ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആന്ധ്രപ്രദേശില്‍ രണ്ട് മന്ത്രിമാര്‍
രാജിവെച്ചു. ആഭ്യന്തര മന്ത്രി പി. സബിത ഇന്ദ്ര റെഡ്ഡി, പൊതുമരാമത്ത് വകുപ്പ്
മന്ത്രി ധര്‍മന പ്രസാദ റാവു എന്നിവരാണ് രാജിവെച്ചത്.
കടപ്പ എം.പി ജഗന്
മോഹന്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് കേസില്‍ സി.ബി.ഐ ഇവര്‍ക്കെതിരെ
കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇരുവരും രാജിവെക്കണമെന്ന് എ.ഐ.സി.സി
വക്താവ് പി.സി ചാക്കോ ആവശ്യപ്പെട്ടിരുന്നു. ഇരുവരുടേയും രാജിക്ക് മുഖ്യമന്ത്രിക്ക്
മേല്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത സാഹചര്യത്തിലാണ് രാജി.
തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ഇരുവരെയും
മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇവര്‍
ഞായറാഴ്ച രാത്രി വൈകി മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡിയെ കണ്ട്
രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ രാജിസംബന്ധിച്ച് ഔദ്യാഗികമായ
സ്ഥിരീകരണം ലഭിച്ചിട്ടില്ല.