
കണ്ണൂര്‍ : കണ്ണൂര്‍ റേഞ്ച് ഐ ജി ജോസ് ജോര്‍ജിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അസഭ്യവര്‍ഷം. പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഐ ജി ജോസ് ജോര്‍ജ്. കോണ്‍ഗ്രസുകാരനായ എരപ്പനാണ് ഐ ജി. പോലീസ് വേഷം അഴിച്ച് വെച്ച് പഴയ കോണ്‍ഗ്രസുകാരന്റെ പണി നോക്കുന്നതാണ് ജോസ് ജോര്‍ജിന് നല്ലതെന്നും ജയരാജന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎമ്മിന്റെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഉപരോധ സമരത്തിനിടെയായിരുന്നു ഐ ജിയെക്കെതിരെ അസഭ്യം വര്‍ഷം നടത്തിയത്.
സിപിഎം നേതാക്കളായ പി.മോഹനന്റെയും ലതികയുടെയും മകനെ ഒരു വര്‍ഷത്തേക്ക് നാടുകടത്താനാണ് ഐജി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. മോഹനന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്തപ്പോള്‍ ഭാര്യയെയും മക്കളെയും കേസില്‍പെടുത്തുമെന്ന് ഈ ഐജി ഭീഷണി മുഴക്കിയിരുന്നു. ഇതനുസരിച്ച് ഇവരുടെ മകനെ ഒരു വര്‍ഷത്തേക്ക് നാടുകടത്താനുള്ള നോട്ടീസാണ് പോലീസ് നല്‍കിയിരിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.