Image

മുന്നോക്ക വികസന കോര്‍പ്പേറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറെന്ന് പിള്ള

Published on 20 May, 2013
മുന്നോക്ക വികസന കോര്‍പ്പേറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറെന്ന് പിള്ള
തിരുവനന്തപുരം: മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന് കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചു. വൈകിട്ട് കേരള കോണ്‍ഗ്രസ്-ബി നേതാക്കളാണ് ദൂതന്‍മാരായി മുഖ്യമന്ത്രിയെ കണ്ട് അദ്ദേഹത്തിന്റെ തീരുമാനം അറിയിച്ചത്. 

കഴിഞ്ഞ യുഡിഎഫ് യോഗത്തിലാണ് കാബിനറ്റ് റാങ്കോടെ ബാലകൃഷ്ണപിള്ളയെ ഈ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് പഠിച്ച ശേഷം മറുപടി പറയാമെന്ന തീരുമാനമായിരുന്നു ബാലകൃഷ്ണപിള്ള കൈക്കൊണ്ടത്. വെറുതെ ഒരു സ്ഥാനത്തിരിക്കാന്‍ തയാറല്ലെന്നും വകുപ്പില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഫണ്ട് വേണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബാലകൃഷ്ണപിള്ള ഉന്നയിച്ചിരുന്നു.

പാര്‍ട്ടി നേതാക്കളുമായും എന്‍എസ്എസ് നേതൃത്വവുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ബാലകൃഷ്ണപിള്ള മനസുമാറ്റിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക