ന്യുയോര്‍ക്ക് : സാമൂഹിക സാമുദായിക
പ്രസ്ഥാനങ്ങളുടെ ധനശേഖരണ മാര്‍ഗ്ഗങ്ങള്‍ക്കും ഓണാഘോഷ ലഹരിയില്‍
ആടിതിമിര്‍ക്കുവാനുമായി മലയാള സിനിമാ-സീരിയല്‍ മേഖലയിലെ ഹാസ്യ-
സംഗീത-നൃത്ത വിസ്മയങ്ങള്‍ ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലായി സ്‌റ്റേജ്
ഷോകളവതരിപ്പിക്കുവാന്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പ്രമുഖനഗരങ്ങളില്‍
എത്തുന്നു.
വിവിധ ഭാഷകളിലെ പഴയതും പുതിയതുമായ അടിപൊളി മെലഡി
ഗാനശേഖരണങ്ങളാലപിക്കുവാനായി മലയാളത്തിന്റെ യുവഗായിക നിരയിലെ മുഖ്യഗായകരായ
അരുണ്‍ ഗോപന്‍ - സോണി സായി. ദൃശ്യമാധ്യമ മേഖലയിലെ തികഞ്ഞ കലാകാരന്മാരും
സ്‌റ്റേജ് -ഷോകളിലെ നിറസാന്നിധ്യവുമായ രാജ് ബാബ്ബര്‍, ഷാജു.
വര്‍ത്തമാന
കാലഘട്ടത്തിലെ സുപ്രധാന സംഭവങ്ങളെ ഹാസ്യാത്മകമായി
ചിത്രീകരിച്ചവതരിപ്പിക്കുവാന്‍ പ്രത്യേക കഴിവുളള ദീപു പാറശാല, സെന്തില്‍,
അജയ് കോഴിക്കോട് തുടങ്ങിയ കോമഡി രാജാക്കന്മാര്‍ ഹാസ്യത്തിന്റെ തേരിലേറി
അരങ്ങു തകര്‍ത്താടുവാന്‍ വേദിയിലെ ത്തുന്നു. നടന ലാസ്യ ഭാവ നൃത്തങ്ങള്‍
സ്വാദിയും ശ്രീലക്ഷ്മിയും അവതരിപ്പിക്കുന്നു.
മലയാളത്തിന്റെ അമ്മ
കഥാപാത്രങ്ങളുടെ ഭാവശുദ്ധി ഒട്ടും നഷ്ടപ്പെടാതെ അവതരിപ്പിക്കുകയും
സ്‌റ്റേജ് ഷോകളിലെ കലാ സാന്നിധ്യവുമായ അംബികാ മോഹന്‍ തുടങ്ങിയ ഒരു പറ്റം
തികഞ്ഞ കലാകാരന്മാരുടെ കലാപ്രകടനങ്ങള്‍ കണ്ണിനും കാതിനും കുളിര്‍മയേകുന്ന
ഭാവരാഗതാള മേളങ്ങളുടെയും ശബ്ദ വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്ന മഴവില്ലിന്റെയും
സംഗമവേദിയിലേക്ക് കുടുംബ സമേതം കണ്ടാസ്വദിക്കാനുമായി കലയുടെ
പൂച്ചെണ്ടുകള്‍ക്കൊണ്ട് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം !
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബിജു ഫിലിപ്പ് : 224 595 2485
ഇടിക്കുള ജോസഫ് : 630 303 7615
ജീമോന്‍ ജോര്‍ജ് : 267 970 4267