Image

തിരുവനന്തപുരത്ത് പണമിടപാട് കേന്ദ്രങ്ങളില്‍ റെയ്ഡ്

Published on 21 May, 2013
തിരുവനന്തപുരത്ത് പണമിടപാട് കേന്ദ്രങ്ങളില്‍ റെയ്ഡ്

തിരുവനന്തപുരം: നഗരത്തിന് പുറത്ത് പണമിടപാട് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുന്നു. 'ഓപ്പറേഷന്‍ കുബേര' എന്ന പേരില്‍ നഗരാതിര്‍ത്തിക്ക് പുറത്ത് നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങള്‍ എന്നിവിടങ്ങളിലെ 150 ഓളം കേന്ദ്രങ്ങളിലാണ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. രാവിലെ അഞ്ചു മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. ലക്ഷക്കണക്കിന് രൂപയും രേഖകളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം നഗരത്തിലെ നിരവധി കേന്ദ്രങ്ങളില്‍ 'ഓപ്പറേഷന്‍ ബ്ലേഡ്' എന്ന പേരില്‍ റെയ്ഡ് നടത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപയും നിരവധി രേഖകളും പിടിച്ചെടുത്ത പോലീസ് ഗുണ്ടകള്‍ ഉള്‍പ്പെടെ ഏതാനും പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക