
ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ അറസ്‌റ്റിലായ രാജസ്‌ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയുടെ ബന്ധുവീട്ടില്‍ നിന്ന് ഡല്‍ഹി പോലീസ് 20 ലക്ഷം രൂപ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഫരീദാബാദിലെ ബന്ധുവീട്ടില്‍ നിന്നാണ് രൂപ കണ്ടെടുത്തത്.
സ്‌പോട്ട് ഫിക്‌സിംഗിന് ലഭിച്ച പണത്തില്‍ ഒരു ഭാഗം ബന്ധുവീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന തന്റെ ബാഗിലുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ചാന്ദില സമ്മതിച്ചതിനെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്. പോലീസ് സംഘത്തോടൊപ്പം ചാന്ദിലയുമുണ്ടായിരുന്നുവെന്നാണ് സൂചന. താരത്തിന് നാല് വാതുവയ്‌പ് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.