ഇസ്ലാമാബാദ് : വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു വീട്ടില്‍
കളിപ്പാട്ടത്തിലൊളിപ്പിച്ച ബോംബ് പൊട്ടി അഞ്ചുവയസ്സുകാരനും മുത്തച്ഛനും
മരിച്ചു. വീടിന് സമീപത്തു നിന്ന് കിട്ടിയ കളിപ്പാട്ടം കുട്ടി വീട്ടില്‍
കൊണ്ടു വന്ന് കളിക്കുന്നതിനിടെ മുത്തച്ഛന് തുറക്കാന്‍ ശ്രമിച്ചപ്പോള്‍
പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടന ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും സംഭവസ്ഥലത്ത് തന്നെ
ഇരുവരും മരിച്ചിരുന്നു. പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.