ഫിലാഡല്‍ഫിയ: പ്രമുഖ പ്രവാസി മലയാളി സാഹിത്യകാരനും സംഘാടകനുമായ പ്രിന്‍സ്
മാര്‍ക്കോസ് ഫോമ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തുന്ന സാഹിത്യ സമ്മേളനത്തിന്
നേതൃത്വം നല്‍കും. ജൂണ്‍ 27,28 തീയതികളിലാണ് സാഹിത്യ സമ്മേളനം
ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രശസ്‌ത സാഹിത്യകാരന്മാരായ മനോഹര്‍ തോമസ്
(ന്യൂയോര്‍ക്ക്), ഏബ്രഹാം തെക്കേമുറി (ടെക്‌സസ്), നീനാ പനയ്‌ക്കല്‍
(ഫിലാഡല്‍ഫിയ), തമ്പി ആന്റണി (കാലിഫോര്‍ണിയ), റീനി മമ്പലം (കണക്‌ടിക്കട്ട്)
തുടങ്ങി ഒട്ടേറെപ്പേര്‍ സാഹിത്യ സമ്മേളനത്തിന് നേതൃത്വം നല്‍കും.
ഡോ. ഡി.
ബാബു പോള്‍ ഐ.എ.എസ്, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, പോലീസ് കമ്മീഷണര്‍ പി.
വിജയന്‍ ഐ.പി.എസ് തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികള്‍ കേരളത്തില്‍ നിന്നും ഫോമാ
സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഫോമയുടെ കഴിഞ്ഞകാല സാഹിത്യ
സമ്മേളനങ്ങള്‍ വിജയകരമായി നടത്തിയ പ്രിന്‍സ് മാര്‍ക്കോസ്, വടക്കേ അമേരിക്കയിലെ
എല്ലാ സാഹിത്യകാരന്മാരേയും ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍
നടക്കുന്ന ഫോമാ സാഹിത്യ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി അറിയിച്ചു. കൂടുതല്‍
വിവരങ്ങള്‍ക്ക്: പ്രിന്‍സ് മാര്‍ക്കോസ് (516 489 7403).