കല്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍
ഒരു ലക്ഷം രൂപ നല്‍കും. ശനിയാഴ്ച വയനാട് സന്ദര്‍ശിച്ച കൃഷിമന്ത്രി
കെ.പി.മോഹനനാണ് ഇക്കാര്യം അറിയിച്ചത്.
കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് മന്ത്രി കളക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.