Image

ഇസ്രേലില്‍ ബാങ്കിലുണ്ടായ വെടിവെയ്പില്‍ അഞ്ചു പേര്‍ മരിച്ചു

Published on 20 May, 2013
ഇസ്രേലില്‍ ബാങ്കിലുണ്ടായ വെടിവെയ്പില്‍ അഞ്ചു പേര്‍ മരിച്ചു
ജെറുസലേം: ഇസ്രേലിലെ ഒരു ബാങ്കില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ അഞ്ച് പേര്‍ മരിച്ചു. ബാങ്കിലുണ്ടായിരുന്ന നാലു പേരെ കൊലപ്പെടുത്തിയ അക്രമി ഒരു മണിക്കൂറിന് ശേഷം സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. തെക്കന്‍ ഇസ്രേലിലെ ബീര്‍ഷേബയിലെ ഹാപോലിമിലുള്ള ബാങ്ക് ശാഖയിലാണ് സംഭവം. 

ബാങ്കിലുണ്ടായിരുന്ന ഒരു സ്ത്രീയെ ഒരു മണിക്കൂറോളം ബന്ദിയാക്കി വെച്ചതിനുശേഷമായിരുന്നു അക്രമി സ്വയം വെടിവെച്ചത്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇയാള്‍ തോക്കുമായി ബാങ്കിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ബാങ്കിന്റെ സുരക്ഷാ ഗാര്‍ഡിന് നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്നതുകണ്ട് പരിഭ്രാന്തരായി തറയില്‍ കിടന്ന മറ്റു മൂന്നു പേര്‍ക്കുനേരെയും നിറയൊഴിക്കുകയായിരുന്നു. 

ഇതിനുശേഷമായിരുന്നു മറ്റൊരു സ്ത്രീയെ ബന്ദിയാക്കിയത്. ഒടുവില്‍ പോലീസ് എത്തിയപ്പോള്‍ ഇയാള്‍ ഇവരെ സ്വതന്ത്രയാക്കിയ ശേഷം സ്വയം വെടിവെച്ചു ജീവനൊടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക