ന്യൂഡല്‍ഹി: കൊട്ടാരക്കരയില്‍ അധ്യാപകന് ക്രൂരമര്‍ദ്ദനമേറ്റതിനെ കുറിച്ച്
ഉന്നത തലത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന
സെക്രട്ടറി പിണറായി വിജയന് ആവശ്യപ്പെട്ടു. സംഭവത്തില്‍
ഔദ്യോഗികതലത്തിലുള്ള ആള്ക്കാര് പങ്കാളികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുടെ പേര് ഇപ്പോള്‍
പറയുന്നില്ലെന്നും പിണറായി വിജയന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.