Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഇരുപതിനായിരത്തിലും താഴെ

Published on 20 May, 2013
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഇരുപതിനായിരത്തിലും താഴെ
കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ് തുടരുന്നു. പവന് 160 രൂപ കുറഞ്ഞ് ഇരുപതിനായിരത്തിലും താഴെയെത്തി. ഇന്ന് പവന് 19,520 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാമിന് 2,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ സ്വര്‍ണവില താഴ്ന്നുകൊണ്ടിരിക്കുകയാണ്. അഞ്ചു ദിവസങ്ങളിലായി 960 രൂപയുടെ ഇടിവുണ്ടായി. ഇനിയും സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുമെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക