Image

പ്രമേഹരോഗ ഗവേഷണത്തിന് ഇന്ത്യന്‍ ദമ്പതിമാരുടെ 500,000 ഡോളര്‍ സംഭാവന

പി.പി.ചെറിയാന്‍ Published on 04 June, 2014
 പ്രമേഹരോഗ ഗവേഷണത്തിന് ഇന്ത്യന്‍ ദമ്പതിമാരുടെ 500,000 ഡോളര്‍ സംഭാവന
ഡാളസ്: ടെക്‌സസ്സ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റെ  ഇടയില്‍ സാധാരണയായി കണ്ടുവരുന്ന ടൈപ് 2- ഡയബറ്റിസ് പ്രതിരോധിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കായി 500, 000 ഡോളര്‍ ഡാളസ് യുറ്റി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിന് സംഭാവന നല്‍കി.

യുറ്റി സൗത്ത് വെസ്റ്റേണില്‍ ന്യൂട്രീഷന്‍ ആന്റ് മെറ്റബോളിക്ക് ഡിസീസ് വിഭാഗത്തിന്റെ തലവന്‍ ഡോ.അഭിമന്യൂവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്കാണ് ഡാളസ്സിലുള്ള ഇന്ത്യന്‍ വംശജരായ സതീഷ് ഗുപ്തയും യാസ്മിന്‍ ഗുപതയും സംഭാവന നല്‍കിയത്.

ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.ബി. ഇന്റര്‍നാഷ്ണല്‍ സ്ഥാപകനും, സി.ഇ.ഒ.യുമാണ് സതീഷ് ഗുപ്ത. ചെന്നൈ ലയോള കോളേജില്‍ നിന്നും ബിരുദം നേടി യൂണിവേഴ്‌സിറ്റി ഓഫ് ഡാളസ്സില്‍ നിന്നും എം.ബി.എ.യും കരസ്ഥമാക്കി.

ഡാളസ്സിലുള്ള 300,000 ഇന്ത്യന്‍ വംശജരില്‍ ഏകദേശം പത്തുശതമാനം ഡയബറ്റിക്ക് രോഗികളാണ്.
സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്ന സതീഷ് ഗുപ്തയെ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡാനിയേല്‍.കെ. പൊഡോള്‍സ്‌ക്കി പ്രത്യേകം അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു.


 പ്രമേഹരോഗ ഗവേഷണത്തിന് ഇന്ത്യന്‍ ദമ്പതിമാരുടെ 500,000 ഡോളര്‍ സംഭാവന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക