കൊട്ടാരക്കര: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറെ വിവാഹം
കഴിച്ച പ്രസിഡന്റ് രാജിവെയ്ക്കും. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോളോടാണ്
സി.പി.എം കൊട്ടാരക്കര ഏരിയാ കമ്മിറ്റി രാജി ആവശ്യപ്പെട്ടത്. വ്യാഴാഴ്ച മിനിമോള്‍
രാജിവെച്ചേക്കും. താല്‍ക്കാലിക ജീവനക്കാരായ ജീപ്പ്ഡ്രൈവറുമായി ഒരാഴ്ച മുമ്പായിരുന്നു
പ്രസിഡന്റിന്റെ രഹസ്യവിവാഹം. വിവാഹത്തിന് പാര്‍ട്ടി എതിരായിരുന്നു.