Image

ലണ്ടനിലെ വിദേശ വംശജരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്

Published on 21 May, 2013
ലണ്ടനിലെ വിദേശ വംശജരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്
ലണ്ടന്‍: ലണ്ടനിലെ വിദേശ വംശജരില്‍ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാരെന്ന് ഓക്‌സ്‌ഫെഡ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ കുടിയേറ്റ നിരീക്ഷണ വിഭാഗത്തിന്റെ 2011ലെ കണക്കനുസരിച്ച് 2,62,247 ഇന്ത്യന്‍ വംശജരാണ് ലണ്ടനിലുള്ളത്. ലണ്ടനിലെ മൊത്തം വിദേശവംശജരുടെ 8.8 ശതമാനം വരുമിത്. തൊട്ടുപിന്നാലെ പോളണ്ടും അയര്‍ലന്‍ഡുമുണ്ട്. 

1,29,807 അയര്‍ലന്‍ഡുകാരും 1,14,718 നൈജീരിയക്കാരും 1,12,457 പാകിസ്താന്‍കാരും 1,09,948 ബംഗ്ലാദേശുകാരും ലണ്ടനിലുണ്ട്. ലണ്ടനിലെ വിദേശവംശജരുടെ എണ്ണം 2001നുശേഷം 54 ശതമാനം ഉയര്‍ന്നതായും പഠനം പറയുന്നു. ബ്രിട്ടനിലെ ജനസംഖ്യയുടെ 13 ശതമാനം കുടിയേറ്റക്കാരാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക