കോഴിക്കോട്: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ തന്റെ പരസ്യവിമര്‍ശങ്ങള്‍
പിറവം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പ്രതികൂലമായി
ബാധിക്കാതിരിക്കാനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.
പാര്‍ട്ടിയില്‍ മദ്യനയത്തെ കുറിച്ചുള്ള വിമര്‍ശങ്ങള്‍ ഉന്നയിച്ചിട്ട്
ഫലമില്ലാത്തതുകൊണ്ടാണ് പൊതുവേദികളില്‍ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നതെന്നും
സുധീരന്‍ പറഞ്ഞു.
സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ധാരണയുണ്ടാക്കാനുള്ള കമ്മിറ്റിയിലും
പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയിലും അംഗമാണ് ഞാന്‍. ഈ വേദികളിലെല്ലാം
സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും
സര്‍ക്കാരിന്റെ നയത്തെ ബാധിച്ചിട്ടില്ല. സമ്പൂര്‍ണമായ
മദ്യനിരോധനമായിരിക്കണം സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ആത്യന്തികമായ
ലക്ഷ്യം. ഇക്കാര്യത്തില്‍ യു.ഡി.എഫിനു മാത്രമേ ഒരു ദിശാബോധം
ഉണ്ടായിട്ടുള്ളൂ. എന്നാല്‍, ഇപ്പോഴത്തെ മദ്യനയം മദ്യത്തിന്റെ ഉപഭോഗം
കൂട്ടാനാണ് സഹായിക്കുക. ഇതിനെയാണ് താന്‍ വിമര്‍ശിക്കുന്നത്. സര്‍ക്കാരിനെ
തളര്‍ത്താനല്ല, മറിച്ച് യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് ഈ വിമര്‍ശങ്ങള്‍
ഉന്നിയിച്ചിട്ടുള്ളത്-സുധീരന്‍ പറഞ്ഞു.