന്ത്രിക്കുന്നവനും നയിക്കുന്നവനുമായ ദൈവം ഭൂമിയിലേക്ക് കടന്നുവന്നു. അവന്‍ ജഡമെടുത്ത് ഇമ്മാനുവേല്‍ എന്ന പേരു് അന്വര്‍ത്ഥമാക്കികൊണ്ട് നമ്മുടെ ഇടയില്‍ പാര്‍ത്തു. അസത്യത്തില്‍ നിന്നും സത്യത്തിലേക്കും അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്കും മരണത്തില്‍ നിന്നും ജീവനിലേക്കും അവന്‍ മനുഷ്യനെ നയിച്ചു.
ക്രുസ്തുമസ്സ് എന്ന് കേള്‍ക്കുമ്പോള്‍ കുട്ടികളുടെ മനസ്സില്‍ ഉയരുന്ന ചിത്രം ക്രുസ്മസ്സ് ഫാദര്‍ എന്നു വിളിക്കപ്പെടുന്ന സാന്റക്ലോസിന്റേതാണു. തടിച്ച കുടവയറും വെളുത്ത താടിയും നീണ്ട ചുവപ്പുകുപ്പായവും തലയില്‍ നീണ്ട് കൂര്‍ത്ത ചുവന്ന തൊപ്പിയും മിന്നുന്ന കണ്ണുകളും ഉള്ള രൂപം. ചരിത്രത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഈ സാന്റക്ലോസ് ആരായിരിക്കാം. ബൈബിള്‍ കഥകളിലും സാന്റക്ലൊസിനെപ്പറ്റി വായിക്കുന്നില്ല.
നാലാം നൂറ്റാണ്ടില്‍ ടര്‍ക്കിയില്‍ ബിഷപ്പായിരുന്ന നിക്കോളസ് ഒരു പുണ്യപുരുഷനായിരുന്നു. ആത്മീയനിഷ്ഠയിലും സുക്രുതജീവിതത്തിലും കഴിഞ്ഞ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം സെന്റ് നിക്കോളസ്സ് എന്നറിയപ്പെട്ടു.
റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ അദ്ദേഹത്തെ അവരുടെ കാവല്‍പിതാവായി അംഗീകരിച്ചു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ വളരെയധികം ഔദാര്യപ്രവര്‍ത്തികള്‍ അനുഷ്ഠിച്ചിരുന്നു. ക്രിസുമസ് കാലത്ത് അദ്ദേഹം വന്നെത്തുമെന്നും നല്ല കുട്ടികളായി വര്‍ത്തിക്കാമെങ്കില്‍ നിങ്ങള്‍ക്കും സമ്മാനം ലഭിക്കുമെന്നും മാതാപിതാക്കള്‍ കുട്ടികളെ വി ശ്വസിപ്പിച്ചിരുന്നിരിക്കാം. അത് യാഥാര്‍ത്ഥ്യമെന്നു വരുത്താന്‍ മാതാപിതാക്കള്‍ തന്നെ സമ്മാനങ്ങള്‍ വാങ്ങി രഹസ്യമായി സൂക്ഷിച്ച് വച്ച് ക്രുസുമസ്സ് ദിനത്തില്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന രീതി തുടര്‍ന്നു.
ക്രുസ്സ്മസ്സിനോട് ബന്ധപ്പെടുത്തി സാന്റക്ലോസ് എന്ന കഥാപാത്രം സങ്കല്‍പ്പമാണെങ്കില്‍ പോലും, അതില്‍ നിന്നും ചില സന്മാര്‍ഗ്ഗപാഠങ്ങള്‍ ലഭിക്കുന്നു. സമ്മാനത്തിന്റെ പ്രസക്തി. ദൈവം തന്റെ പുത്രനെ ലോകരക്ഷകനായി സമ്മാനിച്ച കഥ.
ക്രുസ്സ്മസ്സ് സ്‌നേഹത്തിന്റേയും പങ്കുവക്കലിന്റേയും സന്ദേശം ലോകത്തിനു നല്‍കുന്നു. വിശുദ്ധ യോഹന്നാന്‍ എഴുതിയിരിക്കുന്നു. അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. . ലോകചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം.
എല്ലാ വായനക്കാര്‍ക്കും സ്‌നേഹം നിറഞ്ഞ ക്രുസ്തുമസ് ആശംസകള്‍.
കൃസ്തുമസ് രചനകൾ
നിലാ (ക്രിസ്തുമസ് രചനകള്‍: ജെസി ജിജി)
പ്രത്യാശയാണ് ജീവിതം (ജോര്‍ജ് തുമ്പയില്‍)
അമേരിക്കയിലെ ആദ്യത്തെ കൃസ്തുമസ്സും മൂന്നാമത്തെ മോനും (കൃസ്തുമസ് രചനകൾ: തോമസ്ക്കുട്ടി, പരിയാരം)
ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും! (ഫിലിപ്പ് മാരേട്ട്)
‘A THRILL OF HOPE’ AND LIGHT– FOR OUR LIFE IN DARKNESS (Rev. Dr. John T. Mathew)
പുണ്യജന്മം (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)
'മറ്റേ ജ്ഞാനി' - ഒരു ക്രിസ്തുമസ്സ് കഥ (സ്വതന്ത്ര തര്‍ജ്ജമ, സംഗ്രഹം: സുധീര്‍ പണിക്കവീട്ടില്‍)
പോയിൻസെറ്റിയ - വിശുദ്ധ രാത്രിയുടെ പൂക്കൾ (വാൽക്കണ്ണാടി - കോരസൺ)
ഉണ്ണി പിറക്കുമ്പോള്‍(കവിത :ജോയി പാറപ്പള്ളില്‍ )