Image

രമേശ്‌ ചെന്നിത്തല മന്ത്രിസഭയിലേക്കില്ല: ഉമ്മന്‍ചാണ്ടി

Published on 20 May, 2013
രമേശ്‌ ചെന്നിത്തല മന്ത്രിസഭയിലേക്കില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മന്ത്രിസഭയിലേക്ക്‌ ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി വ്യക്തമാക്കി. ചെന്നിത്തല, മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തിയതിനുശേഷമാണ്‌ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട്‌ ഇക്കാര്യം പറഞ്ഞത്‌. മന്ത്രിസ്ഥാനം സംബന്ധിച്ചു തങ്ങള്‍ ചര്‍ച്ച നടത്തിയെന്ന്‌ മുഖ്യമന്ത്രി സമ്മതിച്ചു.

മന്ത്രിസ്ഥാനം വേണമെന്നു രമേശ്‌ ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനത്തേക്കാള്‍ വലുത്‌ കെപിസിസി അധ്യക്ഷസ്ഥാനമാണെന്നാണ്‌ രമേശ്‌ വ്യക്തമാക്കിയിട്ടുള്ളത്‌. രമേശ്‌ മന്ത്രിയാകുമെന്നു പറഞ്ഞത്‌ മാധ്യമങ്ങളാണ്‌. മന്ത്രിസ്ഥാനത്തിനായി രഹസ്യമായാ പരസ്യമായോ രമേശ്‌ ആവശ്യമുന്നയിച്ചിട്ടില്ലന്നു മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ പുനസംഘടന അജണ്‌ടയിലില്ല.

രാജിവച്ച ഗണേഷ്‌കുമാറിന്‌ പകരം പുതിയ മന്ത്രിയെ നിയോഗിക്കേണ്‌ടതുണ്‌ട്‌. ഗണേഷ്‌ തിരിച്ചുവരുന്നതിനെക്കുറിച്ചും രമേശുമായി ചര്‍ച്ച ചെയ്‌തില്ല. ഒഴിവുള്ള മന്ത്രിസ്ഥാനം നികത്തുന്നത്‌ യുഡിഎഫിലെ ചര്‍ച്ചക്കുശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസില്‍ വൈകീട്ട്‌ ഏഴുമണിയോടെയാണ്‌ ചെന്നിത്തലയെത്തിയത്‌. 45 മിനുട്ട്‌ നീണ്ട ചര്‍ച്ചയില്‍ മന്ത്രിസഭാപ്രവേശനത്തെക്കുറിച്ച്‌ ധാരണയായതായും സൂചനയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക