ഡറാഡൂണ്‍: പ്രളയം ദുരിതം വിതച്ച ഉത്തരാഖണ്ഡിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി വിജയ് ബഹുഗുണയെ പ്രതിഷേധക്കാര്‍ തടഞ്ഞു. രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ജോഷിമത് മേഖലയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് പ്രതിഷേധവുമായി പ്രദേശവാസികളെത്തിയത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ നാട്ടുകാര്‍, സര്‍ക്കാരില്‍ നിന്നു തങ്ങള്‍ക്കു യാതൊരു ആശ്വാസവും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. ജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തശേഷം ഹെലികോപ്ടറില്‍ ബഹുഗുണ മടങ്ങി.