കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നാലു
പ്രതികളെ പ്രത്യേക കോടതി വെറുതെ വിട്ടു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ
വിധിക്കെതിരെ നാലു പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ മാറാട് പ്രത്യേക കോടതി
അനുവദിച്ചു. രണ്ടു മുതല്‍ അഞ്ചുവരെയുള്ള പ്രതികളെയാണ് വെറുതെവിട്ടത്.
നാലുപേര്‍ക്കും കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷത്തെ
നല്ലനടപ്പും 22500 രൂപവീതം പിഴയും ശിക്ഷിച്ചിരുന്നു.