Image

സാബൂസ് റസ്റ്റോറന്റിന്റെ പാര്‍ട്ടിഹാള്‍ ഉല്‍ഘാടനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2014
സാബൂസ് റസ്റ്റോറന്റിന്റെ പാര്‍ട്ടിഹാള്‍ ഉല്‍ഘാടനം ചെയ്തു
സാബൂസ് റസ്റ്റോറന്റിന്റെ നവീകരിച്ച പാര്‍ട്ടിഹാള്‍, സെന്റ് ഇഗ്‌നേഷ്യസ് കത്തിഡ്രല്‍ പള്ളി വികാരി റവ. ഫാ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പ ഉദ്ഘാടനം ചെയ്തു. റവ. ഫാ. പോള്‍ തോട്ടക്കാടിന്റെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. ജന്മദിനം, വിവാഹം, സൗഹൃദ കൂട്ടായമകള്‍, സ്വകാര്യ വിരുന്നുകള്‍ - ഇവയ്‌ക്കൊക്കെ അനുയോജ്യമായ പാര്‍ട്ടിഹാള്‍. ചുരുങ്ങിയ വാടകക്ക് ലഭ്യമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഈ സംരംഭത്തില്‍ കാറ്ററിങ് മേഖലയില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള സാബുവിന്റെ നവസംരംഭമാണിത്. 

കേരള വിഭവങ്ങളോടൊപ്പം, ഉത്തരേന്ത്യന്‍ വിഭവങ്ങളും ആവശ്യാനുസരണം ലഭ്യമാക്കുന്നു. ഈ സ്ഥാപനം കരോള്‍ട്ടിനില്‍ 2540 നോര്‍ത്ത് ജോസിലൈനില്‍ 108 ലാണ് പ്രവര്‍ത്തിക്കുന്നത്. ഉല്‍ഘാടനത്തിനും, മറ്റു പരിപാടികള്‍ക്കും ജോര്‍ജ് കറുത്തേടത്ത്, സാബു കറുത്തേടത്ത്, പീറ്റര്‍ സി. വറുഗീസ്, മോളി പീറ്റര്‍, സത്യ സാബു എന്നിവര്‍ നേതൃത്വം നല്‍കി. ഷാജിയും സംഘവും അവതരിപ്പിച്ച ഗാനമേളയും പരിപാടിയുടെ പ്രത്യേകത യായിരുന്നു. വിശദവിവരങ്ങള്‍ക്കും നിങ്ങളുടെ പാര്‍ട്ടി ഓര്‍ഡറുകള്‍ക്കും 972-242-1214, 469-734-2263 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സാബൂസ് റസ്റ്റോറന്റിന്റെ പാര്‍ട്ടിഹാള്‍ ഉല്‍ഘാടനം ചെയ്തു
സാബൂസ് റസ്റ്റോറന്റിന്റെ പാര്‍ട്ടിഹാള്‍ ഉല്‍ഘാടനം ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക