കോഴിക്കോട്: രണ്ടുദിവസമായി തകര്‍ത്ത് പെയ്യുന്ന മഴയില്‍ കോഴിക്കോട്ട് മതില് തകര്‍ന്നുവീണ്
വീട്ടമ്മ മരിച്ചു. മാവൂര്‍ ആയംകുളം ആയിഷ(60)ആണ് മരിച്ചത്. മകളുടെ വീടുപണി നടക്കുന്നതുകാരണം
താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലായിരുന്നു ഇവരുടെ താമസം. കനത്ത മഴയിലും
കാറ്റിലും പുതുതായി ഉണ്ടാക്കുന്ന വീടിന്റെ മതില് ഇവരുടെ ഷെഡ്ഡിന് മുകളിലേക്ക് തകര്‍ന്നു
വീഴുകയായിരുന്നു.ആയിഷയുടെ മകളുടെ മകന് ശര്മിത് (13)നം സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെയാണ് സംഭവം.